Saturday, January 24, 2015

പരേതരുടെ സ്വന്തം

പരേതരുടെ സ്വന്തം മറ്റേതൊരു പ്രവാസിയെയുംപോലെ അന്യനാട്ടില്‍ കഠിനാധ്വാനം ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാന്‍ ഗള്‍ഫിലെത്തിയതാണ് അഷ്റഫ്. 1999ല്‍. പക്ഷേ മനസ്സില്‍ നന്മയുടെ കെടാവിളക്ക് തെളിഞ്ഞുനില്‍ക്കുന്നവര്‍ക്ക് മറ്റ് ചില നിയോഗങ്ങള്‍ കൂടിയുണ്ടാകുമല്ലോ. മരണം തട്ടിയെടുത്തവരുടെ അനാഥത്വമാണ് അഷ്റഫിനെ അസ്വസ്ഥമാക്കിയത്. പതിനാറുവര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ രണ്ടായിരത്തിലധികം മൃതദേഹങ്ങള്‍ അദ്ദേഹം നാട്ടിലേക്കയച്ചു. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ അഷ്റഫ് താമരശ്ശേരിയുടെ ജീവിതവഴി...
ജ്മാനില്‍ പഴയസനായയിലെ തുറമുഖത്തിനടുത്തുള്ള വസതിയില്‍ ഫാത്തിമത്ത് സുഹ്റ കാത്തിരിക്കുകയാണ്, രാവേറെ വൈകി വരുന്ന തന്റെ ഭര്‍ത്താവിനെ. മക്കള്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. അദ്ദേഹം എവിടെയായിരിക്കും. അറിയില്ല. പക്ഷേ ഒന്നുറപ്പുണ്ട്. മരുഭൂമിയുടെ ഉഷ്ണയാഥാര്‍ഥ്യങ്ങളില്‍ പിടിച്ചുനില്‍ക്കാനാകാതെ ജീവന്‍തന്നെ കൈവിട്ടുപോയ ഏതോ ശരീരം ജന്മനാട്ടിലേക്ക് മടക്കിയെത്തിക്കാനുള്ള നൂലാമാലകളഴിക്കാന്‍ ഓടി നടക്കുകയാകും. ആശുപത്രിയില്‍, പൊലീസ് സ്റ്റേഷനില്‍, എംബസിയില്‍, ട്രാവല്‍ ഏജന്‍സിയില്‍, വിമാനത്താവളത്തില്‍... എവിടെയെങ്കിലുമാകും ഇപ്പോള്‍. തിരിച്ചൊരു നന്ദിവാക്കുപോലും പറയാനാകാത്ത ചേതനയറ്റ ഏതോ ശരീരത്തിനുവേണ്ടി ഊണും ഉറക്കവും സ്വന്തം സുഖങ്ങള്‍ക്കായി ചെലവഴിക്കേണ്ട സമയവും നഷ്ടപ്പെടുത്തി അലയുകയാകും.ഫാത്തിമത്തിന്റെ ഭര്‍ത്താവിനെ നാമറിയും. അഷ്റഫ് താമരശ്ശേരി.
ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ സാമൂഹ്യപ്രവര്‍ത്തകന്‍.മറ്റേതൊരു പ്രവാസിയെയുംപോലെ അന്യനാട്ടില്‍ കഠിനാധ്വാനം ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാന്‍ വന്നിറങ്ങിയതാണ് പാലോറക്കുന്നുമ്മല്‍ അഷ്റഫ്. 1999ല്‍. പക്ഷേ മനസ്സില്‍ നന്മയുടെ കെടാവിളക്ക് തെളിഞ്ഞുനില്‍ക്കുന്നവര്‍ക്ക് മറ്റ് ചില നിയോഗങ്ങള്‍ കൂടിയുണ്ടാകുമല്ലോ. മരണം തട്ടിയെടുത്തവരുടെ അനാഥത്വമാണ്് അഷ്റഫിനെ അസ്വസ്ഥമാക്കിയത്. നാട്ടില്‍ അവരെ ഓര്‍ത്ത് കണ്ണീരൊഴുക്കുന്ന ഉറ്റവരുടെ വേദനയാണ് ആ മനസ്സിന്റെ നീറ്റലായത്. മരിച്ചുപോയവനോട് നമുക്ക് ചെയ്യാവുന്നത്.... പിറന്ന മണ്ണിനോട് അലിഞ്ഞുചേരാന്‍ ഒരവസരം... ബന്ധുമിത്രാദികള്‍ക്ക് അവസാന കാഴ്ച... അഷ്റഫിന്റെ സേവനം ആ വഴിക്കാണ്. പതിനാറുവര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ രണ്ടായിരത്തിലധികം മൃതദേഹങ്ങള്‍ അദ്ദേഹം നാട്ടിലേക്കയച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ജനങ്ങളുടെ സംഗമസ്ഥാനമായ യുഎഇയില്‍നിന്ന് നാല്‍പ്പതിലധികം രാജ്യക്കാരുടെ മൃതദേഹങ്ങളാണ് അദ്ദേഹം നാട്ടിലേക്കയച്ചത്. മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും മാത്രമല്ല അഷ്റഫിന്റെ സേവനം ലഭിച്ചിട്ടുള്ളതെന്നര്‍ഥം.അജ്മാനില്‍ അദ്ദേഹത്തിന് വര്‍ക്ഷോപ്പും വാഹനങ്ങളുമെല്ലാമുണ്ട്. അതിന്റെ കാര്യങ്ങള്‍ നോക്കിനടത്താന്‍തന്നെ ഇരുപത്തിനാലുമണിക്കൂര്‍ മതിയാകുകയില്ല. പക്ഷേ അഷ്റഫിന് സ്വന്തം കാര്യങ്ങള്‍ക്ക് ഇപ്പോള്‍ സമയം ലഭിക്കാറില്ല. അതിനാല്‍ വര്‍ക്ഷോപ്പും മറ്റും കൈകാര്യംചെയ്യുന്നത് ബന്ധുക്കളാണ്.
ഉറങ്ങാത്ത മൊബൈല്‍
ഒരു സംഭവം ഞാനോര്‍ക്കുന്നു. അഷ്റഫിന് പ്രവാസി ഭാരതീയ പുരസ്കാരം ലഭിക്കുന്നതിനുമുമ്പാണ്. ഗള്‍ഫിലെ ഒരുമനയൂര്‍ക്കാരുടെ കൂട്ടായ്മയായ "ഒരു മനയൂര്‍ ഒരുമ'യുടെ പരിപാടി. അഷ്റഫിനെ ആദരിക്കുന്ന ചടങ്ങിന് കൃത്യസമയത്തൊന്നും എത്താന്‍ അദ്ദേഹത്തിനായില്ല. എത്തിക്കഴിഞ്ഞിട്ടോ. രണ്ടുവാക്ക് സംസാരിക്കാന്‍ തുടങ്ങുംമുമ്പേ എത്തി. ഏതോ "പരേത'ന്റെ വിളി. സംസാരം പാതിയില്‍ നിര്‍ത്തി, മൈക്ക് കൈമാറി. പിന്നെ ഓട്ടമായിരുന്നു. അത് അങ്ങനെയാണ്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഒരിക്കലും സ്വിച്ച്ഓഫ് ചെയ്യാറില്ല. ഭക്ഷണം കഴിക്കുന്നത് പാതിയില്‍ നിര്‍ത്തിയും ഉറക്കം ഉപേക്ഷിച്ചും കണ്ണീരണിഞ്ഞ ഫോണ്‍ കോളുകള്‍ക്ക് പിന്നാലെ പായും. അത് ആരാണ് ഏത് ദേശക്കാരനാണ് എന്നൊന്നും അന്വേഷിക്കാറില്ല. അല്ലെങ്കില്‍ത്തന്നെ മരണത്തിനെന്ത് ദേശവും പദവിയും. ഇറങ്ങിത്തിരിച്ചാല്‍ സകലകര്‍മങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി പെട്ടി വിമാനത്തില്‍ കയറ്റിയശേഷമേ അദ്ദേഹം മടങ്ങൂ. ആരെങ്കിലും മരണപ്പെട്ടാല്‍ ഉടന്‍ ആളുകള്‍ പറയും: ""അഷ്റഫ് താമരശ്ശേരിയെ വിളിക്കാം.'' കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ഒരാള്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുക വളരെ ശ്രമകരമായ ഏര്‍പ്പാടാണ്.
ഒരുപാട് നൂലാമാലകള്‍, നിയമക്കുരുക്കുകള്‍,ആശുപത്രിയിലുള്ള മരണമാണെങ്കില്‍ അല്‍പ്പം നൂലാമാലകള്‍ കുറവാണ്. ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ട് സ്ഥലത്തെ പൊലീസ് സ്റ്റേഷനിലേക്കുപോകും. പൊലീസ് സ്റ്റേഷനില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടണം. അതുകഴിഞ്ഞ് എംബസിയിലോ കോണ്‍സുലേറ്റിലോപോയി അവിടെനിന്നുള്ള രേഖകള്‍ ശരിയാക്കണം. തുടര്‍ന്ന് തൊഴില്‍മന്ത്രാലയത്തില്‍പോയി വര്‍ക്ക് പെര്‍മിറ്റ് (ബാത്താക്ക- ഐഡി കാര്‍ഡ്) ക്യാന്‍സല്‍ചെയ്യണം. തുടര്‍ന്ന് എമിഗ്രേഷനില്‍പോയി വിസ ക്യാന്‍സല്‍ചെയ്യണം. പിന്നെ ടിക്കറ്റെടുക്കണം.ബോഡി എംബാമിങ്ങിനയക്കണം. എംബാമിങ് കഴിഞ്ഞാല്‍ ആശുപത്രിയില്‍നിന്ന് നേരെ എയര്‍പോര്‍ട്ടിലേക്ക്. എയര്‍പോര്‍ട്ടില്‍ ശരീരം തൂക്കിനോക്കിയാണ് കാശ് ഈടാക്കുന്നത്.ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്തുവരുമ്പോള്‍ രണ്ടുദിവസം മുതല്‍ ഒരാഴ്ചവരെ സമയമെടുക്കും. പരിചയമില്ലാത്തവരാണെങ്കില്‍ പിന്നെയും നീളും.
അഷ്റഫ് താമരശ്ശേരി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയില്‍നിന്ന് പ്രവാസി ഭാരതീയ പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍
ആഴ്ചകളോളം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന സാഹചര്യങ്ങളുണ്ട്. അഷ്റഫിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ പൂര്‍ത്തി യാക്കുന്നത്.2000 ത്തില്‍ അഷ്റഫ് ഷാര്‍ജയില്‍ ഒരു കൂട്ടുകാരനെ കാണാന്‍പോയതാണ്. കുവൈത്തി ഹോസ്പിറ്റലിന് മുന്നില്‍ കരഞ്ഞുകൊണ്ടുനിന്ന ഒരാള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉറ്റവരും ഉടയവരുമില്ലാത്ത ഒരു സഹജീവിയുടെ മൃതദേഹം അങ്ങനെ അദ്ദേഹം നാട്ടിലെത്തിച്ചു. പിന്നീട് അഷറഫ് അതൊരു ദൗത്യമായി ഏറ്റെടുത്തു.
നിസ്വാര്‍ഥതയുടെ കര്‍മവീഥി
കോഴിക്കോട് താമരശ്ശേരി സ്വദേശിയായ അഷ്റഫിനെ തേടി നിരവധി പുരസ്കാരങ്ങളെത്തി. ഒടുവില്‍ ഭാരത സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ പുരസ്കാരവും. എന്നാല്‍, ഇതൊന്നും അദ്ദേഹത്തില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ഇന്നു ഞാന്‍ വിളിക്കുമ്പോള്‍ മൂന്നു മൃതദേഹങ്ങള്‍ അയക്കുന്ന തിരക്കിലായിരുന്നു. ഒന്ന് തിരുവനന്തപുരം സ്വദേശി, ഷാര്‍ജ ഹോസ്പിറ്റലില്‍. മറ്റൊന്ന് വിസിറ്റിങ് വിസയില്‍ വന്നു മരണപ്പെട്ട ഒരു വനിത, ദുബായ് ഹോസ്പിറ്റലില്‍. മൂന്നാമത്തെയാള്‍ ധാക്ക സ്വദേശി.ഇതിനിടയില്‍ ഉമ്മല്‍ ഖുവൈനില്‍ അദ്ദേഹത്തിന് സ്വീകരണമുണ്ടായിരുന്നു. ഇന്ത്യന്‍ അംബാസഡറും വ്യവസായി എം എ യൂസഫലിയുമൊക്കെ സംബന്ധിക്കുന്ന ചടങ്ങായിരുന്നു. പക്ഷേ, പോകാന്‍ കഴിഞ്ഞില്ല. രണ്ടുമൂന്ന് പരേതര്‍ പ്രതീക്ഷിച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു. പരേതരുടെ വിളി ഉപേക്ഷിച്ച് അദ്ദേഹത്തിന്് പോകാനാകില്ല, ഏതു സ്വര്‍ഗത്തിലേക്ക് വിളിച്ചാലും. അതാണ് അഷറഫ്. സാധാരണക്കാരനും ലളിതജീവിതത്തിനുടമയുമായ അഷ്റഫ് താമരശ്ശേരി.
അഷ്റഫിനെക്കുറിച്ച് ബഷീര്‍ തിക്കോടി പരേതര്‍ക്ക് ഒരാള്‍ എന്ന പുസ്തകം എഴുതി. ഒ എം ബക്കര്‍ ബഷീറിനെ കേന്ദ്രകഥാപാത്രമാക്കി മരണപുസ്തകം എന്ന നോവല്‍ എഴുതി. ടി എ റസാക്കിന് അഷ്റഫിന്റെ അനുഭവങ്ങള്‍ സിനിമയാക്കാന്‍ പരിപാടിയുണ്ട്. മൂന്നു കുട്ടികളാണ് അഷ്റഫിന്. മൂത്തയാള്‍ മുഹമ്മദ് ഷാഫി പ്ലസ്ടുവിന് പഠിക്കുന്നു. രണ്ടാമത്തെയാള്‍ ഷിഫാന ആറാംതരത്തില്‍. മൂന്നാമത്തെ കുട്ടി മുഹമ്മദ് അമീന് മൂന്നുവയസ്സ്്. ജീവിതത്തില്‍ ഔന്നത്യങ്ങള്‍ കീഴടക്കിയ ഇതര പ്രമുഖ വ്യക്തിത്വങ്ങളിലെന്നപോലെ അഷ്റഫിന്റെ ജീവിതത്തിലും നല്ലപാതിതന്നെയാണ് നന്മയിലേക്കുള്ള വഴിവിളക്ക് കത്തിച്ചുവച്ചത്. പരാതിയും പരിഭവവുമില്ലാതെ ഫാത്തിമത്ത് സുഹ്റ വീട്ടുകാര്യങ്ങളും കുട്ടികളുടെ പഠനകാര്യങ്ങളുമൊക്കെ നോക്കി അദ്ദേഹത്തിന് താങ്ങും തണലും പ്രേരണയുമായി.
- See more at: http://www.deshabhimani.com/news-special-vaaraanthapathippu-latest_news-434094.html#sthash.BzRophU9.dpuf

DESHABHIMANI SUNDAY 17 January 2015

by പുന്നയൂര്‍ക്കുളം സെയ് നുദീന്‍ 

മറ്റേതൊരു പ്രവാസിയെയുംപോലെ അന്യനാട്ടില്‍ കഠിനാധ്വാനം ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാന്‍ ഗള്‍ഫിലെത്തിയതാണ് അഷ്റഫ്. 1999ല്‍. പക്ഷേ മനസ്സില്‍ നന്മയുടെ കെടാവിളക്ക് തെളിഞ്ഞുനില്‍ക്കുന്നവര്‍ക്ക് മറ്റ് ചില നിയോഗങ്ങള്‍ കൂടിയുണ്ടാകുമല്ലോ. മരണം തട്ടിയെടുത്തവരുടെ അനാഥത്വമാണ് അഷ്റഫിനെ അസ്വസ്ഥമാക്കിയത്. പതിനാറുവര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ രണ്ടായിരത്തിലധികം മൃതദേഹങ്ങള്‍ അദ്ദേഹം നാട്ടിലേക്കയച്ചു. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ അഷ്റഫ് താമരശ്ശേരിയുടെ ജീവിതവഴി...
അ ജ്മാനില്‍ പഴയസനായയിലെ തുറമുഖത്തിനടുത്തുള്ള വസതിയില്‍ ഫാത്തിമത്ത് സുഹ്റ കാത്തിരിക്കുകയാണ്, രാവേറെ വൈകി വരുന്ന തന്റെ ഭര്‍ത്താവിനെ. മക്കള്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. അദ്ദേഹം എവിടെയായിരിക്കും. അറിയില്ല. പക്ഷേ ഒന്നുറപ്പുണ്ട്. മരുഭൂമിയുടെ ഉഷ്ണയാഥാര്‍ഥ്യങ്ങളില്‍ പിടിച്ചുനില്‍ക്കാനാകാതെ ജീവന്‍തന്നെ കൈവിട്ടുപോയ ഏതോ ശരീരം ജന്മനാട്ടിലേക്ക് മടക്കിയെത്തിക്കാനുള്ള നൂലാമാലകളഴിക്കാന്‍ ഓടി നടക്കുകയാകും. ആശുപത്രിയില്‍, പൊലീസ് സ്റ്റേഷനില്‍, എംബസിയില്‍, ട്രാവല്‍ ഏജന്‍സിയില്‍, വിമാനത്താവളത്തില്‍... എവിടെയെങ്കിലുമാകും ഇപ്പോള്‍. തിരിച്ചൊരു നന്ദിവാക്കുപോലും പറയാനാകാത്ത ചേതനയറ്റ ഏതോ ശരീരത്തിനുവേണ്ടി ഊണും ഉറക്കവും സ്വന്തം സുഖങ്ങള്‍ക്കായി ചെലവഴിക്കേണ്ട സമയവും നഷ്ടപ്പെടുത്തി അലയുകയാകും.ഫാത്തിമത്തിന്റെ ഭര്‍ത്താവിനെ നാമറിയും. അഷ്റഫ് താമരശ്ശേരി.
ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ അഷ്റഫ് താമരശ്ശേരിയുടെ ജീവിതവഴി...

Read Deshabhimani
സാമൂഹ്യപ്രവര്‍ത്തകന്‍.മറ്റേതൊരു പ്രവാസിയെയുംപോലെ അന്യനാട്ടില്‍ കഠിനാധ്വാനം ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാന്‍ വന്നിറങ്ങിയതാണ് പാലോറക്കുന്നുമ്മല്‍ അഷ്റഫ്. 1999ല്‍. പക്ഷേ മനസ്സില്‍ നന്മയുടെ കെടാവിളക്ക് തെളിഞ്ഞുനില്‍ക്കുന്നവര്‍ക്ക് മറ്റ് ചില നിയോഗങ്ങള്‍ കൂടിയുണ്ടാകുമല്ലോ. മരണം തട്ടിയെടുത്തവരുടെ അനാഥത്വമാണ്് അഷ്റഫിനെ അസ്വസ്ഥമാക്കിയത്. നാട്ടില്‍ അവരെ ഓര്‍ത്ത് കണ്ണീരൊഴുക്കുന്ന ഉറ്റവരുടെ വേദനയാണ് ആ മനസ്സിന്റെ നീറ്റലായത്. മരിച്ചുപോയവനോട് നമുക്ക് ചെയ്യാവുന്നത്.... പിറന്ന മണ്ണിനോട് അലിഞ്ഞുചേരാന്‍ ഒരവസരം... ബന്ധുമിത്രാദികള്‍ക്ക് അവസാന കാഴ്ച... അഷ്റഫിന്റെ സേവനം ആ വഴിക്കാണ്. പതിനാറുവര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ രണ്ടായിരത്തിലധികം മൃതദേഹങ്ങള്‍ അദ്ദേഹം നാട്ടിലേക്കയച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ജനങ്ങളുടെ സംഗമസ്ഥാനമായ യുഎഇയില്‍നിന്ന് നാല്‍പ്പതിലധികം രാജ്യക്കാരുടെ മൃതദേഹങ്ങളാണ് അദ്ദേഹം നാട്ടിലേക്കയച്ചത്. മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും മാത്രമല്ല അഷ്റഫിന്റെ സേവനം ലഭിച്ചിട്ടുള്ളതെന്നര്‍ഥം.അജ്മാനില്‍ അദ്ദേഹത്തിന് വര്‍ക്ഷോപ്പും വാഹനങ്ങളുമെല്ലാമുണ്ട്. അതിന്റെ കാര്യങ്ങള്‍ നോക്കിനടത്താന്‍തന്നെ ഇരുപത്തിനാലുമണിക്കൂര്‍ മതിയാകുകയില്ല. പക്ഷേ അഷ്റഫിന് സ്വന്തം കാര്യങ്ങള്‍ക്ക് ഇപ്പോള്‍ സമയം ലഭിക്കാറില്ല. അതിനാല്‍ വര്‍ക്ഷോപ്പും മറ്റും കൈകാര്യംചെയ്യുന്നത് ബന്ധുക്കളാണ്. - See more at: http://www.deshabhimani.com/news-special-vaaraanthapathippu-latest_news-434094.html#sthash.BzRophU9.dpuf
പരേതരുടെ സ്വന്തം മറ്റേതൊരു പ്രവാസിയെയുംപോലെ അന്യനാട്ടില്‍ കഠിനാധ്വാനം ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാന്‍ ഗള്‍ഫിലെത്തിയതാണ് അഷ്റഫ്. 1999ല്‍. പക്ഷേ മനസ്സില്‍ നന്മയുടെ കെടാവിളക്ക് തെളിഞ്ഞുനില്‍ക്കുന്നവര്‍ക്ക് മറ്റ് ചില നിയോഗങ്ങള്‍ കൂടിയുണ്ടാകുമല്ലോ. മരണം തട്ടിയെടുത്തവരുടെ അനാഥത്വമാണ് അഷ്റഫിനെ അസ്വസ്ഥമാക്കിയത്. പതിനാറുവര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ രണ്ടായിരത്തിലധികം മൃതദേഹങ്ങള്‍ അദ്ദേഹം നാട്ടിലേക്കയച്ചു. ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ അഷ്റഫ് താമരശ്ശേരിയുടെ ജീവിതവഴി...
ജ്മാനില്‍ പഴയസനായയിലെ തുറമുഖത്തിനടുത്തുള്ള വസതിയില്‍ ഫാത്തിമത്ത് സുഹ്റ കാത്തിരിക്കുകയാണ്, രാവേറെ വൈകി വരുന്ന തന്റെ ഭര്‍ത്താവിനെ. മക്കള്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. അദ്ദേഹം എവിടെയായിരിക്കും. അറിയില്ല. പക്ഷേ ഒന്നുറപ്പുണ്ട്. മരുഭൂമിയുടെ ഉഷ്ണയാഥാര്‍ഥ്യങ്ങളില്‍ പിടിച്ചുനില്‍ക്കാനാകാതെ ജീവന്‍തന്നെ കൈവിട്ടുപോയ ഏതോ ശരീരം ജന്മനാട്ടിലേക്ക് മടക്കിയെത്തിക്കാനുള്ള നൂലാമാലകളഴിക്കാന്‍ ഓടി നടക്കുകയാകും. ആശുപത്രിയില്‍, പൊലീസ് സ്റ്റേഷനില്‍, എംബസിയില്‍, ട്രാവല്‍ ഏജന്‍സിയില്‍, വിമാനത്താവളത്തില്‍... എവിടെയെങ്കിലുമാകും ഇപ്പോള്‍. തിരിച്ചൊരു നന്ദിവാക്കുപോലും പറയാനാകാത്ത ചേതനയറ്റ ഏതോ ശരീരത്തിനുവേണ്ടി ഊണും ഉറക്കവും സ്വന്തം സുഖങ്ങള്‍ക്കായി ചെലവഴിക്കേണ്ട സമയവും നഷ്ടപ്പെടുത്തി അലയുകയാകും.ഫാത്തിമത്തിന്റെ ഭര്‍ത്താവിനെ നാമറിയും. അഷ്റഫ് താമരശ്ശേരി.
ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ സാമൂഹ്യപ്രവര്‍ത്തകന്‍.മറ്റേതൊരു പ്രവാസിയെയുംപോലെ അന്യനാട്ടില്‍ കഠിനാധ്വാനം ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാന്‍ വന്നിറങ്ങിയതാണ് പാലോറക്കുന്നുമ്മല്‍ അഷ്റഫ്. 1999ല്‍. പക്ഷേ മനസ്സില്‍ നന്മയുടെ കെടാവിളക്ക് തെളിഞ്ഞുനില്‍ക്കുന്നവര്‍ക്ക് മറ്റ് ചില നിയോഗങ്ങള്‍ കൂടിയുണ്ടാകുമല്ലോ. മരണം തട്ടിയെടുത്തവരുടെ അനാഥത്വമാണ്് അഷ്റഫിനെ അസ്വസ്ഥമാക്കിയത്. നാട്ടില്‍ അവരെ ഓര്‍ത്ത് കണ്ണീരൊഴുക്കുന്ന ഉറ്റവരുടെ വേദനയാണ് ആ മനസ്സിന്റെ നീറ്റലായത്. മരിച്ചുപോയവനോട് നമുക്ക് ചെയ്യാവുന്നത്.... പിറന്ന മണ്ണിനോട് അലിഞ്ഞുചേരാന്‍ ഒരവസരം... ബന്ധുമിത്രാദികള്‍ക്ക് അവസാന കാഴ്ച... അഷ്റഫിന്റെ സേവനം ആ വഴിക്കാണ്. പതിനാറുവര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ രണ്ടായിരത്തിലധികം മൃതദേഹങ്ങള്‍ അദ്ദേഹം നാട്ടിലേക്കയച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ജനങ്ങളുടെ സംഗമസ്ഥാനമായ യുഎഇയില്‍നിന്ന് നാല്‍പ്പതിലധികം രാജ്യക്കാരുടെ മൃതദേഹങ്ങളാണ് അദ്ദേഹം നാട്ടിലേക്കയച്ചത്. മലയാളികള്‍ക്കും ഇന്ത്യക്കാര്‍ക്കും മാത്രമല്ല അഷ്റഫിന്റെ സേവനം ലഭിച്ചിട്ടുള്ളതെന്നര്‍ഥം.അജ്മാനില്‍ അദ്ദേഹത്തിന് വര്‍ക്ഷോപ്പും വാഹനങ്ങളുമെല്ലാമുണ്ട്. അതിന്റെ കാര്യങ്ങള്‍ നോക്കിനടത്താന്‍തന്നെ ഇരുപത്തിനാലുമണിക്കൂര്‍ മതിയാകുകയില്ല. പക്ഷേ അഷ്റഫിന് സ്വന്തം കാര്യങ്ങള്‍ക്ക് ഇപ്പോള്‍ സമയം ലഭിക്കാറില്ല. അതിനാല്‍ വര്‍ക്ഷോപ്പും മറ്റും കൈകാര്യംചെയ്യുന്നത് ബന്ധുക്കളാണ്.
ഉറങ്ങാത്ത മൊബൈല്‍
ഒരു സംഭവം ഞാനോര്‍ക്കുന്നു. അഷ്റഫിന് പ്രവാസി ഭാരതീയ പുരസ്കാരം ലഭിക്കുന്നതിനുമുമ്പാണ്. ഗള്‍ഫിലെ ഒരുമനയൂര്‍ക്കാരുടെ കൂട്ടായ്മയായ "ഒരു മനയൂര്‍ ഒരുമ'യുടെ പരിപാടി. അഷ്റഫിനെ ആദരിക്കുന്ന ചടങ്ങിന് കൃത്യസമയത്തൊന്നും എത്താന്‍ അദ്ദേഹത്തിനായില്ല. എത്തിക്കഴിഞ്ഞിട്ടോ. രണ്ടുവാക്ക് സംസാരിക്കാന്‍ തുടങ്ങുംമുമ്പേ എത്തി. ഏതോ "പരേത'ന്റെ വിളി. സംസാരം പാതിയില്‍ നിര്‍ത്തി, മൈക്ക് കൈമാറി. പിന്നെ ഓട്ടമായിരുന്നു. അത് അങ്ങനെയാണ്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഒരിക്കലും സ്വിച്ച്ഓഫ് ചെയ്യാറില്ല. ഭക്ഷണം കഴിക്കുന്നത് പാതിയില്‍ നിര്‍ത്തിയും ഉറക്കം ഉപേക്ഷിച്ചും കണ്ണീരണിഞ്ഞ ഫോണ്‍ കോളുകള്‍ക്ക് പിന്നാലെ പായും. അത് ആരാണ് ഏത് ദേശക്കാരനാണ് എന്നൊന്നും അന്വേഷിക്കാറില്ല. അല്ലെങ്കില്‍ത്തന്നെ മരണത്തിനെന്ത് ദേശവും പദവിയും. ഇറങ്ങിത്തിരിച്ചാല്‍ സകലകര്‍മങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി പെട്ടി വിമാനത്തില്‍ കയറ്റിയശേഷമേ അദ്ദേഹം മടങ്ങൂ. ആരെങ്കിലും മരണപ്പെട്ടാല്‍ ഉടന്‍ ആളുകള്‍ പറയും: ""അഷ്റഫ് താമരശ്ശേരിയെ വിളിക്കാം.'' കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ഒരാള്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുക വളരെ ശ്രമകരമായ ഏര്‍പ്പാടാണ്.
ഒരുപാട് നൂലാമാലകള്‍, നിയമക്കുരുക്കുകള്‍,ആശുപത്രിയിലുള്ള മരണമാണെങ്കില്‍ അല്‍പ്പം നൂലാമാലകള്‍ കുറവാണ്. ആശുപത്രിയില്‍നിന്നുള്ള റിപ്പോര്‍ട്ട് സ്ഥലത്തെ പൊലീസ് സ്റ്റേഷനിലേക്കുപോകും. പൊലീസ് സ്റ്റേഷനില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടണം. അതുകഴിഞ്ഞ് എംബസിയിലോ കോണ്‍സുലേറ്റിലോപോയി അവിടെനിന്നുള്ള രേഖകള്‍ ശരിയാക്കണം. തുടര്‍ന്ന് തൊഴില്‍മന്ത്രാലയത്തില്‍പോയി വര്‍ക്ക് പെര്‍മിറ്റ് (ബാത്താക്ക- ഐഡി കാര്‍ഡ്) ക്യാന്‍സല്‍ചെയ്യണം. തുടര്‍ന്ന് എമിഗ്രേഷനില്‍പോയി വിസ ക്യാന്‍സല്‍ചെയ്യണം. പിന്നെ ടിക്കറ്റെടുക്കണം.ബോഡി എംബാമിങ്ങിനയക്കണം. എംബാമിങ് കഴിഞ്ഞാല്‍ ആശുപത്രിയില്‍നിന്ന് നേരെ എയര്‍പോര്‍ട്ടിലേക്ക്. എയര്‍പോര്‍ട്ടില്‍ ശരീരം തൂക്കിനോക്കിയാണ് കാശ് ഈടാക്കുന്നത്.ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്തുവരുമ്പോള്‍ രണ്ടുദിവസം മുതല്‍ ഒരാഴ്ചവരെ സമയമെടുക്കും. പരിചയമില്ലാത്തവരാണെങ്കില്‍ പിന്നെയും നീളും.
അഷ്റഫ് താമരശ്ശേരി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയില്‍നിന്ന് പ്രവാസി ഭാരതീയ പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍
ആഴ്ചകളോളം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന സാഹചര്യങ്ങളുണ്ട്. അഷ്റഫിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ പൂര്‍ത്തി യാക്കുന്നത്.2000 ത്തില്‍ അഷ്റഫ് ഷാര്‍ജയില്‍ ഒരു കൂട്ടുകാരനെ കാണാന്‍പോയതാണ്. കുവൈത്തി ഹോസ്പിറ്റലിന് മുന്നില്‍ കരഞ്ഞുകൊണ്ടുനിന്ന ഒരാള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉറ്റവരും ഉടയവരുമില്ലാത്ത ഒരു സഹജീവിയുടെ മൃതദേഹം അങ്ങനെ അദ്ദേഹം നാട്ടിലെത്തിച്ചു. പിന്നീട് അഷറഫ് അതൊരു ദൗത്യമായി ഏറ്റെടുത്തു.
നിസ്വാര്‍ഥതയുടെ കര്‍മവീഥി
കോഴിക്കോട് താമരശ്ശേരി സ്വദേശിയായ അഷ്റഫിനെ തേടി നിരവധി പുരസ്കാരങ്ങളെത്തി. ഒടുവില്‍ ഭാരത സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ പുരസ്കാരവും. എന്നാല്‍, ഇതൊന്നും അദ്ദേഹത്തില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ഇന്നു ഞാന്‍ വിളിക്കുമ്പോള്‍ മൂന്നു മൃതദേഹങ്ങള്‍ അയക്കുന്ന തിരക്കിലായിരുന്നു. ഒന്ന് തിരുവനന്തപുരം സ്വദേശി, ഷാര്‍ജ ഹോസ്പിറ്റലില്‍. മറ്റൊന്ന് വിസിറ്റിങ് വിസയില്‍ വന്നു മരണപ്പെട്ട ഒരു വനിത, ദുബായ് ഹോസ്പിറ്റലില്‍. മൂന്നാമത്തെയാള്‍ ധാക്ക സ്വദേശി.ഇതിനിടയില്‍ ഉമ്മല്‍ ഖുവൈനില്‍ അദ്ദേഹത്തിന് സ്വീകരണമുണ്ടായിരുന്നു. ഇന്ത്യന്‍ അംബാസഡറും വ്യവസായി എം എ യൂസഫലിയുമൊക്കെ സംബന്ധിക്കുന്ന ചടങ്ങായിരുന്നു. പക്ഷേ, പോകാന്‍ കഴിഞ്ഞില്ല. രണ്ടുമൂന്ന് പരേതര്‍ പ്രതീക്ഷിച്ച് കാത്തിരിക്കുന്നുണ്ടായിരുന്നു. പരേതരുടെ വിളി ഉപേക്ഷിച്ച് അദ്ദേഹത്തിന്് പോകാനാകില്ല, ഏതു സ്വര്‍ഗത്തിലേക്ക് വിളിച്ചാലും. അതാണ് അഷറഫ്. സാധാരണക്കാരനും ലളിതജീവിതത്തിനുടമയുമായ അഷ്റഫ് താമരശ്ശേരി.
അഷ്റഫിനെക്കുറിച്ച് ബഷീര്‍ തിക്കോടി പരേതര്‍ക്ക് ഒരാള്‍ എന്ന പുസ്തകം എഴുതി. ഒ എം ബക്കര്‍ ബഷീറിനെ കേന്ദ്രകഥാപാത്രമാക്കി മരണപുസ്തകം എന്ന നോവല്‍ എഴുതി. ടി എ റസാക്കിന് അഷ്റഫിന്റെ അനുഭവങ്ങള്‍ സിനിമയാക്കാന്‍ പരിപാടിയുണ്ട്. മൂന്നു കുട്ടികളാണ് അഷ്റഫിന്. മൂത്തയാള്‍ മുഹമ്മദ് ഷാഫി പ്ലസ്ടുവിന് പഠിക്കുന്നു. രണ്ടാമത്തെയാള്‍ ഷിഫാന ആറാംതരത്തില്‍. മൂന്നാമത്തെ കുട്ടി മുഹമ്മദ് അമീന് മൂന്നുവയസ്സ്്. ജീവിതത്തില്‍ ഔന്നത്യങ്ങള്‍ കീഴടക്കിയ ഇതര പ്രമുഖ വ്യക്തിത്വങ്ങളിലെന്നപോലെ അഷ്റഫിന്റെ ജീവിതത്തിലും നല്ലപാതിതന്നെയാണ് നന്മയിലേക്കുള്ള വഴിവിളക്ക് കത്തിച്ചുവച്ചത്. പരാതിയും പരിഭവവുമില്ലാതെ ഫാത്തിമത്ത് സുഹ്റ വീട്ടുകാര്യങ്ങളും കുട്ടികളുടെ പഠനകാര്യങ്ങളുമൊക്കെ നോക്കി അദ്ദേഹത്തിന് താങ്ങും തണലും പ്രേരണയുമായി.
- See more at: http://www.deshabhimani.com/news-special-vaaraanthapathippu-latest_news-434094.html#sthash.BzRophU9.dpuf

No comments:

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...