Tuesday, October 22, 2013

ദേശീയ പാത 70 മീറ്റർ ആക്കണമെന്ന ആര്യാടന്റെ അഭിപ്രായം ജനദ്രോഹ പരം. .

ദേശീയ പാത 70 മീറ്റർ ആക്കണമെന്ന ആര്യാടന്റെ അഭിപ്രായം ജനദ്രോഹ പരം. എത്രയോ വർഷങ്ങളായി പാതക്കിരുവശവും ജീവിക്കുന്ന ഒരു ജനവിഭാഗത്തെ കണ്ടില്ലെന്നു നടിക്കുന്നത് ഒരു മന്ത്രിക്കു ഭൂഷണമല്ല. നേരത്തെ തീരുമാനിച്ചിരുന്ന 35 മീറ്റർ പാതെയെടുത്താൽ പോലും പലരുടെയും വീടിന്റെ മുഴുവൻ ഭാഗം റോഡായി അടുക്കള മാത്രം ഭാക്കിയാകുന്ന സ്ഥിതി വിശേഷങ്ങളുണ്ട്. പലരുടെയും ഉപ ജീവന മാർഗമായ ചെറു കടകളും തകർക്കും. വലിയ കെട്ടിടങ്ങൾ തകർക്കുന്ന കാര്യം മറ്റൊരു വസ്തുത. അമ്പലങ്ങളും പള്ളികളും വരുന്ന ഭാഗങ്ങളിൽ എതിർ ഭാഗത്തുള്ളവരുടെ ഭൂമിയാണ്‌ മൊത്തമായും ഏറ്റെടുക്കുന്നത്. ലക്ഷ കണക്കിനാളുകളെ ഭവന രഹിതാരക്കിയും അവരുടെ ഉപജീവന മാർഗങ്ങൾ തകർത്തെറിഞ്ഞും കൊണ്ടാണോ റോഡു പുരോഗതി. റോഡു പുരോഗതി വേണ്ടത് തന്നെ. പക്ഷെ പരമാവധി ജനങ്ങളെ ബുദ്ധി മുട്ടിക്കാത്ത രീതിയിലായിരിക്കണം അത് നടപ്പാക്കേണ്ടത്. 45 മീറ്റർ തന്നെ ശരിയായ തീരു മാനമായി തോന്നുന്നില്ല. 35 മീറ്ററിൽ നടപ്പാക്കുകയാകും ജനങ്ങൾക്ക്‌ കൂടുതൽ അനുയോജ്യം. രാഷ്ട്രീയക്കാർ റിയൽ എസ്റ്റേറ്റ്‌ മാഫിയ യുടെ പങ്ക് പറ്റിയാണ് പദ്ധതിയുടെ കാര്യത്തിൽ ഉചിതമായ തീരുമാനമാകു ന്നതിനു മുമ്പേ തിരക്ക് കൂട്ടുന്നതെന്ന ആക്ഷേപം ജനങ്ങൾക്കുണ്ട്.

2 comments:

sulaiman perumukku said...

സ്വന്തം മണ്‍ന്ധലത്തിലെ റോഡിനു 20 മീറ്റർ മതി എന്ന
അഭിപ്രായം എഴുതിയ കത്ത് ഇനിയും പിൻ വലിച്ചിട്ടില്ല ...
ഹോ ഈ രാഷ്ട്രിയക്കാരൻറെ ആ..... കഴിവ് അപാരം തന്നെ ...

PUNNAYURKULAM ZAINUDHEEN said...

ഇതൊകെ അവസര രാഷ്ട്രീയം തന്നെയല്ലേ സുലൈമാൻ

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...