![]() |
| SAVE #WATER FOR #NEXTGENERATION ജലം അമൂല്യമാണ്. കരുതലോടെ ഉപയോഗിക്കുക. അടുത്ത തലമുറയെ മറക്കാതിരിക്കുക പ്രകൃതി മറ്റു ജീവ ജാലങ്ങളുടെത് കൂടിയാണ്. |
Friday, March 25, 2016
Sunday, March 6, 2016
പ്രിയ നടനും സുഹൃത്തുമായ കലാഭവൻ മണിയുടെ അകാല വേർപാട് വളരെ അധികം ദുഃഖ മുണ്ടാക്കുന്നു . ഒടുവിൽ ഞാനദ്ദേഹത്തെ കണ്ടത് ഏതാനും വർഷങ്ങൾക്ക് മുമ്പ് അതിരപ്പള്ളിയിലെ ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ വെച്ചായിരുന്നു.
അദ്ദേഹത്തിന്റെ സിനിമകളും നാടൻ പാട്ടുകളുമെല്ലാം മലയാളത്തിനു നിസ്തുലമായ സംഭാവനകളാണ് അർപ്പിച്ചത്. ഇനിയും ഒരു പാട് സംഭാവനകൾ നമുക്ക് അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷയുണ്ടായിരുന്നു.
മണി മരിക്കുന്നില്ല. അദ്ദേഹത്തിന്റെ കഥാ പത്രങ്ങളും ഗ്രാമ്യ ശീലുകളും അത്രയേറെ മലയാളി നെഞ്ചേറ്റിയതാണ്. ആ ഓർമകൾക്ക് മുമ്പിൽ പ്രണാമം.
It was a sadness to hear the premature death of Actor KalabhavanMani, which is great loss not only Malayalees but also the South Indian film filed such as Tamil, Telugu Kannada. His contribution was very large to grow the 'nadan pattukal ' traditional Keralite songs....
Thursday, February 25, 2016
Sunday, February 21, 2016
അമ്മ കഥ
പുന്നയൂർക്കുളം സെയ് നുദ്ദീൻ
അമ്മയെ വൃദ്ധ സദനത്തിൽ നട തള്ളി മാസങ്ങൾ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഭാര്യയുമൊത്ത് ജീവിതം ആസ്വദിക്കുകയായിരുന്നു വീരഭദ്രൻ! പേരു പോലെ തന്നെ അല്പം വീര്യം കൂടും കുടിക്കുന്ന മദ്യവും വീര്യം കൂടിയത് തന്നെ. അയൽക്കാരെയും നാട്ടാരെയും തെല്ലും വില കല്പിക്കില്ല. "ഞാൻ അദ്വാനിക്കുന്നു, ഞാൻ ജീവിക്കുന്നു എനിക്കാരുടേം ഓശാരം വേണ്ട.... അങ്ങനെയിരിക്കെ ഫൂ... ആ പത്രക്കാരും മനുഷ്യാവകാശ പ്രവർത്തകരും -- അവന്റമ്മേടെ മനുഷാവകാശ പ്രവർത്തനം.." ഭ്ദ്രാൻ മൂക്കു ചീറ്റി. പട്ട ചാരായത്തിന്റെ മണം. തള്ളയെ ദേ, കൊണ്ടന്ന് വീടിന്റെ കോലായിൽ കട്ടിലിലിൽ ഇരുത്തീരിക്കുന്നു. ക്ഷമ കേട്ട് കൊണ്ട് ചോദിച്ചു."ദേ, നിനക്കൊന്നും വേറെ പണിയൊന്നൂല്ലേ? വയസ്സാൻ കാലത്ത് ആ തള്ള എവിടേലും കെടന്ന് മരിച്ചോട്ടേന്നു വെക്കുവല്ലാതെ..."
"നിങ്ങളുടെ അമ്മയല്ലേ. ഇത്രയും കാലം വളർത്തി വലുതാക്കിയില്ലേ...." മുതിർന്ന ഒരു മാധ്യമ പ്രവർത്തകന്റെ ചൊദ്യം.
"നിങ്ങൾക്കതൊക്കെ ചോദിക്കാം. ദേ, ആ വലിയ കുന്ത്രാണ്ടം ക്യാമറ അങ്ങോട്ടു മാറ്റിക്കേ. ഇവിടെ എന്താ വല്ല സീരിയല് പിടിക്കുന്നുണ്ടോ? വയേല് തെറിയാ വരുന്നേ...."
അമ്മയുടെ മനസ്സിൽ കുഞ്ഞായിരുന്നപ്പോൾ അവൻ അർദ്ധ രാത്രിയിലും ഉറക്കൊഴിച്ചു പാലു കുടിക്കാതെ തൊട്ടിലിൽ കിടന്നു കരഞ്ഞതും പകൽ കിടന്നുറങ്ങി തന്റെ ഉറക്കം കെടുത്തിയതുമെല്ലാം മിന്നി തെളിഞ്ഞു.
അച്ഛനില്ലാതെയാണു വളർത്തിയത് . തെങ്ങു ചെത്താൻ പോയി ഒരു നാൾ തിരിച്ചു വന്നില്ല. ഭാരം തന്റെ തലയിലായി. നിക്കറും ഷർട്ടുമിട്ട് യുനിഫോമിനു പകിട്ടൊന്നും കുറക്കാതെ സ്കൂളിലേക്ക് കൈ പിടിച്ചു കൊണ്ടു പോയി.
"വലുതാകുമ്പോൾ ഞാനമ്മയെ ഇതു പോലെ നോക്കും."
"നീ നോക്കിയില്ലേലും നിന്റെ കാര്യം നോക്കാൻ പ്രപ്തിയായാൽ മതി."
--- ---- -----
"ദേ, തള്ളേ പറഞ്ഞേക്കാം. നിങ്ങളിവിടുന്ന് ഉടനെ പോയ്ക്കോണം...."
"ഒറ്റ നേരത്തെ ഭക്ഷണം മതി മോനെ. ഒറ്റ നേരം, അതൊരു ഭാരമാവില്ലല്ലോ നിനക്ക്."
"തള്ളേ, പറഞ്ഞില്ലേ കടന്നു പോയ്ക്കോണം."
"ഞാൻ ഈ വീടിന്റെ ഒരു മൂലയിൽ കൂടിക്കോളാം. ഒരു നേരം മാത്രം കഴിച്ച്. നിന്റെ പെറ്റ തള്ളയല്ല്ലേ. ഞാൻ പത്തു മാസം വയറ്റിൽ ചുമന്നു കൊണ്ടു നടന്നില്ലേ."
"അതിനു നിങ്ങൾക്ക് വാടക വേണോ ഗർഭ പാത്രത്തിന്......?"
അമ്മ മുഖം പൊത്തി കരഞ്ഞു.
"ഇന്നു തന്നെ ഇവിടുന്നു പോയ്ക്കോണം. ഇല്ലേൽ എന്റെ സ്വഭാവം അറിയാലോ .....?"
രാത്രിയിൽ ഷാപ്പിൽ നിന്നു മടങ്ങുമ്പോൾ മുതുകിൽ മൂർച്ചയുള്ള എന്തോ ആയുധം കുത്തിയിറങ്ങി. അത് വാരിയെല്ലുകളെ തടകി ഹൃദയത്തിന്റെ വാൽവുകളെ ഭേദിച്ചു. രക്തം പുറത്തേക്കു ചീറ്റി.
"ഹമ്മേ......."
"എന്താ എന്റെ മോനെന്തു പറ്റി?" അമ്മയുടെ ശബ്ദം ഇരുട്ടിലും മഞ്ഞിലും അലിഞ്ഞു ചേർന്നു.
വീട്ടിലെത്തുമ്പോൾ കട്ടിലിൽ അമ്മയില്ലായിരുന്നു. രക്തം വാർന്നൊലിക്കുന്നു.
ഗീതാഞ്ജലി മൊബൈൽ ഫോണിൽ കുത്തി കളിക്കുകയാണ്.
"എടീ നീയെന്റെ ഈ മുറിവൊന്ന് കെട്ടിയേ. ചോര വർന്നൊലിക്കുന്നത് കണ്ടില്ലേ?"
"ഹൊ, തന്നെത്താനേ അങ്ങു കെട്ടിക്കോണം. ഞാനൊരു വാട്ട്സ് ആപ് അയക്കുന്നത് കണ്ടില്ലേ?"
"എടീ... നീയെന്റെ... ഈ ...യീ.. മുറിവൊന്ന് ... കെട്ടി...."
ബോധം പതിയെ അകലുന്നതായി തോന്നി. ആകാശത്തിൽ ഒരു ഗ്രഹം കോസ്മിക് രശ്മികൾ പ്രവഹിപ്പിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന വൈവിദ്യമാർന്ന വർണ്ണം.
കണ്ണുകളെ റാഞ്ചിക്കളയുമോ അത്?
Friday, February 19, 2016
ഡൽഹി പൊലീസ് കമ്മീഷണർ ബി.എസ്. ബസ്സിയെ കേന്ദ്രവിവരാകാശ കമ്മീഷണർ സാധ്യതാ പട്ടികയിൽ നിന്നും ഒഴിവാക്കി. നിലവിൽ മൂന്ന് വിവരാകാശ കമ്മീഷണർമാരുടെ തസ്തികയിലാണ് ഒഴിവുള്ളത്. ഇതിനായി ആറുപേരടങ്ങുന്ന പട്ടികയാണ് സർക്കാർ സമർപ്പിച്ചിരുന്നത്. ഇതിൽ നിന്നാണ് ബസിയുടെ പേര് നീക്കം ചെയ്തിരിക്കുന്നത്. ജെ.എൻ.യു സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബസ്സി കടുത്ത വിമർശനം നേരിട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ധനമന്ത്രി അരുൺ ജെയ്റ്റിലും അടങ്ങുന്ന പാനലാണ് www.madhyamam.com
Saturday, January 23, 2016
ജാതി രാഷ്ട്രീയത്തിന്റെ നാണം കെട്ട മുഖം
ജാതി രാഷ്ട്രീയത്തിന്റെ നാണം കെട്ട മുഖമാണ് വെളിവായിരിക്കുന്നത്. രോഹിത് വെമുലയുടെ ജീവൻ പൊലിയാൻ കാരണമായവർ സസുഖം വാഴുകയാണ്. എന്ത് പ്രായശ്ചിത്തം ചെയ്താലാണ് ബംഗാരു ദത്താത്രേയ നിങ്ങൾക്കീ പാപക്കറ കഴുകി കളയാൻ കഴിയുക. ഏതു സ്നാന ഘട്ടത്തിൽ കുളിച്ചാലാണ് സ്മൃതി നിങ്ങളുടെ സ്മൃതി നേരെ ആകുക.
നിങ്ങൾക്കുമില്ലേ മക്കൾ. നിസ്സാര കാര്യത്തിന് കുട്ടികളെ കലാലയത്തിൽ നിന്നിറക്കി വിടാനും കൊടും തണുപ്പിൽ അവരെ ടെന്റിൽ താമസിപ്പിക്കാനും അവരുടെ ഭക്ഷണം മുടക്കാനും, ജാതീയമായി പീഡിപ്പിക്കാനും നിങ്ങൾക്കെങ്ങനെ മനസ്സു വന്നു. ഏതെങ്കിലും വക തിരിവില്ലാത്ത എ ബി വി പി കാരുടെ കുത്സിത ബുദ്ധിക്ക് ചൂട്ടു പിടിച്ച് പാവം വിദ്യാർഥികളെ മാനസിക സമ്മർദ്ദതിലാഴ്ത്തി കൊലക്കു കൊടുക്കാൻ നിങ്ങൾക്കെങ്ങനെ കഴിഞ്ഞു.
അവരെ മാനസികമായി പീഡിപ്പിച്ചു കൊല്ലുന്നതിനു പകരം നല്ല കൌസിലിങ് നല്കി സമാധാനത്തിന്റെ വഴിയിലേക്ക് കൊണ്ട് വരികയായിരുന്നില്ലേ വേണ്ടത്. പകരം നിങ്ങളെല്ലാം കൂടി നിങ്ങളുടെ ചെറിയ ബുദ്ധിയും വലിയ ക്രൂരതയും പ്രയോഗിച്ച് പാവം വിദ്യാർഥിയെ വക വരുത്തി.
പൊറുക്കില്ല ജനം. ഈ ക്രൂര ചിന്താ ഗതിക്കാർക്ക് തക്കതായ ശിക്ഷ നല്കണം.
Subscribe to:
Posts (Atom)
യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...
-
ജസീറ അല്‍ ഹംറ / ഉപേക്ഷിക്കപ്പെട്ട നഗരം www.Deshabhimani.com
-
ഫുജൈറയിലെ കാളപ്പോര് തികച്ചും ക്രൂര വിനോദമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ഗള്‍ഫ് രാജ്യങ്ങള്‍ ക്കിടയില് ഫുജൈറ യില്‍ മാത്രം കാണപ്...








