Friday, June 28, 2013

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 20 ആക്കി ഉയർത്തണം

പെണ്‍കുട്ടികൾക്ക് പ്രായപൂർത്തി മാത്രമല്ല അറിവും പക്വതയും തൊഴിലും ഒക്കെ അയ ശേഷം വിവാഹം കഴിക്കുന്നതാണ് അഭികാമ്യം. പൊതുവെ അടിച്ചമർത്തപ്പെട്ട പോലെ ജീവിക്കുന്നവരാണ് സ്ത്രീകൾ ഏതു സമുദയത്തിലും. അത് നമ്മുടെ പുരുഷ മേധാവിത്വമുള്ള പൊതു സമൂഹത്തിന്റെ വൈകല്യമാണ്. സ്ത്രീയ്ക്ക് ഇരുപതും പുരുഷന് ഇരുപത്തി അഞ്ചും വയസ്സും പ്രായ പരിധി നിശ്ചയിച്ചാൽ അത് കുറെ കൂടി ശാസ്ത്രീയമാകും. നിലവിൽ ഇത് വരെ നടന്നിട്ടുള്ള  എല്ലാ വിവാഹങ്ങൾക്കും നിയമ സാധുത നല്കുകയും വേണം.  

കാന്തപുരം മുസ്ല്യാർ പറയുന്നത് പോലെ ചെറുപ്പത്തിൽ കല്യാണം കഴിപ്പിച്ചയക്കാത്തത് കൊണ്ട് പെണ്‍ കുട്ടികളൊന്നും ഇത് വരെ വഴി പിഴച്ച്ചതായി അറിവില്ല. നേരത്തെ കല്യാണം കഴിപ്പിച്ചില്ലേൽ വഴി പിഴയ്കും എന്നാണ് പുള്ളിയുടെ കാഴ്ച്ചപ്പാട് .
 

 മലപ്പുറത്ത് നിന്നുള്ള ഒരു കഥയുണ്ട്.
'വിവാഹ പിറ്റേന്ന് വധു കുട്ടികൾക്കൊപ്പം കൊത്താൻ കല്ല്‌ കളിക്കുകയാണ്. അവളുടെ ഉമ്മ കോഴിക്കറിയും പത്തിരിയും തയ്യാറാക്കി എല്ലാവരെയും പ്രാതലിനു ക്ഷണിച്ചു. പുതിയാപ്പ്ളയെ ക്ഷണിച്ചപ്പോൾ 'വധു ' പറഞ്ഞു. അതിനെ ക്ഷണിക്കേണ്ട ഉമ്മ. അത് വൃത്തി കെട്ട ആളാണ് '




യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...