Tuesday, December 31, 2013
Monday, December 30, 2013
ഗ്രീന്‍ മുബാസറ/ മരുഭൂമിയിലെ ഹരിത സ്വപ്‌നങ്ങള്‍ /Green Mubazzara
ഗ്രീന്‍ മുബാസ്സറ
മരുഭൂമിയിലെ ഹരിത സ്വപ്‌നങ്ങള്‍
പുന്നയൂര്‍ക്കുളം സെയ് നുദീന്‍-
ജബല്‍ ഹാഫിത്- യുഎഇയുടെ "കണ്ണാ"യ അല്‍ ഐനിലാണ് രാജ്യത്തെ
ഏറ്റവും ഉയരംകൂടിയ ഈ പര്‍വതം. സമുദ്രനിരപ്പില്‍നിന്ന് 4100 അടിയോളം
ഉയരത്തില്‍ ചാരനിറമുള്ള മണ്‍കൂനകളും പാറക്കെട്ടുകളും. മഴ പെയ്യാത്ത ഈ
നാട്ടില്‍ മറ്റെന്ത് പ്രതീക്ഷിക്കാനാണ് എന്നാണ് ചോദ്യമെങ്കില്‍ തെറ്റി.
ജബല്‍ ഹാഫിതിന്റെ അടിവാരമായ മുബാസ്സറയിലെ മടുപ്പിക്കുന്ന നരച്ച
മൊട്ടക്കുന്നുകള്‍ മാറിക്കഴിഞ്ഞു. പ്രകൃതിയുടെ കാഠിന്യത്തെ വിനീതമായി
വെല്ലുവിളിച്ചുകൊണ്ട് മരുഭൂമിയെ ഹരിതാഭമാക്കാന്‍ നിശ്ചയാര്‍ഢ്യത്തോടെ
മനുഷ്യന്‍ നടത്തിയ പരിശ്രമങ്ങള്‍ സാര്‍ഥകം. ഇവിടം ഇപ്പോള്‍ ഗ്രീന്‍
മുബാസ്സറ. കണ്ടുകണ്ടങ്ങിരിക്കുന്ന കാടുകള്‍ ദിനങ്ങള്‍കൊണ്ട് കണ്ടില്ലെന്നു
വരുത്തുന്ന മലയാളിക്ക് ഒരു പാഠമാണ് മുബാസ്സറ.
വനവിസ്തൃതിയും നെല്‍പ്പാടങ്ങളും കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ പകുതിയാക്കി മാറ്റിയവരാണ് നമ്മള്‍. ഫലമോ ഈ സീസണില്‍ മഴയിലുണ്ടായ കുറവ് ഏകദേശം 35 ശതമാനം. ജനുവരിയില്‍ത്തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു- കേരളം വരള്‍ച്ചബാധിത പ്രദേശം. ഭൗമശാസ്ത്ര പഠനങ്ങള്‍ വെളിപ്പെടുത്തുന്നു- ഹരിത കേരളത്തിന്റെ മൂന്നില്‍രണ്ടുഭാഗം മരുഭൂമിയാകുന്നതിന്റെ ലക്ഷണങ്ങള്‍. കുടിവെള്ളം കിട്ടാതെ തൊണ്ടപൊട്ടി ചാവുന്ന കാലം വിദൂരത്തല്ലെന്ന് വിദഗ്ധര്‍. ഇങ്ങനെ സ്വയംകുഴിച്ച ആര്‍ത്തിയുടെ കുഴിയില്‍ വീണുകിടക്കുന്ന മലയാളി കാണണം, കടുത്ത വേനലും പൊടിക്കാറ്റും പിന്നെ കഠിനശൈത്യവും മാത്രമുള്ള ഒരു പ്രദേശത്തെ എങ്ങനെ മാറ്റിത്തീര്‍ത്തിരിക്കുന്നുവെന്ന്. നമ്മുടെ നാട്ടിലെ വനവല്‍ക്കരണംപോലൊരു പരിപാടിയായിരുന്നില്ല മുബാസ്സറയില്‍ നടന്നത്. വെറുതെ നട്ടുവച്ചതുകൊണ്ടുമാത്രം വൃക്ഷങ്ങള്‍ വളരുന്ന കാലാവസ്ഥയുമല്ലല്ലോ ഇവിടെ. വര്‍ഷത്തില്‍ ഏതാനും ദിവസം മഴ ലഭിച്ചെങ്കിലായി. അതിനാല്‍, വര്‍ഷം മുഴുവന്‍ ജലസേചനം നടത്തണം. കടുത്ത വേനലും കൊടും ശൈത്യവും- ഇതാണ് ഗള്‍ഫില്‍ പ്രകടമായ ഋതുക്കള്‍. മെയ് മുതല്‍ സെപ്തംബര്‍വരെ ഉഷ്ണകാലം. ഒക്ടോബര്‍മുതല്‍ ഫെബ്രുവരിവരെ എല്ലുതുളയ്ക്കുന്ന തണുപ്പ്. അതിനിടയിലെവിടെയോ ജനുവരിയുടെ ഒടുവില്‍ ഒരു നീര്‍ച്ചാലുപോലെ ഏതാനും ആഴ്ചകള്‍മാത്രമുളള വസന്തം. അപ്പോഴാണ് ഈന്തപ്പനകള്‍ പൂക്കുന്നത്. ജൂണ്‍, ജൂലൈ ആകുമ്പോഴേക്കും അന്തരീക്ഷത്തില്‍ ഈന്തപ്പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധം നിറയും. അത് വിളവെടുപ്പിന്റെ നാളുകള്‍. നവംബര്‍ പിറന്നാല്‍ ദേശാടനപ്പക്ഷികള്‍ കൂട്ടമായി ചിറകടിച്ചെത്തും. ഫെബ്രുവരിവരെ കടല്‍ത്തീരങ്ങളിലും തടാകക്കരയിലും പാര്‍ക്കുകളിലും ഗ്രേറ്റ്ഗള്‍, ബ്ലാക്ക് ഹെഡഡ്ഗള്‍ എന്നീ ഇനത്തില്‍പ്പെട്ട കടല്‍കാക്കകള്‍ പറന്നിറങ്ങും. കേരളത്തില്‍ വന്നുപോകുമായിരുന്ന സൈബീരിയന്‍ കൊക്കുകളെയാണ് ഈ കടല്‍കാക്കകളെ കാണുമ്പോള്‍ നാമോര്‍ക്കുക. ആയിരക്കണക്കിനു കിലോമീറ്ററുകള്‍ കടന്ന് നമ്മുടെ വയലുകളും കൊറ്റിത്താവളങ്ങളും തേടി അവ ഇപ്പോള്‍ വരാറുണ്ടോ?ഹരിത വല്കരണം നടക്കുന്ന ചെറു പര്‍വതങ്ങള്‍
സമുദ്രജലമുപയോഗിച്ചാണ് മലമ്പ്രദേശമായ മുബാസ്സറയില്‍ ജലസേചനം നടത്തുന്നത്. കടല്‍വെള്ളത്തിലെ ഉപ്പ് നീക്കംചെയ്തശേഷമാണ് ഉപയോഗിക്കുന്നത്. ഉപയോഗം കഴിഞ്ഞശേഷം ഒഴുക്കിക്കളയുന്ന ജലവും ഡ്രെയിനേജ് ജലവും സംസ്കരിച്ച് ഉപയുക്തമാക്കാറുണ്ട്. മലമുകളിലെങ്ങും നെടുകെയും കുറുകെയും കിടക്കുന്ന ചെറിയ ജലസേചന പൈപ്പുകള്‍ സൂക്ഷ്മനിരീക്ഷണത്തിലേ കാണാനാകൂ. ഇതാണ് ജലസേചനത്തിന്റെ ധമനികള്‍. ചില മരങ്ങള്‍ വലുതായി കഴിഞ്ഞാല്‍ പിന്നെ ജലസേചനം നിര്‍ബന്ധമില്ല. കാഫ് മരങ്ങള്‍ അത്തരത്തില്‍ പെട്ടതാണ്. എന്നാല്‍, ഇത് അപൂര്‍വമായി കാണപ്പെടുന്ന മരുപ്പച്ചകളില്‍പ്പെട്ട സസ്യമാണ്. വംശനാശം നേരിടുന്ന സസ്യയിനത്തില്‍പ്പെട്ടത്. കാഫ് കൂടാതെ വിവിധയിനം അക്കേഷ്യകളും വിവിധയിനം പുല്ലുകളും നന്നായി പിടിപ്പിച്ചിട്ടുണ്ട്.
കനത്ത വേനലാകുമ്പോള്‍ പലപ്പോഴും സസ്യങ്ങള്‍ ഉണങ്ങാന്‍ തുടങ്ങും. പുല്ലുകളാണ് ആദ്യം കരിഞ്ഞുപോകുക, വേണ്ട ശുശ്രൂഷ നല്‍കിയും പുതിയവ നട്ടുപിടിപ്പിച്ചും ഈ ഹരിതസമ്പത്ത് നിലനിര്‍ത്താന്‍ ഇവിടത്തെ ജനത നടത്തുന്ന പരിശ്രമം കണ്ട് നാം ലജ്ജിക്കണം. അബുദാബി ടൂറിസംവകുപ്പും നഗരസഭയും ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന അശ്രാന്ത പരിശ്രമത്തിന്റെ പരിണതഫലമാണ് ഗ്രീന്‍ മുബാസ്സറ. ഒരു ജനതയുടെ ഹരിത സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരം അസാധ്യമല്ലെന്നതിന്റെ അടയാളം. ഗ്രീന്‍ മുബാസ്സറയില്‍ പല കുന്നുകളും ഭാഗികമായി പച്ചപുതച്ചു കഴിഞ്ഞു. ക്രമേണ മുഖഛായതന്നെ മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഒമാനോട് അതിരിട്ടു കിടക്കുന്ന ജബല്‍ ഹാഫിതും ഹരിതാഭമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചില ഭാഗങ്ങളില്‍ ഇപ്പോള്‍ത്തന്നെ മരങ്ങളും പുല്ലും പിടിപ്പിച്ചിട്ടുണ്ട്. ജബല്‍ ഹാഫിതിന്റെ 4000 അടി ഉയരത്തില്‍വരെ സഞ്ചരിക്കാന്‍ നല്ല റോഡുണ്ട്. മലമുകളില്‍ റിസോര്‍ട്ടുകളും ഹോട്ടലുകളുമുണ്ട്. ഏറ്റവും മുകളില്‍നിന്ന് ഗ്രീന്‍ മുബാസ്സറയിലേക്കുള്ള കാഴ്ച അതിമനോഹരമാണ്. മലമുകളില്‍ കഫെറ്റീരിയയുണ്ട്. അവിടെയും മലയാളികളുണ്ട്.
കൊടും തണുപ്പുള്ള ജനുവരിയിലാണ് ഒടുവില്‍ ഞങ്ങള്‍ ജബല്‍ ഹാഫിത് സന്ദര്‍ശിച്ചത്. മൃഗങ്ങളും പക്ഷികളും ജബല്‍ ഹാഫിത് മലയില്‍ ഉണ്ടെങ്കിലും ഒന്നിനെയെങ്കിലും കാണാത്ത സങ്കടത്തിലായിരുന്നു ഞങ്ങള്‍. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചുവന്ന ചെറിയ ഒരിനം കുറുക്കന്‍- ചെവിക്ക് അല്‍പ്പം നീളംകൂടും, ഗസല്‍ മാന്‍, താര്‍ (ഒരിനം കാട്ടാട്), ഉടുമ്പുകള്‍, മുയലുകള്‍, വിവിധയിനം പാമ്പുകള്‍ മുതലായവയുമുണ്ട്. തലയില്‍ ഒറ്റക്കൊമ്പോടുകൂടിയ ഒരിനം പാമ്പ് ഉഗ്രവിഷമുള്ളവയാണ്. മഞ്ഞ കലര്‍ന്ന ചുവപ്പ് നിറമുള്ള ഇവ മണല്‍പ്രദേശങ്ങളിലും പര്‍വതങ്ങളിലും വസിക്കുന്നു. അധിവസിക്കുന്ന പ്രദേശത്തെ ചുറ്റുപാടുകളിലെ നിറങ്ങളില്‍നിന്ന് ഇവയെ തിരിച്ചറിയുക എളുപ്പമുള്ള കാര്യമല്ല. മണലിലാണെങ്കില്‍ ഇഴഞ്ഞ പാടുനോക്കി വേണം കണ്ടെത്താന്‍. മലമ്പ്രദേശത്ത് അതും സാധ്യമല്ല. ഇവ കൂടാതെ ഈജിപ്തുകാരായ പരുന്തുകള്‍, ഫാല്‍ക്കന്‍, ചെറിയ ഇനം അറേബ്യന്‍ മൂങ്ങകള്‍, സാന്‍ഡ് പാട്രിഡ്ജ് (തവിട്ടുനിറത്തിലുള്ള വലിയ ഒരിനം കാട), ഹൌബറ മുതലായവയുമുണ്ട്. ഹൌബറ മിക്കവാറും ദേശാടനക്കാലം കഴിയുമ്പോള്‍ മടങ്ങിപ്പോകും. കുരുവികള്‍, ബുള്‍ബുള്‍, അരിപ്രാവുകള്‍ മുതലായവയും ഇവിടെ കാണപ്പെടുന്നു. ബുള്‍ബുള്‍, അരിപ്രാവുകള്‍, ഫാല്‍ക്കന്‍ മുതലായവയെ യാത്രയ്ക്കിടെ ഞങ്ങള്‍ കണ്ടിരുന്നു. ജബല്‍ ഹാഫിതും ഗ്രീന്‍ മുബാസ്സറയും ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണ് ഇപ്പോള്‍. ഒരു കാലത്ത് ഈ മലനിരകള്‍ വൃക്ഷനിബിഡമായിരുന്നെന്നും ഭൂമിയുടെ പാളികളിലുണ്ടായ ചലനങ്ങള്‍മൂലം ഇവിടം വെള്ളത്തിനടിയിലായതാണെന്നും ചില ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഏറെക്കാലം വെള്ളത്തിനടിയിലായിരുന്നതിന്റെ ലക്ഷണങ്ങള്‍ ആര്‍ക്കും നിരീക്ഷിക്കാം. പവിഴപ്പുറ്റുകളുടെ അവശിഷ്ടങ്ങളും കക്കകളുടെയും ശംഖുകളുടെയും മറ്റ് ജലജീവികളുടെയും ഫോസിലുകളും ഇവിടെ കാണാം. മരുഭൂമലകള്‍തന്നെ പുരാതന ജീവികളുടെ അസ്ഥിപഞ്ജരങ്ങളെ ഓര്‍മിപ്പിക്കും. വനനിബിഡമായ പവര്‍വതപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുകയും നൂറ്റാണ്ടുകളുടെ ജൈവ പരിണാമങ്ങളിലൂടെ ഇവിടെ പെട്രോളിയം രൂപപ്പെടുകയും ചെയ്തതായി പഠനങ്ങള്‍ തെളിയിക്കുന്നു. യുഎഇയിലെ പ്രമുഖ പെട്രോളിയം കമ്പനിയായ അഡ്നോക്കിലെ ചില വിദ്യാര്‍ഥികളും പ്രൊഫസര്‍മാരും ബ്രിട്ടീഷ് വിദഗ്ധരും ചേര്‍ന്ന് കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ ഗവേഷണം ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്. അബുദാബി സര്‍ക്കാരിന്റെ ചില രേഖകളും ഇത് ശരിവയ്ക്കുന്നതാണ്. പുരാതന ഗുഹാമനുഷ്യര്‍ നിവസിച്ച ഗുഹകളുടെ ശേഷിപ്പുകളും ഇത്തരം മലകളില്‍ കണ്ടെത്തിയതായി പറയപ്പെടുന്നു. ചരിത്രവും പ്രകൃതിയും സംയോജിക്കുകയാണ് ഗ്രീന്‍ മുബാസ്സറയില്‍. യുഎഇ ലോകത്തിനുമുന്നില്‍വയ്ക്കുന്ന മാതൃകയായി ഇവിടം മാറുന്നു. * അല്‍ ഐന്‍ എന്നാല്‍ അറബിയില്‍ കണ്ണ് എന്നാണ് അര്‍ഥം, ജബല്‍ എന്നാല്‍ പര്‍വതമെന്നും. -
പച്ചത്തുരുത്തുകള്‍ പിന്നെയും...
ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും ഹരിതാഭമായ നഗരമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞ അല്‍ ഐന്‍ അബുദാബി പ്രവിശ്യയിലാണ്. ഈ പാതപിന്തുടര്‍ന്ന് യുഎഇയിലെ ഇതര പ്രവിശ്യകളും മരുഭൂമി ഹരിതവല്‍ക്കരിക്കാനുള്ള കഠിനപരിശ്രമത്തിലാണ്. ദുബായില്‍ ഭരണാധികാരികള്‍ ശ്രദ്ധചെലുത്തുന്നത് കൂടുതലും ക്ലസ്റ്റര്‍ പാര്‍ക്കുകള്‍ നിര്‍മിക്കുന്ന കാര്യത്തിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍മാത്രം നിരവധി പാര്‍ക്കുകള്‍ ഇത്തരത്തില്‍ നിര്‍മിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് സഅബീല്‍ പാര്‍ക്കും നാദ് അല്‍ ഹമര്‍ പാര്‍ക്കും. കൂടാതെ നിരവധി ചെറുപാര്‍ക്കുകളും. അബുദാബിയിലെ കണ്ടല്‍ക്കാടുകള്‍, ദുബായിലെ റാസ് അല്‍ ഖോര്‍ നീര്‍ത്തടം, കല്‍ബയിലെ കണ്ടല്‍ക്കാടുകള്‍ എന്നിവ അതത് പ്രവിശ്യ സര്‍ക്കാരിന്റെ പ്രത്യേക സംരക്ഷണത്തിന്‍ കീഴിലാണ്. കഴിഞ്ഞവര്‍ഷംവരെയും ഒരു നിയന്ത്രണവും കൂടാതെ സന്ദര്‍ശകര്‍ എത്തിക്കൊണ്ടിരുന്ന കല്‍ബയിലെ മുന്നൂറോളം ഹെക്ടര്‍വരുന്ന കണ്ടല്‍ക്കാടുകളില്‍ 2012 ഒടുവില്‍ ഷാര്‍ജ സര്‍ക്കാര്‍ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. വലിയ തടാകത്തിനു ചുറ്റും സ്ഥിതിചെയ്യുന്ന ഈ കണ്ടല്‍വനങ്ങള്‍ക്ക് അതിരിട്ടു കിടക്കുന്നത് ഖോര്‍ഫക്കാന്‍ മലനിരകളാണ്. കൂടുതല്‍ സൗകര്യങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് ഈ പ്രദേശത്തേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം വൈകാതെ സാധ്യമാക്കുമെന്ന് അധികൃതര്‍ പറയുന്നു. ഇപ്പോള്‍ അങ്ങോട്ടുള്ള പാലം അടയ്ക്കുകയും സെക്യൂരിറ്റി പോസ്റ്റ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
March 03, 2013
പര്‍വതത്തില്‍ നാട്ടു പിടിപ്പിച്ച പുല്ലുകള്‍ |
Monday, November 25, 2013
കൊച്ചുബാവയെ സ്മരിക്കുമ്പോള്‍
കൊച്ചു ബാവയുടെ കഥാ ലോകം വളരെ വേറിട്ട ഒന്നാണ്. വളരെ വ്യത്യസ്ഥമായ സമീപനമായിരുന്നു അദ്ദേഹം ഓരോ രചനകള്‍ നടത്തുമ്പോഴും പുലര്‍ത്തിപ്പോന്നത്. ഓരോ രചനകള്‍ക്കും വേണ്ടി അദ്ദേഹം പുതിയ മേച്ചില്‍ പുറങ്ങള്‍ തിരഞ്ഞു. അങ്ങനെ പുതുമകള്‍ സൃഷ്ടിച്ചു കൊണ്ടു വന്ന കഥകളാണ് പലതും. ‘കാള’ എന്ന കഥ ഒരു ഉദാഹരണം. എയിഡ്‌സ് പോലുള്ള മാരക രോഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ കാലഘട്ടത്തിലാണ് അദ്ദേഹം ‘കാള’ എഴുതുന്നത്. ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു കഥ മലയാളത്തില്‍ ആദ്യമായി വന്നത് കൊച്ചു ബാവയുടേതായിരുന്നു. രചനകള്‍ നടത്തുമ്പോള്‍ അദ്ദേഹം തന്റെ കഥാപാത്രങ്ങളുമായി നേരിട്ട് സംവദിച്ചിരുന്നു. ‘പെരുങ്കളിയാട്ടം’ എന്ന നോവല്‍ എഴുതുന്ന കാലത്ത് കൊച്ചുബാവ ആദിവാസികളോടൊപ്പം ഒരാഴ്ച താമസിക്കുകയുണ്ടായി. മറ്റു പല കഥാ കൃത്തുക്കളും തന്റെ പ്രധാന കഥാപാത്രത്തെ പേര് പറഞ്ഞു സംബോധന ചെയ്യുകയോ ‘അയാള്‍’ എന്ന് പ്രയോഗിക്കുകയോ ചെയ്തപ്പോള്‍ കൊച്ചു ബാവയുടെ പല കഥകളിലും പ്രധാന കഥാ പാത്രം ‘ഞാന്‍’ ആയിരുന്നു. ഇങ്ങനെ വായനക്കാരനുമായി ഒരു മാനസിക അടുപ്പം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍
അദ്ദേഹത്തിന്റെ പല കഥകളിലും കാണാന്‍ കഴിയും.
വിഷയം തിരഞ്ഞെടുക്കുന്നതിലുള്ള പുതുമയും ശൈലിയുടെ ശക്തിയും കഥകള്‍ക്ക് കരുത്തു പകര്‍ന്നു. മറ്റു പലരും പൂക്കളെയും പൂമ്പാറ്റകളെയും കുറിച്ചും, മഞ്ഞിനെയും നദികളെയും കുറിച്ചുമൊക്കെ എഴുതിയപ്പോള്‍ കൊച്ചു ബാവയുടെ ശൈലി പരുക്കനും കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പേറുന്നവയുമായിരുന്നു. കടും ചായങ്ങള്‍ നിറഞ്ഞതാണ് കൊച്ചു ബാവയുടെ കഥകള്‍ എന്ന് നിരൂപകര്‍ പറഞ്ഞു. അതിനു അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘കേള്‍ക്കുന്നുണ്ട് , ജീവിതത്തെ ഏങ്കോണിച്ചു കാണുന്നു എന്നൊക്കെ കുറ്റപ്പെടുത്തുന്നുണ്ട് . കുറ്റം ശിരസാ വഹിക്കുന്നു. സുന്ദരമായ തൊലിപ്പുറത്തെ എല്ലും വൈകൃതവും എന്നെ നോക്കി കോക്രി കാണിക്കുന്നല്ലോ എപ്പോഴും. ഇക്കണ്ടു കാണായ ഭൂമിയിലെ സൗമ്യ മധുരമായ കാറ്റിനെക്കുറിച്ചും കിളികളെ കുറിച്ചുമൊക്കെ എഴുതാനാഗ്രഹമില്ലാഞ്ഞല്ല; കിളികള്‍ക്കും പൂക്കള്‍ക്കും എന്നു പറഞ്ഞു കൊണ്ട് കപ്പയില കാടുകളുടെ തണുപ്പിലൂടെ മനസ്സിനെ മേയാന്‍ വിടാന്‍ തന്നെയാണ് താല്പര്യവും. ഈ സൌഖ്യത്തിലിരുന്നു ആഴത്തിലേക്ക് നോക്കുമ്പോഴോ, അല്ലെങ്കില്‍ എഴുതാനിരിക്കുമ്പോഴോ കുപ്പത്തൊട്ടിക്കു മേലെ പിടഞ്ഞുണരുന്ന കുഞ്ഞിക്കണ്ണുകളും ആരാന്റെ കുന്ത മുനയിലുയര്‍ന്ന് ആകാശം കാണുന്ന ആമിനയുടെ കെട്ടിയോനും റെയില്‍വേ ട്രാക്കില്‍ ജാര സന്തതിയെ ഉപേക്ഷിച്ചോടുന്ന അമ്മയും ഇരുമ്പു ചക്രങ്ങള്‍ക്കിടയില്‍ കുഞ്ഞിക്കരച്ചിലുമൊക്കെയായി പരു പരുത്തു പോകുന്നു അതൊക്കെ…..’
‘വൃദ്ധസദനം’ എന്ന നോവലിലൂടെ വാര്‍ദ്ധക്യത്തിന്റെ കൊടും യാതനകള്‍ അദ്ദേഹം വരച്ചു കാട്ടി. ജീവിതത്തിന്റെ സുഖ സൗകര്യങ്ങല്‍ക്കു പിറകെ കുതിച്ചു പാഞ്ഞ ഒരു യുവ ജനത സ്വന്തം മാതാ പിതാക്കളെ വൃദ്ധസദനത്തിന്റെ രാവണന്‍ കോട്ടകളില്‍ തള്ളുന്ന നെറികെട്ട സംസ്‌കാരത്തിന്റെ നെഞ്ചു തകര്‍ക്കുന്ന കാഴ്ചകളായിരുന്നു കൊച്ചു ബാവ നമുക്ക് കാണിച്ചു തന്നത്. ‘വേവലാതിക്കളി’ എന്ന ചെറു കഥയും വാര്‍ധക്യത്തിന്റെ വിഹ്വലതകള്‍ തന്നെയാണ് പ്രതിപാദിക്കുന്നത്.
‘അടുക്കള’ എന്ന കഥ പുരുഷ മേധാവിത്ത്വത്തിന്റെ അടുക്കള പ്രതിസന്ധികള്‍ തന്നെയാണ്. കോകില അവളുടെ പ്രാഥമിക കര്‍മങ്ങള്‍ പോലും നിറവേറ്റാനാകാതെ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ പെടുന്ന പാട് ഒരു ഗ്രാമീണ പെണ്‍കൊടിയുടെ പ്രതിസന്ധി തന്നെയാണ് അനാവരണം ചെയ്യുന്നത്. ഉദ്യോഗസ്ഥന്റെ ക്രൗര്യവും അമര്‍ഷവും പുരുഷ മേല്‍ക്കോയ്മയും കഷണ്ടിയും പറഞ്ഞു കൊണ്ട് ഒരു കറുത്ത ഹാസ്യം തന്നെ വികസിപ്പിച്ചെടുക്കാന്‍ കൊച്ചു ബാവയ്ക്ക് കഴിയുന്നുണ്ട്.
‘റെയില്‍വേസ്‌ടേഷനും’ ‘കുറ്റിപ്പുറത്തെ കുഴലൂത്തുകാരനും’ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥകളാണ്.
‘വില്ലന്മാര്‍ സംസാരിക്കുമ്പോള്‍’ ‘ഉപജന്മം’ എന്നീ ലഘുനോവലുകളും ‘വിരുന്നു മേശയിലേക്ക് നിലവിളികളോടെ’ എന്ന നോവലും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളാണ്.കൊച്ചു ബാവ വേണ്ടത്ര വായിക്കപ്പെടുന്നില്ല എന്ന അഭിപ്രായമുണ്ട്. വായിക്കപ്പെടേണ്ട രചനകളാണ് അദ്ദേഹത്തിന്റേത്.
ഒടുവില്‍ ഞങ്ങള്‍ കണ്ടു മുട്ടിയത് ഷാര്‍ജയില്‍ വെച്ചായിരുന്നു. ഗള്‍ഫ് വോയ്‌സ് മാഗസിന്‍ സംഘടിപ്പിച്ച സാഹിത്യ പരിപാടിയില്‍. ഗള്‍ഫ് വോയ്‌സിന്റെ എഡിറ്റര്‍ ആയിരുന്നു അന്നദ്ദേഹം. ഗള്‍ഫ് വോയ്‌സില്‍ എന്തെങ്കിലും എഴുതാനും എന്നോടാവശ്യപ്പെട്ടു. 1955 ല്‍ തൃശ്ശൂരിലെ കാട്ടൂരിലാണ് കൊച്ചുബാവ ജനിച്ചത്. നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ 23 കൃതികള്‍ പ്രസിദ്ധപ്പെടുത്തി. ‘വൃദ്ധസദനം’ എന്ന കൃതിക്ക് 1995ലെ ചെറുകാട് അവാര്‍ഡും 1996ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1999 നവംബര്‍ 25 ന് അന്തരിച്ചു.
VARTHAMANAM DAILY EDITORIAL
http://varthamanam.com/?p=41134
Thursday, November 14, 2013
Tuesday, November 12, 2013
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും എം എല്‍ മാരും അറിയാന്‍ സവിനയം,
Wednesday, November 13, 2013
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു മന്ത്രിമാരും എം എല്‍ മാരും അറിയാന്‍ സവിനയം,
ലക്ഷക്കണക്കിന് വരുന്ന ആളുകളുടെ പാര്‍പ്പിടങ്ങള്‍ ഇല്ലാതാകുന്നതോടെ അവര്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന ഒരു സ്ഥിതി വിശേഷം സംജാതമാകാന്‍ പോകുകയാണ്. ആരോഗദൃഢഗാത്രരും ചെറുപ്പക്കാരും മാത്രമല്ല അവിടങ്ങളില്‍ പാര്‍ക്കുന്നത്. വയോവൃദ്ധരും ആലംബഹീനരുമയ സ്ത്രീ പുരുഷന്മാര്‍ തനിച്ചു മാത്രം താമസിക്കുന്ന പല വീടുകളും എനിക്ക് നേരിട്ടറിയാം. പല തലമുറകളായി അവിടെ താമസിക്കുന്ന ആളുകളെ വികസനത്തിന്റെ പേരു പറഞ്ഞു ഒരു സുപ്രഭാതത്തില്‍ ചട്ടിയും കലവും എടുത്ത് ഒപ്പം വൃദ്ധരുള്‍പ്പടെയുള്ള ജനങ്ങളെയും തെരുവിലേക്കു വലിച്ചെറിയുന്ന ഒരു സംസ്‌കാരം നമുക്ക് യോജിച്ചതല്ല.
ഈ വിഷയത്തില്‍ പ്രദേശവാസികളായ ജനങ്ങളുമായി ഞാന്‍ നടത്തിയ സംഭാഷണത്തില്‍ മനസ്സിലായ കാര്യം അവിടത്തെ ആളുകള്‍, പ്രത്യേകിച്ചും വൃദ്ധ ജനങ്ങള്‍, വളരെ ഉത്ഖണ്ഠാകുലരും ആശങ്കയില്‍ കഴിയുന്നവരുമാണ് എന്നാണ്. ഏതു നിമിഷവും അവരുടെ പാര്‍പ്പിടങ്ങളും കച്ചവട സ്ഥാപനങ്ങളും തകര്‍ക്കപ്പെടാ വുന്ന അവസ്ഥയിലാണ്. സ്ഥലം ഏറ്റെടുക്കുന്നതോടെ എങ്ങോട്ട് പോകും എന്നറിയാന്‍ പറ്റാത്ത സ്ഥിതിവിശേഷമാനുള്ളത്.
100 മീറ്റര്‍ വിസ്തൃതി വേണമെന്ന് പ്രസ്തുത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത ജഡ്ജിമാരും കാര്യങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാത്ത മന്ത്രി ആര്യാടന്‍ മുഹമ്മദ് പോലുള്ളവരും പ്രതികരിക്കുമ്പോള്‍ ജനങ്ങള്‍ വസ്തുത മനസ്സിലാക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. പുറത്തു നിന്നുള്ള ആളുകളുടെ അഭിപ്രായത്തേക്കാള്‍ പ്രദേശ വാസികളായ ആളുകളുടെ വാക്കുകള്‍ക്കാണ് ചെവി കൊടുക്കേണ്ടത്. കാരണം അവരുടെ സ്ഥലമാണല്ലോ ഏറ്റെടുക്കേണ്ടത്. റോഡിനിരുവശവുമുള്ള ജനവാസ ബാഹുല്യം കണക്കിലെടുത്ത് ഗോവ, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് കൂട്ടേണ്ട വീതി 30 മീറ്റര്‍ ആക്കി കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ചതാണ്. അക്കാര്യം കേന്ദ്ര മന്ത്രി ഓസ്‌കാര്‍ ഫെണാണ്ടസ് കോട്ടയത്ത് നടത്തിയ പത്ര സമ്മേളനത്തില്‍ വിശദീകരിച്ചതുമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കേ 30 മീറ്റര്‍ വീതിയില്‍ ഉടനെ പാത വികസനം തുടങ്ങാത്തത് ബി ഒ ടി താല്പര്യം സംരക്ഷിക്കാനുള്ള ചിലരുടെ ഗൂഢ തല്പര്യമാണെന്നാണ് ജനസംസാരം. കാരണം 45 മീറ്ററില്‍ താഴെയാകുമ്പോള്‍ ബി ഒ ടി ക്കാര്‍ പദ്ധതി ഏറ്റെടുക്കില്ല. ബി ഒ ടി ക്കാരുടെ താല്‍പര്യത്തിലുപരി ജനങ്ങളുടെ ആവാസ വ്യവസ്ഥിതി, പരിസ്ഥിതി സംരക്ഷണം എന്നിത്യാദി കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടത്. 30 മീറ്ററില്‍ വികസനം സാധ്യമാക്കുമ്പോള്‍ നിലവിലുള്ള പല വീടുകള്‍ക്കും കേടു പാട് പറ്റില്ല. ചുരുങ്ങിയ പാര്‍പ്പിടങ്ങളെ മാത്രമേ ബാധിക്കൂ. എലെവേറ്റര്‍ ഹൈവേ സ്ഥാപിക്കുമ്പോള്‍ ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും എതിരെയുള്ള വീടുകള്‍ ഉള്‍പെടുന്ന സ്ഥലങ്ങള്‍ കൂടി പരിഗണിക്കേണ്ടതാണ്. പല ഭാഗങ്ങളിലും ആരാധനാലയങ്ങള്‍ ഉള്ളത് കൊണ്ട് മൊത്തം എതിര്‍ ഭാഗത്തുനിന്ന് ഏറ്റെടുക്കുമ്പോള്‍ പാവപ്പെട്ട ആളുകളുടെ വീടുകള്‍ അക്കാരണം കൊണ്ട് തന്നെ പൂര്‍ണമായും നഷ്ടപ്പെടാനിടയുണ്ട്.
പ്രധാനമായും ചൂണ്ടിക്കാണിക്കാനുള്ള കാര്യം നേരത്തെ പലപ്പോഴും ചെയ്തത് പോലെ നിരവധി പോലീസ് സന്നാഹങ്ങളുമായി അളവുകാരെ അയച്ച് ജനങ്ങള്‍ക്കിടയില്‍ ഭീതിതമായ അന്തരീക്ഷം സൃഷ്ടിക്കാതെ അവരുടെ പുനരധിവാസം പൂര്‍ണമായും നടപ്പിലാക്കുകയും അതവരെ രേഖാമൂലം ബോദ്ധ്യ പ്പെടുത്തുകയും ചെയ്യേണ്ടതാണ് എന്നാണ്.
ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിന് അതില്‍ ഉത്തരവാദിത്വമുണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്. പ്രതിപക്ഷത്തിനും ഈ കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. നിര്‍ഭാഗ്യവശാല്‍ ജനങ്ങള്‍ തെരെഞ്ഞെടുത്ത സര്‍ക്കാരും ആവശ്യത്തിനും അനാവശ്യത്തിനും സമരം ചെയ്യുന്ന പ്രതിപക്ഷവും ഈ വിഷയത്തില്‍ നിസ്സംഗത പാലിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. സര്‍ക്കാര്‍ ഇനിയും ഈ പ്രദേശങ്ങളില്‍ വേണ്ടത്ര പഠനം നടത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. വിദഗ്ധ കമ്മിറ്റി പ്രദേശങ്ങള്‍ പഠിക്കേണ്ടതാണ്. കാര്യങ്ങള്‍ വേണ്ടത്ര മനസ്സിലാക്കാതെ ആര്യാടനും അബ്ദുള്ള കുട്ടിയും പോലുള്ളവര്‍ ഘടക വിരുദ്ധമായി കാര്യങ്ങള്‍ കൊട്ടിഘോഷിക്കുന്നത് ശരിയല്ല. ചിലര്‍ വിഭാവനം ചെയ്യുന്ന അറേബ്യന്‍ റോഡുകളുടെ മാതൃക പ്രയോഗികമല്ല. അറേബ്യന്‍ റോഡുകള്‍ വിശാലമായി വെറുതെ കിടന്ന മരുഭൂമിയിലൂടെയാണ് ഉണ്ടാക്കിയതെന്ന് മറക്കരുത്. നമ്മുടെ റോഡുകള്‍ പലതും നടപ്പാത വികസിച്ചുണ്ടായ റോഡുകളല്ലേ? അല്ലാതെ, പഌന്‍ ചെയുതുണ്ടാക്കിയതാണോ? അങ്ങിനെ വരുമ്പോള്‍ പ്രദേശവാസികളായ ജനങ്ങളുടെ താല്പര്യങ്ങളും കണക്കിലെടുക്കാതെ പറ്റില്ല എന്ന് സവിനയം ഓര്‍മ്മിപ്പിക്കട്ടെ.
-പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍
www.varthamanam.com
Friday, November 1, 2013
SHARJAH INTERNATIONAL BOOK FAIR
DEAR
FRIENDS, ALL ARE INVITED TO ATTEND SHARJAH INTERNATIONAL BOOK FAIR (06
TO 16 NOVEMBER 2013) AT SHARJAH EXPO CENTER. WE WILL BE THERE AT DC
BOOKS STALL ON FRIDAYS AND SATURDAYS EVENING FROM 5.00 TO 10.00 PM, MY
BOOKS ONLINIL SREEJA VILIKKUNNU & BULL FIGHTER ARE AVAILABLE. SEE
YOU THERE. TEL: 050-2747784
Wednesday, October 30, 2013
Tuesday, October 22, 2013
ദേശീയ പാത 70 മീറ്റർ ആക്കണമെന്ന ആര്യാടന്റെ അഭിപ്രായം ജനദ്രോഹ പരം. .
ദേശീയ പാത 70 മീറ്റർ ആക്കണമെന്ന ആര്യാടന്റെ അഭിപ്രായം ജനദ്രോഹ പരം. എത്രയോ വർഷങ്ങളായി പാതക്കിരുവശവും ജീവിക്കുന്ന ഒരു
ജനവിഭാഗത്തെ കണ്ടില്ലെന്നു നടിക്കുന്നത് ഒരു മന്ത്രിക്കു ഭൂഷണമല്ല. നേരത്തെ
തീരുമാനിച്ചിരുന്ന 35 മീറ്റർ പാതെയെടുത്താൽ പോലും പലരുടെയും വീടിന്റെ
മുഴുവൻ ഭാഗം റോഡായി അടുക്കള മാത്രം ഭാക്കിയാകുന്ന സ്ഥിതി വിശേഷങ്ങളുണ്ട്.
പലരുടെയും ഉപ ജീവന മാർഗമായ ചെറു കടകളും തകർക്കും. വലിയ കെട്ടിടങ്ങൾ
തകർക്കുന്ന കാര്യം മറ്റൊരു വസ്തുത.
അമ്പലങ്ങളും പള്ളികളും വരുന്ന ഭാഗങ്ങളിൽ എതിർ ഭാഗത്തുള്ളവരുടെ ഭൂമിയാണ്
മൊത്തമായും ഏറ്റെടുക്കുന്നത്.
ലക്ഷ കണക്കിനാളുകളെ ഭവന രഹിതാരക്കിയും അവരുടെ ഉപജീവന മാർഗങ്ങൾ
തകർത്തെറിഞ്ഞും കൊണ്ടാണോ റോഡു പുരോഗതി. റോഡു പുരോഗതി വേണ്ടത് തന്നെ. പക്ഷെ
പരമാവധി ജനങ്ങളെ ബുദ്ധി മുട്ടിക്കാത്ത രീതിയിലായിരിക്കണം അത്
നടപ്പാക്കേണ്ടത്. 45 മീറ്റർ തന്നെ ശരിയായ തീരു മാനമായി തോന്നുന്നില്ല. 35
മീറ്ററിൽ നടപ്പാക്കുകയാകും ജനങ്ങൾക്ക് കൂടുതൽ അനുയോജ്യം. രാഷ്ട്രീയക്കാർ
റിയൽ എസ്റ്റേറ്റ് മാഫിയ യുടെ പങ്ക് പറ്റിയാണ് പദ്ധതിയുടെ കാര്യത്തിൽ
ഉചിതമായ തീരുമാനമാകു ന്നതിനു മുമ്പേ തിരക്ക് കൂട്ടുന്നതെന്ന ആക്ഷേപം
ജനങ്ങൾക്കുണ്ട്.
Monday, October 14, 2013
Sunday, October 6, 2013
Saturday, September 28, 2013
റോഡിലെ കൂട്ടക്കുരുതികള്‍ക്ക് ആരാണ് ഉത്തരവാദി
Saturday, September 11, 2013
Story Dated: September 11, 2013 at 9:39 pm IST
റോഡിലെ കൂട്ടക്കുരുതികള്‍ക്ക് ആരാണ് ഉത്തരവാദി
പുന്നയൂർക്കുളം സെയ് നുദ്ദീൻ
യാതൊരു അടിസ്ഥാന യോഗ്യതയുമില്ലാത്തവരാണ് ഭൂരിഭാഗം ഡ്രൈവര്‍മാരും. സ്വകാര്യ ബസ് ഡ്രൈവര്‍മാരാണ് അപകടമുണ്ടാക്കുന്നതില്‍ കൂടുതലും. അവരില്‍ പലരും റോഡരികിലെ ട്രാഫിക് ബോര്‍ഡ് പോലും വായിച്ചെടുക്കാന്‍ കഴിയാത്തവരാണ്.
സര്‍വീസ് വാഹനങ്ങളിലെ (ടാക്സി, കാര്‍, ബസ്, ലോറി മുതലായ വാഹനങ്ങള്‍) ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന യോഗ്യത നിശ്ചയിക്കേണ്ടതാണ്. വാഹനം ഓടിക്കാന്‍ പരിശീലിച്ച് പുറത്തിറങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് വാഹനങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ പഠിപ്പിക്കേണ്ടതാണ്. വാഹനങ്ങള്‍ എടുക്കുന്നതിനു മുന്‍പേ ടയര്‍ കണ്ടീഷന്‍ പരിശോധിക്കുക, റേഡിയേറ്ററിനകത്ത് കൂളന്റ് ഉണ്ടോ, എഞ്ചിനകത്ത് ആവശ്യത്തിനുള്ള ഓയില്‍ ഉണ്ടോ, ബ്രേക്ക് കണ്ടിഷനാണോ എന്നിത്യാദി പ്രാഥമിക പരിശോധനകള്‍ എത്ര ഡ്രൈവര്‍മാര്‍ നിര്‍വഹിക്കുന്നുണ്ട്? മിക്കവാറും ഡ്രൈവര്‍മാര്‍ മദ്യപാനികളും ദുസ്വഭാവക്കാരുമാണ്. പലര്‍ക്കും വിശ്രമമില്ലാതെ വണ്ടിയോടിക്കേണ്ടി വരികയും തന്മൂലം ഡ്രൈവിങ്ങിനിടെ ഉറങ്ങുകയും ചെയ്യുന്നു. വാഹനങ്ങളുടെ മത്സരയോട്ടവും മോശം വാഹനങ്ങളും റോഡിന്റെ ശോചനീയാവസ്ഥയും അപകടങ്ങള്‍ക്കുള്ള മറ്റു പ്രധാന കാരണങ്ങളാണ്.
കുന്നംകുളത്ത് നിന്ന് തൃശൂരിലേക്കുള്ള ഹൈവേയിലൂടെ ഒരു പ്രഭാതത്തില്‍ ഈയുള്ളവന് ബൈക്ക് ഓടിക്കുകയായിരുന്നു. അല്പം മുന്നിലായി ഒരു സുഹൃത്തും മറ്റൊരു ബൈക്കിലുണ്ട്. ഏകദേശം ഒരു വര്‍ഷമെങ്കിലും ആയിക്കാണും ഞാന്‍ നാട്ടിലെ നിരത്തിലൂടെ വണ്ടിയോടിച്ചിട്ട്. ദുബൈയിലെ നിരത്തിലൂടെ ഒരു കെട്ടുവള്ളത്തില്‍ യാത്ര ചെയ്യുന്നതു പോലുള്ള സുഖലോലുപതയൊക്കെ ഓര്‍മയില്‍ ഉണ്ടെങ്കിലും ഇടയ്കിടെ ചാടുന്ന കുഴികള്‍ എന്റെ നടുവൊടിച്ചു കൊണ്ടിരുന്നു. ഒപ്പം വാഹനത്തിന്റെ നിയന്ത്രണം അവതാളത്തിലാകുകയും. പെട്ടന്നാണ് ഞാന്‍ മരണത്തെ മുന്നില്‍ കണ്ടത്. മുരട്ടു കാളയെ പോലെ മുക്രയിട്ടു കൊണ്ട് ഒരു വലിയ ബസ് എനിക്ക് നേരെ കുതിച്ചു വരുന്നു. എന്തൊരതിശയം! ഞാന്‍ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുന്നത് എന്റെ ട്രാക്കിലൂടെ തന്നെയല്ലേ? കൂടുതല്‍ ചിന്തിക്കാന്‍ നേരമുണ്ടായില്ല, അപ്പോഴേക്ക് എന്റെ ബൈക്ക് വഴിയോരത്തെ ഇളനീര് കച്ചവടക്കാരന്റെ സ്റ്റാളിലേക്ക് കയറിയിരുന്നു. അവിടെയുണ്ടായിരുന്ന ചുരിദാര്‍ ധരിച്ച യുവതിയും ചെറുപ്പക്കാരനും ഇളനീര് താഴെയിട്ടു കൊണ്ട് ഓടി. ഒരു വിധം ബ്രേക്ക് ചെയ്ത് നിറുത്തിയെകിലും തറയില്‍ ഉരഞ്ഞ് എന്റെ ഇടതു കാലിനു കാര്യമായ പരുക്ക് പറ്റിയിരുന്നു. ഇതിനിടെ സുഹൃത്ത് എന്നെ കാണാതെ തിരികെ എത്തിയിരുന്നു. പുള്ളിക്ക് നേരെയും ഒരു ‘കൊലപാതക ശ്രമം നടന്നതായി’ അയാള്പറഞ്ഞു.
‘ഭാഗ്യത്തിന് കാര്യമായി ഒന്നും പറ്റിയില്ല.’ ഇളനീര് കടക്കരാന്‍ പറഞ്ഞു.
‘നിങ്ങള്‍ കണ്ടിരുന്നോ ഞാന്‍ എന്റെ ട്രാക്കിലൂടെയല്ലേ വണ്ടിയോടിച്ചു കൊണ്ടിരുന്നത്?’
‘കണ്ടിരുന്നു. റോഡ് വണ്‍വേ ആയിട്ടൊന്നും കാര്യമില്ല സര്‍. മുന്നില്‍ എത്ര വണ്ടിയുണ്ടോ അതിനെയൊക്കെ ഓവര്‍ടേക്ക് ചെയ്ത് അവന്മാര് വരും. കാലന്മാര് പോത്തിന് പകരം ബസിലാണ് വരുന്നതെന്ന് മാത്രം. ട്രാക്കൊന്നും അവര്‍ക്ക് പ്രശ്നമല്ല. പിന്നെ ഇവരൊക്കെ ട്രാഫിക് ഉദ്യോഗസ്ഥന്മാരുമായി നല്ല ടേമിലാ…’ അതും പറഞ്ഞു അയാള്‍ ഉറക്കെ ചിരിച്ചു. അപ്പോള്‍ എതിര്‍ ട്രാക്കിലൂടെ വന്ന കാവി ചായം തേച്ച ഒരു തമിഴ് നാടന്‍ ലോറി അയാളുടെ കട തകര്‍ക്കാന്‍ വന്നു. കടയില്‍ തൂക്കിയിട്ടിരുന്ന കളിപ്പാട്ടങ്ങള്‍ ചാഞ്ചാടുകയും ബലൂണുകള്‍ നൂല് പൊട്ടി പറക്കുകയും ചെയ്തു. ‘എന്താണിത് ചേട്ടാ?’ ഞാന്‍ വിറയാര്‍ന്ന സ്വരത്തില്‍ ചോദിച്ചു. ‘നിങ്ങള്‍ക്കിതെല്ലാം പുത്തരി, ഞാനിതെല്ലാം എത്ര കണ്ടതാ.’ അയാള്‍ വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു. തിളക്കം കുറഞ്ഞു പോയ ആ കണ്ണുകളില്‍ ആര്‍ദ്രതയുടെയും നിരാശയുടെയും നിഴല്‍ കാണാമായിരുന്നു.
‘നിങ്ങക്കറിയാവോ? എന്റെ കണ്മുന്നില് കിടന്നാ ആ ബാലന് മരിച്ചത്. 12 വയസ്സ് കാണും. അച്ഛനും അമ്മയും നോക്കി നില്‍ക്കെ. അമിത വേഗതയില്‍ വന്ന ഒരു ബസ്. അന്‍പതും അറുപതും സ്പീഡാണെന്നൊക്കെ അവര്‍ പറയും 120- 130ലുമൊക്കെയല്ലേ ഈ ഗതി പിടിക്കാത്ത റോഡില്‍ വണ്ടിയോടിക്കുന്നത്.’
ഡ്രൈവര്‍ കഴിഞ്ഞാല്‍ ഉത്തരവാദിത്തം വാഹന ഉടമകള്‍ക്കാണ്. അവരാണ് കമ്മിഷന് കൊടുത്തും വാഗ്ദാനങ്ങള്‍ നല്‍കിയുമൊക്കെ ഡ്രൈവര്‍മാരെ മരണ പാച്ചിലിനു പ്രേരിപ്പിക്കുന്നത്. ബസില്‍ കയറിയെത്തുന്ന ഇത്തരം ‘കാലമാടന്മാര്ക്ക്’ (ഡ്രൈവര്‍മാര്‍ക്ക്) ഒത്താശ ചെയ്തു കൊടുക്കുന്നത് ട്രാഫിക് പൊലിസുകാരാണെന്നാണ് ജന സംസാരം. അവര്‍ പരിശോധന പൂര്‍ത്തിയാക്കുന്നത് കൈയിലേക്ക് തിരുകുന്ന കറന്‍സിയിലൂടെയാണ്. ട്രാഫിക് പോലീസുകാരെ വേണ്ടവിധം പരിശീലിപ്പിക്കേണ്ടതുണ്ട്. അവരെ നിരീക്ഷിക്കുകയും വേണം. മോശമായ വാഹനങ്ങള്‍ നിരത്തില്‍ കണ്ടാല്‍ വാഹനമുടമയ്ക്കും ഡ്രൈവര്‍ക്കും കനത്ത പിഴ നല്‍കണം.ഡ്രൈവര്‍ക്ക് ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റ് നല്കുകയും ആവര്‍ത്തിക്കുമ്പോള്‍ ലൈസന്‍സ് റദ്ദാക്കുകയും വേണം. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കണം. ഉടമസ്ഥന് പിഴ നല്‍കുന്നതോടൊപ്പം വേണ്ടി വന്നാല്‍ വാഹനം കണ്ടുകെട്ടുകയും വേണം. ഇങ്ങനെ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ മണല്‍ മാഫിയയുടെ പിടിച്ചെടുത്ത വാഹനങ്ങള്‍ വര്‍ഷങ്ങളോളം ഇട്ടു നശിപ്പിക്കുന്നത് പോലെ ചെയ്യാതെ ദ്രുതഗതിയില്‍ കേസ് തീര്‍പ്പാക്കി ഉടമസ്ഥന് വിട്ടുകൊടുക്കുകയോ അതിനു കഴിയാത്തതാണെങ്കില്‍ ലേലത്തില്‍ വില്ക്കുകയോ ചെയ്യാവുന്നതാണ്. സര്‍ക്കാരിലേക്ക് പിഴ ചുമത്തുന്നതിനു പകരം സ്വന്തം പോക്കറ്റിലേക്ക് ‘പിഴ’ ഈടാക്കുന്നവരെ നിരീക്ഷിച്ചു ശിക്ഷിക്കേണ്ടതാണ്. നിലവിലുള്ള നിയമങ്ങള്‍ പോരെങ്കില്‍ കൂടുതല്‍ ഫലപ്രദമായ നിയമങ്ങള്‍ ഉണ്ടാക്കുകയും ഫലപ്രദമായി നടപ്പാക്കുകയും വേണം.
അഴിമതി നടത്താനും സ്വന്തം പോക്കറ്റ് വീര്‍പ്പിക്കാനും നടക്കുന്ന മന്ത്രിമാരും എം എല്‍ എമാരുമാണ് നമ്മുടെ ശാപം. അതുപോലെ തന്നെ ശാപമാണ് ആവശ്യത്തിനും അനാവശ്യത്തിനും ആളുകളെ കൂലി കൊടുത്തും പ്രലോഭിപ്പിച്ചും തെരുവിലിറക്കി തെരുവ് യുദ്ധം സംഘടിപ്പിക്കുന്ന പ്രതിപക്ഷത്തിന്റെ രീതിയും. ഇത് പുരോഗതിയെ തടസ്സപ്പെടുത്തുമെന്ന കാര്യത്തില്‍ ഒരു സംശയുവുമില്ല. സമരങ്ങള്‍ നിലവിലുള്ള സര്‍ക്കാരിനെ മറിച്ചിടാന്‍ വേണ്ടിയാകുമ്പോള്‍ തീര്‍ച്ചയായും അത് പ്രശ്നാധിഷ്ഠതമാകും. ഇത് ഒരു പ്രത്യേക പാര്‍ട്ടിയെ ഉദ്ദേശിച്ചല്ല പറയുന്നത്. എതു പാര്‍ട്ടി പ്രതിപക്ഷത്തിരുന്നാലും സംഭവിക്കുന്നത് തഥൈവ.
ഈയിടെ ഒരു സിനിമാ നടന് ചാനലുകാരെ വിളിച്ചു വരുത്തി റോഡു നന്നാക്കി മാതൃക കാണിച്ചു. ചിലപ്പോള്‍ പബ്ലിസിറ്റിക്കു വേണ്ടിയാകാം, എന്തായാലും ചെയ്ത കാര്യം നല്ലതാണല്ലോ? നമ്മുടെ പല റോഡുകളും പഴയ കാലത്തെ നടപ്പാതകള്‍ റോഡാക്കി മാറ്റിയെടുത്തതാണെന്ന ഒരു വിരോധാഭാസവും പലയിടങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ആസൂത്രണത്തിന്റെ കുറവ് അതില്‍ വ്യക്തമാണ്. സമയാ സമയങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്താത്തതാണ് ഏറെ പ്രശ്നം സൃഷ്ടിക്കുന്നത്. പാതയോരങ്ങളില്‍ വേണ്ടത്ര മുന്നറിയിപ്പ് ബോര്‍ഡുകളും കാണില്ല. പലപ്പോഴും വലിയ ഹമ്പുകളില്‍ തട്ടി തെറിച്ചു വീഴുമ്പോഴാണ് ബൈക്ക് യാത്രക്കാരന് ഹമ്പിനെക്കുറിച്ചറിയുന്നത്. പിന്നെ റോഡിലെ മരണക്കുഴികളും.
സര്‍ക്കാരും പ്രതിപക്ഷവും ഈ കാര്യത്തില്‍ കൂട്ടായി ഉചിതമായ തീരുമാനങ്ങള്‍ എടുക്കണം. സര്‍ക്കാര്‍, നിയമങ്ങള്‍ നടപ്പാക്കണം. റോഡിലെ ഒരു കൂട്ടക്കുരുതി കഴിയുമ്പോള്‍ അത് മറക്കുകയും പിന്നീടു മറ്റൊന്ന് ഉണ്ടാകുമ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ കാര്യമില്ല.
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
http://varthamanam.com/?p=31335 www.varthamanam.com
Wednesday, September 11, 2013
Friday, August 23, 2013
നിർദ്ധന വിദ്യാർത്ഥികളെ ഒരു കൈ സഹായിക്കാം LET US HELP THE POOR STUDENTS
![]() |
നിർദ്ധന വിദ്യാർത്ഥികളെ ഒരു കൈ സഹായിക്കാം |
Sunday, August 11, 2013
സമര മാര്‍ഗങ്ങള്‍ അതിര് കടക്കുന്നുണ്ടോ?
11 August 2013
സമര മാര്‍ഗങ്ങള്‍ അതിര് കടക്കുന്നുണ്ടോ?
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
പതിനായിരക്കണക്കിനാളുകളെ വിവിധ ജില്ലകളില്‍ നിന്നും കൊണ്ടുവന്ന് തലസ്ഥാന നഗരിയില്‍ അനിശ്ചിത കാലത്തേക്ക് അണിനിരത്തുമ്പോള്‍ സമീപവാസികളായ ആളുകള്‍ എവിടെ പോകും. ഇതത്രയും വരുന്ന ജനവിഭാഗത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലുമുള്ള സംവിധാനങ്ങള്‍ സമരം സംഘടിപ്പിക്കുന്നവര്‍ക്ക് ഒരുക്കാന്‍ സാധിച്ചിട്ടുണ്ടോ. കേവലം ആയിരമോ രണ്ടായിരമോ ആളുകള്‍ പങ്കെടുക്കുന്ന സമരം പോലെയാണോ പതിനായിരക്കണക്കിന് വരുന്ന ജനങ്ങളെ സെക്രട്ടറിയേറ്റിന്റെ ഒരു പരിമിത പ്രദേശത്തേക്ക് കേന്ദ്രീകരിക്കുന്നത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഭരണ കൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ ശക്തി പ്രയോഗങ്ങളിലൂടെ തടസ്സ പ്പെടുത്തുന്ന രീതി ഒട്ടും ജനാധിപത്യമല്ല. അതും പതിനായിരക്കണക്കിന് ആളുകളെ വിളിച്ചു കൂട്ടിക്കൊണ്ട്. തന്നെയുമല്ല ഈ സാഹചര്യങ്ങള്‍ നേരിടാന്‍ കേന്ദ്ര സേനയെ വിളിക്കേണ്ടി വരിക, സ്‌കൂളുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടേണ്ടി വരിക, ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകുക എന്നൊക്കെ പറയുന്നത് തീര്‍ത്തും മോശപ്പെട്ട കാര്യം തന്നെയാണ്. ഇത് ജനങ്ങള്‍ക്ക് ഭീതിയുണ്ടാക്കുന്നതും വലിയ സാമ്പത്തിക നഷ്ടം വരുത്തുന്നതുമാണ്. എന്തൊക്കെ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാലും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സമരം സംഘടിപ്പിക്കുന്നവര്‍ക്ക് കൈ കഴുകി രക്ഷപ്പെടാനാകില്ല. നിഷ്പക്ഷ മതികളായ ഒരു ജന വിഭാഗം ഇത് നിരീക്ഷിക്കുന്നുണ്ടെന്നു മറക്കരുത്. അവരൊക്കെയാണ് നിങ്ങളെ വോട്ടു ചെയ്ത് ജയിപ്പിക്കേണ്ടതും.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലുള്ള വിയോജിപ്പാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനു ജനാധിപത്യ രീതിയിലുള്ള ന്യായമായ സമര മാര്‍ഗമാണ് തെരഞ്ഞെടുത്തു നടപ്പാക്കേണ്ടത്. ജനങ്ങളുടെ സമാധാന പൂര്‍ണമായ ജീവിതത്തിനു നേരെയുള്ള വെല്ലുവിളിയായിത്തന്നെ സാമാന്യ ജനത ഇത് നിരീക്ഷിക്കുന്നുണ്ട്. പലവിധ സമര പരീക്ഷണങ്ങള്‍ നടത്തി പരാജയപ്പെട്ട് ഗവണ്‍മെന്റിനെ തകിടം മറിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള സമരമായി ജനങ്ങള്‍ ഇതിനെ കണ്ടാല്‍ തെറ്റ് പറയാനാകില്ല. മുഖ്യ മന്ത്രിയെ രാജി വെപ്പിച്ചേ അടങ്ങൂ എന്ന നിര്‍ബ്ബന്ധ ബുദ്ധിയോടെയുള്ള സമീപനം ജനാധിപത്യ മര്യാദകള്‍ക്ക് വിരുദ്ധമാണ്.
നമുക്കു ചൂണ്ടിക്കാണിക്കാന്‍ തുനീഷ്യയിലേയും മറ്റു ചില രാജ്യങ്ങളിലേയും പോലെ സ്വേച്ഛാധിപത്യ ഭരണ കൂടങ്ങളില്ല. കൃത്രിമമായി ഉണ്ടാക്കിയെടുത്ത ശത്രു മാത്രമേയുള്ളൂ. ഇവിടെ ശത്രു കേവല പ്രതീകം മാത്രമാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മികച്ച ഭരണ കൂടങ്ങളല്ലേ നമുക്കുള്ളത്? അത് സര്‍ക്കാരുകള്‍ മാറി മാറി ഭരിക്കുന്നു എന്നല്ലേ ഉള്ളു.
രാഷ്ട്രീയ അഴിമതികളുടെ പേരില്‍ ഇത്ര മാത്രം ഭീകരമായ സമരാഭാസങ്ങള്‍ നടത്തേണ്ടതുണ്ടോ? അങ്ങനെ സമരം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടതുണ്ടോയെന്ന് സമരം സംഘടിപ്പിക്കുന്നവര്‍ രണ്ടു വട്ടം ആലോചിക്കേണ്ടതുണ്ട്. ഇത്ര മാത്രം സാമ്പത്തിക ചെലവ് വരുത്തി ഇങ്ങനെ ഒരു സമരം കൊണ്ട് ആര്‍ക്കാണ് നേട്ടം?
നിലവിലുള്ള കേസുകളില്‍ (സോളാര്‍, ജോപ്പന്‍, സരിത മുതലായവ അടിസ്ഥാന പരമായി എല്ലാം ഒന്ന് തന്നെയാണ് താനും) സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണം അതൃപ്തികരമാണെങ്കില്‍ അത് അന്വേഷിക്കാനും ന്യായമായ ജഡീഷ്യറി സംവിധാനമുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും ഇത്തരം സമര മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ ഔചിത്യം ജനങ്ങള്‍ക്ക് മനസ്സിലാകും. അതുകൊണ്ട് തന്നെ അത് സംഘടിപ്പിക്കുന്നവര്‍ക്ക് യാതൊരു ഗുണഫലവും ലഭിക്കാത്ത ഓരേര്‍പ്പാടാണിതെന്നു നിരീക്ഷിക്കാതെ വയ്യ.
സംഘപരിവാറിനു കേന്ദ്രത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ ഒരു ചാനലിന്റെ സഹായത്തോടെ കാട്ടിക്കൂട്ടിയ നാടകങ്ങളെല്ലാം മലയാളികള്‍ കണ്ടതാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തി കേന്ദ്രത്തിലേക്കുള്ള ശക്തി വര്‍ധിപ്പിക്കാന്‍ അറിഞ്ഞോ അറിയാതെയോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൂട്ട് നില്ക്കരുത്. അത് പാര്‍ട്ടിയുടെ സ്ഥാപിത നിലപാടുകള്‍ക്ക് വിപരീതമായിത്തീരുകയേ ഉള്ളു. സ്വതന്ത്ര ചിന്താഗതിക്കാരും സഹയാത്രികരുമായ ആളുകളെ പാര്‍ട്ടിയില്‍ നിന്നകറ്റാന്‍ അത് കാരണമാകും.
ഏതായാലും വലിയ തോതില്‍ ആളുകളെ സംഘടിപ്പിച്ചു കൊണ്ടുള്ള സമരം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുനപരിശോധിക്കേണ്ടതാണ്. ജനാധിപത്യ രീതിയിലുള്ളതും ലളിതവും സുതാര്യവുമായ സമര മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുക. അതിനു തീര്‍ച്ചയായും ജനപിന്തുണയുണ്ടാകും. അതാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതും. ഭീതിദമായ ഒരു അന്തരീക്ഷത്തില്‍ നിന്ന് കേരള ജനതയെ മോചിപ്പിക്കുക.
http://varthamanam.com/?p=25075
Wednesday, August 7, 2013
Thursday, August 1, 2013
Friday, July 12, 2013
കൂട്ടുകാരുടെ മുറിവുകള്‍ .... | Literature
കൂട്ടുകാരുടെ മുറിവുകള്‍.... | Literature
പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. നേരിയ നിലാവും.
വാഴയിലകളില്‍ ചറ പറാ പെയ്യുന്ന മഴ. ചേമ്പിലകളിലൂടെ ചാലിട്ടൊഴുകുന്ന മഴ. ശീത
കാറ്റിനൊപ്പം കള്ളനെ പോലെ മുറിക്കകത്തേക്ക് വ്യാപരിക്കുന്ന മഴ. തെമ്മാടി
മഴ. ലൈല - എന്‍്റെ പ്രിയതമ - ചോദിച്ചു : വാതിലടക്കട്ടെ? 'അല്പം കൂടി
കഴിഞ്ഞിട്ട് പോരെ?'
'നല്ല തണുപ്പുണ്ട്'
ബെഡ് റൂം ലാമ്പിന്‍്റെ അരണ്ട വെളിച്ചത്തില്‍ കിടക്കാന്‍ തുടങ്ങവെ എന്‍്റെ 'ശത്രു ' ഒച്ച വെക്കാന്‍ തുടങ്ങി. അതെ, മൊബൈല്‍ഫോണ്‍ പലപ്പോഴും എനിക്ക് വില്ലനാണ്. കുറെ നേരത്തെ ബഹളത്തിനു ശേഷം ശ്രീമാന്‍ നിശബ്ദനായി. ഇതോടെ തീര്‍ന്നു പ്രശ്നം എന്ന് കരുതുമ്പോഴതാ കടമ്മനിട്ടയുടെ 'പൂച്ച' പോലെ വീണ്ടും തുടങ്ങുന്നു...
'മ്യാവൂ കരയും കരം പൊക്കിയെന്നെ തടുക്കും
ഉരുമ്മി കടിക്കും, നഖം നീട്ടി മാന്തും ....
പൂച്ചയാണിന്നെന്‍്റെ ദു:ഖം ....'
വീണ്ടും ബഹളം തുടങ്ങി. 'ഈ രാത്രിയില്‍ ഇതാരാണ്. ഫോണെടുക്കൂന്നേയ് ' അവന്‍ നിര്‍ബന്ധിച്ചു. മൂന്നാമ്മതും ബെല്ലടിച്ചപ്പോള്‍ ഉറപ്പായി. ഇത് എന്നെയും കൊണ്ടേ പോകൂ.
ഗള്‍ഫ് കോള്‍ ആണ്. അവിടെ ഒന്നര മണിക്കൂര്‍ കുറവാണല്ളോ.
'മിസ്റ്റര്‍ സെയ് നുദ്ദീന്‍, ബ്രയാന്‍ സ്പീകിംഗ്. യൂ ഹാവ് റ്റു കം ഇമ്മീഡിയെറ്റ്ലി.'
ദുബായില്‍ നിന്ന് ഫിനാന്‍സ് മാനേജര്‍ ബ്രയാന്‍ മൊണ്ടേരോയാണ്. ലീവ് അവസാനിപ്പിച്ച് ഉടനെ തിരികെ ചെല്ലണമെന്ന് . ഓരോ പ്രവാസിയും ഒരു തരത്തിലല്ലങ്കെില്‍ മറ്റ് ഒരു തരത്തില്‍ പട്ടാളക്കാരനാണ്. അവന്‍്റെ ജീവിതത്തിലും തൊഴിലിലും അടര്‍ത്തി മാറ്റാനാകാത്ത വിധം പട്ടാള ച്ചിട്ടകളുണ്ട്. വിളിച്ചാല്‍ വിളിപ്പുറത്ത് എത്തണം.
എക്സിക്യൂട്ടീവ് ഡയരക്ടരുടെ നിര്‍ദ്ദശേമാണത്രെ. തോമസേട്ടന് എന്തോ സംഭവിച്ച് ആശുപത്രീലാണ് . തോമസേട്ടനു വീഴ്ച വന്നാല്‍ പിന്നെ കാര്യങ്ങള്‍ കുഴഞ്ഞതു തന്നെ. മുന്നൂറും നാനൂറും തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന ഒന്നു രണ്ടു കമ്പനികളുണ്ട് ഗ്രൂപ്പില്‍. സ്റ്റാഫിന്‍്റെ വിസയും ബത്താക്കയും (തൊഴില്‍ കാര്‍ഡ് ) സമയാ സമയങ്ങളില്‍ പുതുക്കിയില്ലങ്കെില്‍ വലിയ തുക പിഴയായി സര്‍ക്കാര്‍ ഈടാക്കും. തൊഴില്‍ മന്ത്രാലയത്തിലാണ് കടുത്ത പിഴ. നിശ്ച്ചിത പരിധി കഴിഞ്ഞു ഒരു ദിവസം ആയിരം ദിര്‍ഹമാണ് പിഴ. അതായത് പതിനാറായിരം ഇന്ത്യന്‍ രൂപ. ഇങ്ങനെ കുറെ പേര്‍ക്ക് ഫൈന്‍ വന്നാലുള്ള അവസ്ഥ എന്തായിരിക്കും. പിഴയോടുക്കാന്‍ കമ്പനി തയ്യറാകില്ല. എന്ത് കൊണ്ട് സമയത്തിനു തീര്‍ത്തില്ല എന്നായിരിക്കും അവരുടെ ചോദ്യം.
അങ്ങനെ പട്ടാള ചിട്ടകളിലുള്ള തൊഴില്‍ പ്രശ്നങ്ങളെ കുറിച്ച് ഓര്‍ത്തപ്പോള്‍ തിരികെ പോകാന്‍ തന്നെ തീരുമാനിച്ചു.
പിറ്റന്നേ് വൈകുന്നേരം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതും നേരെ ദുബായിലെ അല്‍ ബറാഹ ആശുപത്രിയിലേക്കാണ് പോയത്. തോമാസേട്ടന്‍ ഐ സി യുവിലാണ്. ഒന്നും സംസാരിക്കാന്‍ പറ്റിയ അവസ്ഥയിലല്ല. ദൈവമേ ഇദ്ദേഹത്തിനിതെന്തു പറ്റി?
'അച്ഛന് ഹാര്‍ട്ടിന്‍്റെ ചെറിയ പ്രശ്നമുണ്ട് . ഒരു തവണ ഓപറേഷന്‍ കഴിഞ്ഞതാണ്.' തോമാസേട്ടന്‍്റെ മകള്‍ പറഞ്ഞു.
ദൈവമേ കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിഞ്ഞലല്ളോ...ഏതൊക്കെ വിസകള്‍ പുതുക്കി, ഏതൊക്കെ ബാക്കിയുണ്ട്. എന്നാരോട് ചോദിച്ചറിയും. ഈ മനുഷ്യനാണെങ്കില്‍? അദ്ദേഹത്തിനു വേഗത്തില്‍ ഭേദമാകട്ടെ. ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. ഇദ്ദേഹത്തിനു പെട്ടെന്നിങ്ങനെ വരാന്‍ എന്തായിരിക്കും കാര്യം.
'പെട്ടെന്നിങ്ങനെ ഉണ്ടാകാന്‍ എന്തലേും കാരണങ്ങള്‍?' ഞാന്‍ അദ്ദേഹത്തിന്‍്റെ മകളുടെ നേരെ നോക്കി.
'ആരുടെയോ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടെന്നോ. അയാളുടെ അച്ഛന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്നോ നാട്ടില്‍ പോകാന്‍ തയ്യറെടുക്കുകയാണെന്നോ ഒക്കെ പറഞ്ഞിരുന്നു രണ്ടു ദിവസം മുമ്പേ. കുറച്ചു ദിവസമായി ഉച്ചക്ക് ഉണ്ണാനും വരാറില്ല രാത്രിയണേല്‍ ഏറെ വൈകി ക്ഷീണിച്ചവശനായിട്ടാണ് വീട്ടല്‍ വന്നു കൊണ്ടിരുന്നത്. അപ്പന്‍ വളരെ ടെന്‍ഷനില്‍ ആയിരുന്നു.'
കമ്പനിയിലെ രണ്ടു ജോലിക്കാര്‍ ഓറഞ്ച് യൂണിഫോം ധാരികള്‍ വാതിലിനരികെ കാത്ത് നിന്നിരുന്നു അതില്‍ ഒരാളുടെ മുഖം നേരിയ പരിചയം തോന്നുന്നുണ്ട്. മറ്റയൊള്‍ തീരെ അപരിചിതനാണ്. പരിചിതനായ ആള്‍ എന്നെ മാടി വിളിച്ചു. പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. 'സാര്‍, ഒന്നിങ്ങോട്ട് വരവോ?'
ഞാന്‍ ചെന്നതും അവന്‍ എന്തോ സ്വകാര്യം പറയാനുള്ളത് പോലെ വാതിലിനു പുറത്തേക്കു നടന്നു.
'ദേ, നമ്മുടെ മത്തായിയുടെ പാസ്സ്പോര്‍ട്ടാണ് കളഞ്ഞു പോയത്.' മൂന്നാമതൊരാള്‍കൂടി എന്‍്റെ അടുത്തേക്ക് വന്നു. അല്പം തടിച്ച് ഉയരം കുറഞ്ഞ കഷണ്ടി കയറിത്തുടങ്ങിയ മത്തായി. കട്ടി മീശയാണ്. പ്രായത്തിലുപരി ശിരസ്സിലേക്ക് പ്രായം കയറിയിട്ടുണ്ട്. അയാളുടെ മുഖത്ത് വല്ലാത്ത ടെന്‍ഷനും ഈര്‍ഷ്യയുമുണ്ടായിരുന്നു.
'സാര്‍, ആ തോമാ ചേട്ടന്‍ പാസ്പോര്‍ട്ട് കൊണ്ടോയി കളഞ്ഞു. എന്‍്റപ്പന്‍ ആശുപത്രി കിടക്കേലാ. അങ്ങേര്‍ക്കെന്തലേും സംഭവിച്ചാല്‍?...'
എനിക്കയാളുടെ മുഖത്ത് നേരെ നോക്കാന്‍ ത്രാണിയില്ലാത്ത പോലെ. എന്ത് പറയും ഞാനയാളോട്.
'നിങ്ങള്‍ സമാധാനമായിരിക്കൂ. നമുക്കേന്തലേും വഴിയുണ്ടാക്കാം.' അങ്ങനെ പറഞ്ഞെങ്കിലും എന്‍്റെ തലയില്‍ എട്ടുകാലി വല നെയ്യുകയായിരുന്നു. തലങ്ങും വിലങ്ങും മുറുകുന്ന നൂലാമാലകള്‍. പൊട്ടിച്ചെറിയാനാകാത്ത വിധം.
ഒരു പാസ്പോര്‍ട്ട് നഷ്ടപെട്ടാലുള്ളതിന്‍്റെ നിയമത്തിന്‍്റെ നൂലാമാലകളെ കുറിച്ച് ചിന്തിക്കുകയായിരുന്നു. വെറും പാസ്പോര്‍ട്ട് അല്ലല്ളോ.. വിസയുള്ള പാസ്സ്പോര്‍ട്ടല്ളെ.. പോലീസ് റിപ്പോര്‍ട്ട് കിട്ടാന്‍ ദിവങ്ങള്‍ എടുക്കും. പിന്നെ കോണ്‍സുലേറ്റില്‍ നിന്നുള്ള ¤്രപാസീജിയറുകള്‍. അത് കഴിഞ്ഞു ഇമിഗ്രേഷന്‍. ഇതൊക്കെ കഴിയുമ്പോള്‍ആഴ്ചകള്‍ എടുക്കും. അതിനിടയില്‍ മത്തായി ചാണ്ടിയുടെ അപ്പന്‍്റെ കാര്യം.
ദൈവമേ ധര്‍മ സങ്കടം ആരോട് പറയും? ഇത് കൊണ്ടൊക്കെ തന്നെയാകും തോമാസേട്ടന്‍ ടെന്‍ഷന്‍ കൂടി ഹാര്‍ട്ട് ¤്രപാബ്ളം ഉണ്ടായിട്ടുണ്ടാകുക അല്ളെങ്കിലേ അദ്ദേഹം കൊളസ്¤്രടാളിനും ഷുഗറിനുമൊക്കെ മരുന്ന് കഴിക്കുന്നതാണ്.
ജോലിത്തിരക്കിനിടയില്‍ പാസ്പോര്‍ട്ട് കൈമോശം വന്നു കാണും. പൊതുവെ അദ്ദഹത്തേിനു നല്ല തിരക്ക് പിടിച്ച ജോലിയുള്ള ആളാണ് . ഒരു ജോലി ചെയ്യന്നതിനിടയിലാകും ചിലപ്പോള്‍ ഏതെങ്കിലും ഡയറക്ടര്‍മാരുടെ വിളി വരുന്നത്. 'മിസ്റ്റര്‍ തോമസ്, വേര്‍ ആര്‍ യൂ.'
'സാര്‍, അയാം ഇന്‍ ലേബര്‍ മിനിസ്ട്രി. ഐ ഹവ് സം അര്‍ജന്‍്റ്റ് വര്‍ക്ക്.....'
മുഴുവന്‍ കേള്‍ക്കന്‍ തയ്യറാകില്ല. '¤്രഡാപ്പ് ഓണ്‍ ദി വര്‍ക്സ് . യൂ കം ഇമമി ഡിയറ്റ്ലി. യു ഹാവ് റ്റു ഗോ ഫ്രഞ്ച് കോണ്‍സുലേറ്റ്....' അങ്ങനെ ടെന്‍ഷന്‍ പിടിച്ച പണിയാണ് തോമസേട്ടന്‍്റേത് . കുറെയധികം മള്‍ടി നാഷണല്‍ കമ്പനികളും കുറെ ഡയരക്ടര്‍മാരും.
ഇതിനിടയില്‍ ചക്രശ്വാസം വലിക്കുന്ന തോമസ് എന്ന 48 കാരന്‍. പൊതുവെ തടിച്ച പ്രകൃതം. ആഹാര കാര്യത്തില്‍ ആള്‍ കെങ്കമേന്‍!
താമസ സ്ഥലത്തത്തെി കുളിച്ചു ചെറുതായി ഭക്ഷണം കഴിച്ചു കിടന്നെങ്കിലും ഉറങ്ങാനായില്ല. തലയിലൂടെ ഒന്നല്ല ആയിരം ചിലന്തികള്‍ തലങ്ങും വിലങ്ങും വല നെയ്യുകയാണ്. കട്ടിക്കമ്പികള്‍ കൊണ്ടുള്ള ശക്തമായ വല. ഈ വല തന്നെ വരിഞ്ഞു മുറുക്കുമെന്നു ഞാന്‍ ഭയപ്പെട്ടു. കെട്ടിടത്തിന്‍്റെ എഴാം നിലയിലെ ജനാലയിലൂടെ മായാ നഗരത്തിന്‍്റെ തുടിപ്പുകള്‍ കാണാം. നീണ്ട വീതി കൂടിയ റോഡുകളിലൂടെ നെട്ടോട്ടമോടുന്ന അസംഖ്യം കാറുകള്‍. കാറുകളുടെ ചുകപ്പും മഞ്ഞയും വെളിച്ചങ്ങള്‍. പാതവിളക്കുകളുടെ മനോഹരമായ കാഴ്ചകള്‍. ചെറുതും വലുതുമായ കെട്ടിടങ്ങളില്‍ നിന്നുള്ള ദീപക്കാഴ്ച്ചചകള്‍. ഒരു കറുത്ത കാന്‍വാസില്‍ വരച്ചിട്ട ചിത്രകാരന്‍്റെ കരവിരുത് പോലെ പുറം കാഴ്ചകള്‍. ഒന്നും എന്നെ മോഹിപ്പിക്കുന്നില്ല. ആകര്‍ഷിക്കുന്നില്ല. കടലിനെ തഴുകി, ഈന്തപനകളെ താണ്ടിയത്തെുന്ന തണുത്ത കാറ്റിനും എന്നെ സ്വാധീനിക്കാനാകുന്നില്ല. ഉരുക്കിന്‍്റെ ചിലന്തികള്‍ കമ്പി വളകള്‍ കൊണ്ട് എന്‍്റെ കൈകാലുകള്‍ കെട്ടാന്‍ തുടങ്ങിയിരിക്കുന്നു. കുള്ളന്മാരുടെ ദ്വീപിലത്തെിയ ഗള്ളിവറിനെ പോലെ. എട്ടുകാലി എന്‍്റെ കാലിന്‍്റെ ഞെരിയാണിയില്‍ ഇരുമ്പാണി പോലുള്ള അതിന്‍്റെ കാലു കൊണ്ട് ശക്തമായി തുളച്ചു. ഞാന്‍ വേദന കൊണ്ട് പുളഞ്ഞു ഞെട്ടി എഴുന്നേറ്റു.
മുറിയില്‍ നേരിയ നീല വെളിച്ചം മാത്രമേയുള്ളൂ കുറച്ചു തണുത്ത വെള്ളം കുടിച്ചു വീണ്ടും കിടന്നു. ഫോണ്‍ നോക്കിയപ്പോഴാണറിയുന്നത് നിരവധി കോള്‍ വന്ന കാര്യം. ഫോണ്‍ സയലന്‍്റ് മോഡില്‍ ആയിരുന്നു. ലൈല പല തവണ വിളിച്ചിട്ടുണ്ട്. പിന്നെ കുറെ കമ്പനി തൊഴിലാളികളും ഫിനാന്‍സ് മാനേജര്‍ ബ്രയാനും. ഇനി ഈ രാത്രിയില്‍ ആരെയും തിരിച്ചു വിളിക്കാനാകില്ല. നാളെ നോക്കാം. പിറ്റന്നേ് എഴുന്നേല്‍ക്കുമുമ്പോള്‍ 9 മണി കഴിഞ്ഞിരുന്നു. 8 മണിക്ക് ഡ്യൂട്ടി സമയം തുടങ്ങും. നേരെ ആശുപത്രിയിലേക്കാണ് പോയത്. തോമസേട്ടനെ ഐ സിവുവില്‍നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. മലയാളി ഡോക്ടര്‍ കാസിം പറഞ്ഞു. 'അദ്ദേഹത്തിനോട് അങ്ങനെ സംസാരിക്കാന്‍ കഴിയില്ല. വളരെ ചുരുക്കി പറയണം. ടെന്‍ഷന്‍ ഉണ്ടാകുന്നതൊന്നും പറയരുത് ' ഡോക്ടര്‍ നടന്നകന്നു.
ഞാനദ്ദേഹേത്തോട് എങ്ങനെയാണ് കാര്യങ്ങള്‍ സംസാരിക്കുക. അയാള്‍ക്ക് കേള്‍ക്കണ്ടാത്തതും ടെന്‍ഷന്‍ ഉണ്ടാക്കുന്നതുമായ കാര്യമല്ളേ എനിക്ക് ചോദിക്കാനുള്ളൂ
'ഭേദമായോ തോമാസേട്ടാ.'
'അല്പം കുറവുണ്ട്. പിന്നെ, പാസ്പോര്‍ട്ട് കളഞ്ഞു പോയതിന്‍്റെ പോലീസിലേക്കുള്ള അപേക്ഷ ഞാന്‍ ടൈപ്പ് ചെയ്തു വെച്ചിട്ടുണ്ട്. അത് ഒപ്പിടുവിക്കാന്‍ ചെന്ന സമയത്ത് അറബി ചോദിച്ചു. ആരുടെ കൈയില്‍ നിന്നാ പാസ്പോര്‍ട്ട് പോയത്? ഞാന്‍ പറഞ്ഞു എന്‍്റെ കൈയില്‍ നിന്നാണെന്ന്. അപ്പോള്‍ എനിക്ക് നേരെ അറബിയുടെ ചെരിഞ്ഞുള്ള ഒരു നോട്ടം. ആ നിമിഷം ഞാന്‍ ദഹിച്ചു പോയി. പിന്നെ ഞാന്‍ ഓടിയ ഓട്ടങ്ങള്‍ക്ക് കണക്കില്ല. ഇമിഗ്രേഷന്‍, പോലീസ് സ്റ്റേഷന്‍, കോണ്‍സുലേറ്റ് എല്ലായിടത്തും ഓടി. അറബിയെക്കോണ്ട് ഒപ്പിടുവിക്കാനുള്ളതെല്ലാം തയ്യറാക്കണ്ടേ? എപ്പോഴാണദ്ദഹേം യാത്ര ചെയ്യന്നതെന്നറി യില്ലല്ളോ. ഒരിക്കല്‍ പോയാല്‍ പിന്നെ മാസങ്ങളോളം കഴിഞ്ഞല്ളേ തിരിച്ചു വരവ് . അതിനിടയില്‍ ആരുടെയെല്ലാം വിസയുടെ കാലാവധി തീരും പിഴ വരും എന്നൊക്കെ കമ്പനിക്കാര്‍ക്ക് വല്ല വിചാരോമുണ്ടോ? ' പറഞ്ഞു നിര്‍ത്തി തോമസ് കിതക്കാന്‍ തുടങ്ങി.
'പ്ളീസ് , തോമാസേട്ടന്‍ സംസാരിക്കാതെ. റെസ്റ്റ് ചെയ്യ.' ഞാന്‍ അദ്ദഹത്തേിന്‍െറ ചുമലില്‍ കൈയ് വെച്ചു.
എപ്പോഴും പുറം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യന്ന സ്പോണ്‍സര്‍. പരസ്പരം ഈഗോ പുലര്‍ത്തുന്ന മേലധികാരികള്‍. മാനേജ് ചെയ്യവുന്നതിലും അധികം തൊഴിലാളികള്‍. ഇങ്ങനെ ഒത്തിരി പ്രശ്നങ്ങള്‍ക്കിടയില്‍ കിടന്നു കൊണ്ടുള്ള നട്ടം തിരിച്ചില്‍.
'തോമാസേട്ടന്‍ ടൈപ്പ് ചെയ്തു വെച്ചിരുന്ന ഡോക്യുമെന്‍്റുകള്‍ ഓഫീസ് മാനേജര്‍ ഐവിയുടെ കയില്‍ നിന്ന് ഞാന്‍ വാങ്ങി. വെളുത്തു സുന്ദരിയായ ഐവി. ചിരിക്കുമ്പോള്‍ കവിളില്‍ പടരുന്ന ചുകപ്പു രാശി. ഏതു പ്രതി സന്ധിയിലും പുഞ്ചിരിക്കുന്ന പ്രകൃതം.
സമയം ഒന്ന് മുപ്പത് ആയി. രണ്ടു മണിക്ക് പോലീസ് സ്റെഷനിലെ കസ്റ്റമര്‍ കെയര്‍ അടയ്ക്കും. റോഡില്‍ നല്ല തിരക്കാണ്. ചീറിപ്പായുന്ന വാഹനങ്ങള്‍. നൂറും നൂറ്റി ഇരുപതുമൊക്കെയാണ് വേഗത. കാറുകള്‍ പറക്കുകയാണെന്ന് പറയാം. അധികവും വില കൂടിയ വാഹനങ്ങള്‍. ലമ്പോള്‍ഗിനി, ബെന്‍്റ്ലെ, റോള്‍സ് റോയ്സ് , പൊര്‍ഷെ.
മൊബൈല്‍ ഫോണ്‍ ചിലച്ചു. ദേഷ്യം പെട്ടെന്ന് ഇരച്ചു കയറി. ഫോണ്‍ എടുത്തതും 'എന്തായി സാര്‍ എന്‍്റെ വിസ അടിച്ചോ. രാത്രിയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യട്ടെ' എന്നാണ് ചോദ്യം. മത്തായിയാണ്. തെറി വിളിക്കാനാണ് തോന്നിയത്. അടുത്ത ട്രാക്കിലൂടെ വന്ന വണ്ടിക്കാരന്‍ ബ്രേക്ക് ചവിട്ടുന്ന ശബ്ദം. റോഡിടയറുകള്‍ ഉരയുന്നതിന്‍െറ വന്യമായ ശീല്ക്കാരം. കാറിന്‍്റെ സൈഡ് ഗ്ളാസ് താഴ്ത്തി മീശയില്ലാത്ത വെള്ളക്കാരന്‍ തെറി വിളിക്കാന്‍ തുടങ്ങി. എന്‍്റെ കാര്‍ ട്രാക്ക് അറിയാതെ അല്പം മാറിപോയിരുന്നു. ദൈവാനുഗ്രഹം കൊണ്ട് വലിയൊരു അപകടം ഒഴിവായി.
സ്റ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ട് പോലും കിട്ടിയിട്ടില്ല. അത് കിട്ടാന്‍ തന്നെ രണ്ടു മൂന്നു ദിവസങ്ങള്‍ എടുക്കും. ചിലപ്പോള്‍ അതിലും വൈകും അത് കഴിഞ്ഞു. കോണ്‍സുലേറ്റില്‍ പാസ്പോര്‍ട്ടിന് അപേക്ഷ കൊടുക്കണം. അവിടത്തെ കാല താമസം. അത് കഴിഞ്ഞു എമിഗ്രേഷന്‍. ഇതൊക്കെ പറഞ്ഞാല്‍ മത്തായിക്ക് തലയല്‍കയറില്ല. മത്തായിയോടു കര്‍ക്കശമായി പറയാനും വയ്യ എന്നാല്‍ പിന്നെ ഉടനെ അയാളുടെ മാനേജരുടെ വിളി വരും. അയാള്‍ക്കാണേല്‍ മത്തായിയുടെ അത്രയും സെന്‍സ് കാണില്ല. പിന്നെ മുന്‍കോപം, ദേഷ്യം ഈഗോ. അയാളോട് മറുപടി പരയുന്ന അവസ്ഥ ഇതിനേക്കാള്‍ ദുര്‍ഘടമായിരിക്കും.
വണ്ടി സ്റ്റേഷനോട് ചേര്‍ത്ത് പാര്‍ക്ക് ചെയ്യുകയായിരുന്നു. അതിനിടെ വീണ്ടും സെല്‍ ഫോണ്‍ പ്രശ്നമുണ്ടാക്കി. 'ദൈവമേ, ആരാണീ മൊബൈല്‍ ഫോണ്‍ കണ്ടു പിടിച്ചത്?'
ഇരുപത് മിനിറ്റ് കൂടി ബാക്കി. ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ നില്ക്കണോ അതോ സ്റ്റേഷന്‍ ഓഫീസില്‍കയറണോ? കൗണ്ടറില്‍ ചെന്നാല്‍ പിന്നെ അവിടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പറ്റില്ല. ഫോണ്‍ എടുത്തില്ലങ്കെില്‍ എടുത്തില്ല എന്നുള്ള പരാതി. അയളുടെ അച്ഛന്‍ ആശുപത്രിയില്‍ മരണക്കിടക്കയിലല്ളേ. അതും ചിന്തിക്കണ്ടേ.
പെട്ടെന്ന് ലീവ് ശരിയാകാന്‍ വേണ്ടി ചിലര്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ ആണെന്ന് നുണയും പറയും. അക്കൂട്ടര്‍ക്ക് തിരക്ക് കൂടും. ഇതിപ്പോള്‍ ഏതിനത്തില്‍ പെട്ടതാണെന്ന് ദൈവത്തിനു മാത്രം അറിയാം.
വരുന്നത് വരട്ടെ എന്ന് കരുതി ഫോണ്‍ കട്ട് ചെയ്തു. വീണ്ടും അടിച്ചപ്പോള്‍ ഓഫ് ചെയ്തു. അപ്പോഴേക്കും കൌണ്ടറില്‍ എത്തി. അവിടെ ടോകണ്‍ കഴിഞ്ഞിരുന്നു.
റിസപ്ഷനിലെ സ്ത്രീയോട് കെഞ്ചി പറഞ്ഞത് കൊണ്ട് ഒരു ടോകണ്‍ തന്നു കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാക്കുന്ന ഇനത്തില്‍പെട്ടവരായിരുന്നു.
എന്‍്റെ മുന്നില്‍ വേറെയും രണ്ടു മൂന്നു പേര്‍ ഉണ്ടായിരുന്നു. സമയം കഴിഞ്ഞത് കൊണ്ട്. ഇടയ്ക് വെച്ച് നിര്‍ത്തി പോകുമോയെന്ന ഭയമായിരുന്നു എനിക്ക്. അപ്പോള്‍ പിന്നെ വീണ്ടും രണ്ടു ദിവസം കൂടി കഴിയേണ്ടി വരും. വെള്ളിയും ശനിയും അവധിയാണ്. എന്‍്റെ മുന്നിലുള്ള ആളുടെത് കഴിഞ്ഞപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'അല്‍ യൗം ഖലാസ് . താന്‍ യൗം അല്‍ അഹദ്. ഇനി സണ്‍ഡേ വന്നാല്‍ മതി. ഇന്നത്തേക്ക് ക്ളോസ് ചെയ്തു. എന്നാണയാള്‍ പറയുന്നത്.
'അങ്ങനെ പറയരുത് സര്‍ ആശുപത്രി കേസാണ്.' ഞാന്‍ അയാളെ കാര്യങ്ങള്‍ മനസ്സിലാക്കി. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതിന്‍്റെ പരാതി അദ്ദഹേം വാങ്ങി വെച്ചു. നാലു നാള്‍ക്കു ശേഷം വരാനാണ് പറയുന്നത്. പോലീസിനു അവരുടെതായ ചില ഫൊര്‍മാലിറ്റീസ് ഒക്കെ ഉണ്ടാകുമല്ളോ. പാസ്പോര്‍ട്ട് കളഞ്ഞു പോയതല്ളേ.
സെല്‍ഫോണ്‍ വീണ്ടും ബഹളം വെച്ചു. എറിഞ്ഞു പൊട്ടിക്കാനാണ് തോന്നിയത്.
'ഹലോ, ഞാനാണ് സാര്‍, മത്തായി.'
'യൂ ക്യാന്‍ ഗോ.' പോലീസ് ഓഫീസര്‍ പറഞ്ഞു.
'സാര്‍, എന്തായി? രാത്രിയിലേക്ക് ഫ്ളൈറ്റ് ടിക്കറ്റ് എടുക്കട്ടെ. എയര്‍ ഇന്ത്യാ എക്സ്പ്രസ്സിനു ഇപ്പോള്‍ ഓഫര്‍ ഉണ്ട്.'
എനിക്ക് വല്ലാതെ ദേഷ്യം വന്നു. അതയളോട് കാണിക്കാന്‍ പറ്റില്ലല്ളോ.
'മത്തായി, ഞാന്‍ തിരിച്ചു വിളിക്കാം.'
'എപ്പോള്‍ വിളിക്കും സാര്‍?'
മറുപടി ഒന്നും പറഞ്ഞില്ല ഫോണ്‍ കട്ട് ചെയ്തു.
ഗ്ളാസ് ഡേര്‍ തുറന്നു പുറത്തിറങ്ങുമ്പോള്‍ ചുമലില്‍ ആരോ പിടിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍ പോലീസുകാരനാണ്.
'വരൂ' അയാള്‍ പറഞ്ഞു. കാര്യമെന്തന്നെറിയാതെ ഞാന്‍ കൂടെ പോയി.
'ഇജ്ലിസ് ' - ഇരിക്കൂ- അയാള്‍ പറഞ്ഞു.
തെല്ലു പരിഭ്രമത്തോടെ ഞാന്‍ ഇരുന്നു. കമ്പ്യൂട്ടറിന്‍്റെ മോണിടര്‍ എനിക്ക് നേരെ തിരിച്ചു കൊണ്ട് ഓഫീസര്‍ ചോദിച്ചു: 'ഇതാണോ നിങ്ങളുടെ ആള്‍?'
'അതെ സാര്‍'
അല്‍പ നേരത്തെ മൗനത്തിനു ശേഷം മേശ വലിപ്പില്‍ നിന്നും ഒരു പാസ്പോര്‍ട്ട് അയാള്‍ എനിക്ക് നേരെ നീട്ടി. അത് കണ്ട് എന്‍്റെ കണ്ണുകള്‍ നിറഞ്ഞു.
പോലീസ് ഓഫീസറുടെ കൈകള്‍ പിടിച്ചു കൊണ്ട് ഞാന്‍ പ്രത്യകേം നന്ദി പറഞ്ഞു.
Visit Madhyamam

Thursday, July 11, 2013
പാർട്ടിയിൽ പെടാത്തവൻ
പാർട്ടിയിൽ പെടാത്തവൻ
മാധ്യമ പ്രവർത്തകർ പലരും കൊള്ളരുതാത്തവരും ഗുണ്ടകളുമാണ്യജമാനന്മാർക്കു പാദ സേവ ചെയ്യാൻ മാത്രം മിടുക്കന്മാർ
മറ്റുള്ളവർക്ക് നേരെ കുരയ്ക്കും, കടിക്കും
യജമാനനു നേരെ വാലാട്ടും, മുട്ടിൽ ഇഴയും
മാധ്യമ മുതലാളിമാർ വാർത്ത വിറ്റു കശാക്കുന്നവരും
ക്രൂര മനസ്ഥിതിക്കാരുമാണ്
ഫോർത്ത് എസ്റേറ്റിന്റെ നന്മ തൊട്ടു തീണ്ടിയിട്ടില്ല
അവരുടെ ഹിഡൻ അജണ്ട നടപ്പാക്കുക തന്നെ ചെയ്യും.
പ്രതിപക്ഷത്തിരിക്കുന്നവർ ഭരണ പക്ഷത്തുള്ളവന്റെ
ഓരോ വീഴ്ചയിലും എത്ര കണ്ടു മുതലെടുക്കാമെന്ന്
ചിന്തിക്കുന്നവരാണ്
അവർ പേർത്തും പേർത്തും പറയും
ഞങ്ങൾ ജന നന്മയ്ക്കു വേണ്ടി പ്രവത്തിക്കുന്നവരാണ് .
കൂലി സമരക്കാരെ തെരുവിലിറക്കി പൊതുമുതൽ നശിപ്പിക്കും
സമരത്തിനു മൂർച്ച കൂട്ടാൻ -
കല്ലെറിഞ്ഞും ബാരിക്കേഡുകൾ ചവിട്ടി തകർത്തും
പോലീസ് കാരെ പ്രകോപിതരാക്കും
ലൈവ് വാർത്തകൾക്ക് വേണ്ടി -
തെരുവിൽ ആക്രമം അഴിച്ചുവിടും അന്യന്റെ
വാഹനങ്ങളും മുതലും നശിപ്പിക്കും,
സ്വന്തം പാർട്ടിക്കാരന്റെതലല.
ഭരിക്കുന്നവരിൽ അധികം പേരും
ധാർമികത ഇല്ലാത്തവരും പൊതുമുതൽ കൈ ഇട്ടു
വാരുന്നവരും, കള്ള വ്യവസായികൾക്ക്
കൂട്ട് നില്ക്കുന്നവരുമാണ്.
ജനത്തിനു ഇതൊക്കെ കണ്ടു വാ പൊളിച്ചു നിൽക്കാനേ
കഴിയൂ, പരസ്പരം ചർച്ച ചെയ്യാനും
കാരണം അവൻ ഒരു പാർട്ടിക്കാരനുമല്ല.
Thursday, July 4, 2013
Friday, June 28, 2013
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 20 ആക്കി ഉയർത്തണം
പെണ്‍കുട്ടികൾക്ക്
പ്രായപൂർത്തി മാത്രമല്ല അറിവും പക്വതയും തൊഴിലും ഒക്കെ അയ ശേഷം വിവാഹം
കഴിക്കുന്നതാണ് അഭികാമ്യം. പൊതുവെ അടിച്ചമർത്തപ്പെട്ട പോലെ
ജീവിക്കുന്നവരാണ് സ്ത്രീകൾ ഏതു സമുദയത്തിലും. അത് നമ്മുടെ പുരുഷ
മേധാവിത്വമുള്ള പൊതു സമൂഹത്തിന്റെ വൈകല്യമാണ്. സ്ത്രീയ്ക്ക് ഇരുപതും
പുരുഷന് ഇരുപത്തി അഞ്ചും വയസ്സും പ്രായ പരിധി നിശ്ചയിച്ചാൽ അത് കുറെ കൂടി
ശാസ്ത്രീയമാകും. നിലവിൽ ഇത് വരെ നടന്നിട്ടുള്ള എല്ലാ വിവാഹങ്ങൾക്കും നിയമ സാധുത നല്കുകയും വേണം.
കാന്തപുരം മുസ്ല്യാർ പറയുന്നത് പോലെ ചെറുപ്പത്തിൽ കല്യാണം കഴിപ്പിച്ചയക്കാത്തത് കൊണ്ട് പെണ്‍ കുട്ടികളൊന്നും ഇത് വരെ വഴി പിഴച്ച്ചതായി അറിവില്ല. നേരത്തെ കല്യാണം കഴിപ്പിച്ചില്ലേൽ വഴി പിഴയ്കും എന്നാണ് പുള്ളിയുടെ കാഴ്ച്ചപ്പാട് .
മലപ്പുറത്ത് നിന്നുള്ള ഒരു കഥയുണ്ട്.
'വിവാഹ പിറ്റേന്ന് വധു കുട്ടികൾക്കൊപ്പം കൊത്താൻ കല്ല് കളിക്കുകയാണ്. അവളുടെ ഉമ്മ കോഴിക്കറിയും പത്തിരിയും തയ്യാറാക്കി എല്ലാവരെയും പ്രാതലിനു ക്ഷണിച്ചു. പുതിയാപ്പ്ളയെ ക്ഷണിച്ചപ്പോൾ 'വധു ' പറഞ്ഞു. അതിനെ ക്ഷണിക്കേണ്ട ഉമ്മ. അത് വൃത്തി കെട്ട ആളാണ് '

Thursday, June 27, 2013
യുദ്ധാനന്തരം ഒരു ജനത
യുദ്ധാനന്തരം ഒരു ജനത
മാധ്യമം ആഴ്ച്ചപ്പതിപ്പ് - ലക്കം 798
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍
ഇറാഖുകാരനായ ഇമാദ് ഓത എന്‍െറ സുഹൃത്താണ്. ഞങ്ങളുടെ ഗ്രൂപ്പില്‍പ്പെട്ട ഒരു കമ്പനിയാണ് അല്‍ഹായ് മോട്ടോഴ്സ്. അല്‍ഹായിലെ സമര്‍ഥനായ കാര്‍ മെക്കാനിക് പാലക്കാട്ടുകാരനായ സൂപ്പര്‍വൈസര്‍ രമേശന്‍ പറയും: ‘‘ഏത് കോംപ്ളിക്കേറ്റഡ് കേസാണെങ്കിലും അബുഅലി ശരിയാക്കും.’’ അബുഅലി എന്നാണ് അവന്‍െറ വിളിപ്പേര്. അബുഅലിയെന്നാല്‍ അലിയുടെ ബാപ്പ. ആണ്‍മക്കളുടെ പേരിലറിയപ്പെടുന്നത് അറബികള്‍ക്കിഷ്ടമാണ്. അതുപോലെതന്നെ അച്ഛന്‍െറ പേരിലറിയപ്പെടാന്‍ ചില മക്കള്‍ക്കും. ഉദാഹരണം ഇബ്നു ബത്തൂത്ത, മൊഹദീന്‍ ബിന്‍ ഹിന്ദി. ഇബ്നു ബത്തൂത്തയെന്നാല്‍ ബത്തൂത്തയുടെ മകന്‍. ലോകപ്രശസ്ത സഞ്ചാരിയായിരുന്ന അദ്ദേഹത്തെക്കുറിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ. മൊഹിദീന്‍ ബിന്‍ ഹിന്ദിയെന്നാല്‍ ഹിന്ദിയുടെ മകന്‍ എന്നര്‍ഥം. അദ്ദേഹം വലിയ ബിസിനസുകാരനാണ്. നേരത്തേ അറബി പൗരത്വം സ്വീകരിച്ച ഒരു ഇന്ത്യക്കാരന്‍െറ വംശപരമ്പര.
അബുഅലിയുടെ സഹോദരന്‍ 2003ലെ ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെടുകയായിരുന്നു. യുദ്ധക്കെടുതികളില്‍ മനംനൊന്ത് സ്വയം വെടിവെച്ചതാണെന്നും പറയപ്പെടുന്നു. സഹോദരന്‍െറ മരണശേഷം അവന്‍ വളരെ ദു$ഖിതനായിരുന്നു. അബുഅലിക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മൂത്തത് പെണ്ണും താഴെ ആണ്‍കുഞ്ഞും. ഞാനവരെ കാണുന്നത് തണുപ്പുള്ള ഒരു പ്രഭാതത്തിലാണ്. വെള്ളിയാഴ്ച അവധി ദിനം സബീല്‍ പാര്‍ക്കില്‍ ചെലവഴിക്കുകയായിരുന്നു. ഒരു ചുവന്ന പന്തിനുപിറകെ ഓടിവന്ന പതിനാലുകാരിയെ എനിക്കു മനസ്സിലായില്ല. മുടി രണ്ടുവശത്തേക്കു പിന്നി റബര്‍ബാന്‍ഡിട്ടിരിക്കുന്നു. നീല ജീന്‍സും കറുത്ത ഷര്‍ട്ടും വേഷം. മരങ്ങള്‍ക്കിടയിലൂടെ ഒളിച്ചുനോക്കിയ പുലരിവെട്ടത്തില്‍ അവളുടെ മുഖം നന്നായി തിളങ്ങി.
‘‘സായിന്‍, 1ഹാദാ ബിന്‍ത് മല്‍ അന’’, അബുഅലി മകളെ പരിചയപ്പെടുത്തി. ഞാനവളുടെ നനുത്ത കവിളില്‍ ഒന്നു നുള്ളി. അവളുടെ അമ്മ 2അബായയാണ് ധരിച്ചിരിക്കുന്നത്. ശിരോവസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും മുഖം മറച്ചിട്ടില്ല. അബായക്കുള്ളില്‍ ധരിച്ചിരിക്കുന്ന നീല ജീന്‍സും പിങ്ക് നിറത്തിലുള്ള ഷര്‍ട്ടും ഭാഗികമായി കാണാം. മേലങ്കിയുടെ മധ്യഭാഗത്തുള്ള ഏതാനും ബട്ടണുകള്‍ മാത്രമേ അവര്‍ ധരിച്ചിരുന്നുള്ളൂ.
‘‘വിസിറ്റില്‍ വന്നതാണ്. രണ്ടുമാസംകൊണ്ട് പോകും’’, അബുഅലി കുടുംബത്തെ പരിചയപ്പെടുത്തിയശേഷം പറഞ്ഞു.
‘‘ആക്ച്വലി ഐയാം നോട്ട് ഇന്‍ററസ്റ്റഡ് ടു റിട്ടേണ്‍ ബഗ്ദാദ്.’’ ബഗ്ദാദിലേക്ക് തിരിച്ചുപോകാന്‍ തീരെ താല്‍പര്യമില്ലെന്നാണ് സമീറ പറയുന്നത്. അവള്‍ നന്നായി ഇംഗ്ളീഷ് സംസാരിക്കുന്നുണ്ട്. അബുഅലിയാകട്ടെ ഇംഗ്ളീഷ് ഏതാണ്ടൊക്കെ പറഞ്ഞൊപ്പിക്കുമെന്നു മാത്രം. ഇടക്കിടെ അറബി കയറിവരും.
ആറു ലക്ഷത്തിലധികം മനുഷ്യരെ കൊന്നൊടുക്കിയ ഇറാഖ് യുദ്ധത്തിനുശേഷം രാജ്യം വളരെ മാറിപ്പോയിരുന്നു. ആറു ലക്ഷമെന്നത് ദ ലാന്‍സറ്റ് എന്ന (The Landcet) സയന്‍റിഫിക് മെഡിക്കല്‍ ജേണലിന്‍െറ കണക്കാണ്. ഔദ്യാഗിക കണക്കുകളും മീഡിയകളുടെ കണക്കുകളും ഇതില്‍ താഴെയാണ്.
യുദ്ധത്തിലൂടെ ഒരു രാജ്യത്തെ എങ്ങനെ തകര്‍ക്കാമെന്നതിന്‍െറ ഏറ്റവും വലിയ ഉദാഹരണമാണ് 2003ലെ ഇറാഖ് യുദ്ധം. യുദ്ധവെറിയന്മാരായ ചില അമേരിക്കന്‍ ഭരണാധികാരികള്‍ പക്ഷേ, ലോകം മുഴുവന്‍ നേരിടേണ്ടിവന്ന സാമ്പത്തിക യുദ്ധത്തെക്കുറിച്ച് അറിയാതെപോയി. അല്ലെങ്കില്‍ മന$പൂര്‍വം അജ്ഞത നടിച്ചു. ഏറ്റവും കൂടുതല്‍ ആളോഹരി വരുമാനമുണ്ടായിരുന്ന(percapita income) രാജ്യങ്ങളില്‍ മുന്‍പന്തിയിലായിരുന്നു ഇറാഖ്. മികച്ച മൂല്യമുള്ള നാണയമായിരുന്നു ഇറാഖ് ദിനാര്‍. യുദ്ധം കഴിഞ്ഞതോടെ ഒരു ദിനാറുണ്ടായിരുന്ന പെപ്സിക്ക് മുപ്പത്താറ് ദിനാര്‍ കൊടുക്കണമെന്ന അവസ്ഥവരെയെത്തി. ഇപ്പോഴത്തെ അവിടെനിന്നുള്ള കഥകള്‍ ഞെട്ടിക്കുന്നതാണ്. യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളെക്കുറിച്ചൊക്കെ വാതോരാതെ സംസാരിക്കുന്ന അബുഅലിയെ ഒടുവില്‍ കാണുമ്പോള്‍ നെഞ്ചുതകരുന്ന അവസ്ഥയായിരുന്നു. ഇറാഖ്യുദ്ധം മറ്റേതൊരു യുദ്ധത്തെയുംപോലെ അല്ലെങ്കില്‍ അതിനെക്കാളുപരി ബുദ്ധിശൂന്യമായ ഒരേര്‍പ്പാടായിരുന്നുവെന്ന് ലോകം ഏറെ വൈകിയാണ് തിരിച്ചറിഞ്ഞത്. 2001ല്‍ അധികാരത്തിലേറിയ ജോര്‍ജ് ബുഷ് അദ്ദേഹത്തിന്‍െറ എട്ടു വര്‍ഷ ഭരണകാലംകൊണ്ട് ലോകത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയാണുണ്ടാക്കിയത്. ലീമാന്‍പോലുള്ള ബാങ്കുകള്‍ പൊളിഞ്ഞതോടെ അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങുകയായിരുന്നു. ഡോളറിലുള്ള വിനിമയം ഒന്നുകൊണ്ടുമാത്രമാണ് അമേരിക്ക പ്രതിസന്ധി (ഏറക്കുറെ) തരണം ചെയ്തത്. ഡോളര്‍ ഉപയോഗിക്കുന്ന അന്താരാഷ്ട്ര ഇടപെടലുകള്‍ക്ക് ഏതു രാജ്യവും തങ്ങളുടെ ഒരു വിഹിതം അമേരിക്കയെ കരകയറ്റാന്‍ അറിഞ്ഞുകൊണ്ടല്ലാതെതന്നെ വിനിയോഗിക്കണമെന്ന ഒരവസ്ഥയുണ്ടായി. അതിന്‍െറ മറ്റൊരു അവസ്ഥയാണ് നമ്മള്‍ ഇന്ന് ഇന്ത്യയില്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി. കഥാപാത്രം ജോര്‍ജ്ബുഷല്ല. രാജ, യെദിയൂരപ്പ തുടങ്ങിയ കഥാപാത്രങ്ങള്‍. ഇങ്ങനെ ഒരുപാടുപോര്‍ ഉണ്ടാക്കിവെക്കുന്ന ബാധ്യതകള്‍ നികുതി വര്‍ധനയിലൂടെ പിഴിഞ്ഞെടുത്ത് പരിഹരിക്കാനല്ലാതെ സര്‍ക്കാറിനു മറ്റെന്തുകഴിയും?
ഗള്‍ഫ്പോലുള്ള വിദേശരാജ്യങ്ങളില്‍നിന്നുള്ള വരുമാനം ആശ്രയിച്ച് ഇഷ്ടംപോലെ നികുതി പിരിച്ചെടുത്ത് ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകാമെന്ന് ഭരണാധികാരികള്‍ കരുതുന്നുണ്ടെങ്കില്‍ മൗഢ്യമാണ്. കാര്‍ഷിക പുരോഗതിയും വ്യവസായ പുരോഗതിയും കൈവരിച്ച് സ്വയം പര്യാപ്തത നേടാന്‍ ഭരണാധികാരികള്‍ ഒരുപാട് യത്നിക്കേണ്ടിയിരിക്കുന്നു.
അബുഅലിയെ ഞാന്‍ ഒടുവില്‍ കണ്ടുമുട്ടിയത് 2013 ഫെബ്രുവരിയിലാണ്. ദേരയിലെ അല്‍ഹായ് മോട്ടോഴ്സില്‍വെച്ചുതന്നെ. ബി.എം.ഡബ്ള്യു, ബെന്‍റലെ റോള്‍സ് റോയ്സ് തുടങ്ങിയ വിലകൂടിയ, ഉപയോഗിച്ച വാഹനങ്ങള്‍ നിര്‍ത്തിയിട്ട വലിയ ഷോറൂം. അതിനിടയിലൂടെ സ്പാനറും പിടിച്ച് മഞ്ഞ യൂനിഫോം ധരിച്ച അബുഅലി. മുഖത്ത് തീരെ പ്രസാദമില്ല. ‘‘അവനെക്കൊണ്ട് ഇനിയൊന്നിനും പറ്റില്ല സാര്‍.’’ നീല യൂനിഫോം ധരിച്ച കുട്ടി (പത്മനാഭന്‍ കുട്ടി) എന്നോട് പറഞ്ഞു.
‘‘അവന്‍െറ വീട്ടില്‍ (ബഗ്ദാദില്‍) അതിക്രമിച്ചു കയറിയ ചെറുപ്പക്കാര്‍ ഭാര്യയെയും കുഞ്ഞുങ്ങളെയും വീട്ടിനുള്ളില്‍ ബന്ദികളാക്കി. എതിര്‍ക്കാന്‍ ശ്രമിച്ച ഭാര്യയുടെ ചേട്ടത്തിയുടെ ഇടതുതോളിന് അക്രമികള്‍ വെടിവെച്ചു. അവന്‍െറ അമ്മായിയമ്മ വീട്ടിലുണ്ടായിരുന്ന മുഴുവന്‍ ആഭരണങ്ങളും പണവും നല്‍കിയശേഷം മാത്രമാണ് വിട്ടയച്ചത്.’’
ഞാന്‍ അബുഅലിയുടെ അടുത്തേക്ക് ചെന്നു. സ്പാനര്‍ അടക്കം അവന്‍ എന്‍െറ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു. അവന്‍െറ നെഞ്ചോടു ചേര്‍ത്തുപിടിച്ച എന്‍െറ കൈകളില്‍ ചൂടുള്ള കണ്ണുനീരിറ്റുവീണു. അബുഅലിക്കെന്നോടൊന്നും പറയാന്‍ കഴിഞ്ഞില്ല; എനിക്കവനോടും...
ഞാനവന്‍െറ പുറത്തു പതിയെ തട്ടി.
സമീറയുടെ വാക്കുകള്‍ പ്രതിധ്വനിക്കുന്നു:
‘‘ബഗ്ദാദ് ഇപ്പോള്‍ പഴയ ബഗ്ദാദല്ല.’’ ശരിയാണ് സമീറാ. പഴയ ബാബിലോണ്‍ പുരാതന ഏഴു ലോകാദ്ഭുതങ്ങളില്‍ ഒന്നായ നെബുകദ് നാസര്‍ നിര്‍മിച്ച തൂങ്ങിക്കിടക്കുന്ന ഉദ്യാനവുമെല്ലാം ചരിത്രത്തില്‍ നിലനിര്‍ത്താന്‍തന്നെ വലിയ പാടാണ്.
l
1. ഇത് എന്‍െറ മകളാണ്.
2.അബായ-മേലങ്കിപോലെ അറബി സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം.
Visit Madhyamam Weekly www.madhyamamweekly.com
Sunday, June 23, 2013
Thursday, June 20, 2013
Wednesday, June 19, 2013
Sunday, June 9, 2013
Friday, June 7, 2013
Sunday, June 2, 2013
Saturday, May 18, 2013
MY NEW BOOK 'ONLINIL SREEJA VILIKKUNNU'
MY NEW BOOK 'ONLINIL SREEJA VILIKKUNNU' COLLECTIONS OF STORIES PUBLISHED BY DC BOOKS, STORIES WAS PUBLISHED MADHYAMAM VARSHIKAPATHIPPU, JANAYUGAM VARSHIKAPATHIPPU, DESHABHIMANI WEEKLY, CHANDRIKA WEEKLY ETC .
THE STORY HAGOP HAS ACHIEVED THE ANKANAM AWARD OF 2012. BOOK IS AVAILABLE ALL DC BOOKS SHOPS. TEL NO. KOTTAYAM 04812563114, TEL: DUBAI DC SHOP 043548448 എല്ലാവരും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.BUY THIS BOOK ONLINE: WWW.DCBOOKS,COM

Saturday, May 11, 2013
MY BOOK RELEASING FUNCTION ONLINIL SREEJA VILIKKUNU
GURUVAYUR MLA KV ABDUL KHADER IS DELIVERING SPEACH AFTER RELEASED THE BOOK ONLINIL SREEJA VILIKKUNNU |
ASOKAN CHARUVIL DELIVERING SPEECH AFTER RELEASED THE BOOK ONLINIL SREEJA VILIKKUNNU |
PK PARAKKADAVU DELIVERING SPEECH AFTER RELEASED THE BOOK ONLINIL SREEJA VILIKKUNNU |
MC RAJA NARAYANAN DELIVERING SPEECH IN THE BOOK RELEASING FUNCTION ONLINIL SREEJA VILIKKUNNU |
RADHA KRISHNAN KAKKASSERY INTRODUCING THE BOOK ONLINIL SREEJA VILIKKUNNU |
NASEEM PUNNAYUR WAS PRESIDED THE FUNCTION |
RAHMAN THIRUNELLOOR DELIVERING WELCOME SPEECH |
MARU VAKK (PRATHI SPANDAM) |
Sunday, March 3, 2013
Friday, February 1, 2013
ഫുജൈറയിലെ കാളപ്പോര്‍ തികച്ചും ക്രൂര വിനോദമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
ഫുജൈറയിലെ കാളപ്പോര്‍ തികച്ചും ക്രൂര വിനോദമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഗള്‍ഫ് രാജ്യങ്ങള്‍ ക്കിടയില്‍ ഫുജൈറ യില്‍ മാത്രം കാണപ്പെടുന്ന ഒരു സവിശേഷതയാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ കായിക വിനോദം. എന്നാല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ , തമിള്‍നാട് തുടങ്ങിയ പ്രദേശങ്ങളിലെ കാള പോരിനെ അപേക്ഷിച് ഫുജൈറയിലെ കാളപ്പോര്‍ അത്രയ്ക് മാരകമല്ല. .......
![]() |
ഫുജൈറയിലെ കാളപ്പോരിനിടെ ഗ്രൌണ്ടിനു പുറത്തേക്കു വിരണ്ടോടുന്ന പോരു കാള. |
(താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക) .
Subscribe to:
Posts (Atom)
യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...
-
ഫുജൈറയിലെ കാളപ്പോര്‍ തികച്ചും ക്രൂര വിനോദമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഗള്‍ഫ് രാജ്യങ്ങള്‍ ക്കിടയില്‍ ഫുജൈറ യില്‍ മാത്രം കാണപ്...