Saturday, May 17, 2014

അനന്തമൂര്‍ത്തിക്ക് പാകിസ്താനിലേക്ക് ടിക്കറ്റ്

അനന്തമൂര്‍ത്തിക്ക് പാകിസ്താനിലേക്ക് ടിക്കറ്റ്

നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞ യു.ആര്‍ അനന്തമൂര്‍ത്തിക്ക് പാകിസ്താനിലേക്ക് ടിക്കറ്റ്!!! മോദി അനുയായികളുടെ മാഗ്ളൂരിലെ ‘നമോ ബ്രിഗേഡ് യൂണിറ്റ്’ ആണ് മുതിര്‍ന്ന എഴുത്തുകാരനും ചിന്തകനുമായ അനന്തമൂര്‍ത്തിക്ക് രാജ്യം വിടാന്‍ ഫൈ്ളറ്റ് ടിക്കറ്റ് എടുത്തത്.

ബാംഗ്ളൂരില്‍ നിന്ന് ശ്രീലങ്ക വഴി കറാച്ചിയിലേക്കാണ് ഫൈ്ളറ്റ്. ഇന്ന് വൈകിട്ട് 3.30തിനു പുറപ്പെടുന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സ് 5.10 ഓടെ കൊളംബോയിലും അവിടെ നിന്ന് രാത്രി ഒരു മണിക്ക് പുറപ്പെട്ട് പുലര്‍ച്ചെ 4.40തോടെ പാകിസ്താനിലെ കറാച്ചിയിലും എത്തും.

യാത്രക്കുള്ള എല്ലാ ചെലവും തങ്ങള്‍ വഹിക്കുന്നെ് നമോ ബ്രിഗേഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. രാജ്യം വിടാനുള്ള യാത്രക്ക് അവസാന നിമിഷം എന്തെങ്കിലും തടസ്സം നേരിടാരിക്കാന്‍ ടിക്കറ്റ് നേരത്തെ തന്നെ ബുക്ക് ചെയ്തുവെന്നും കുറിപ്പില്‍ പറയുണ്ട്.

എന്നാല്‍, സംഭവം അറിഞ്ഞ അനന്തമൂര്‍ത്തി താന്‍ നടത്തിയ പ്രസ്താവനയില്‍ ഖേദിക്കുന്നതായി അറിയിച്ചു. അത് ഒരു അബദ്ധമായിപ്പോയി. ആ സമയത്തെ വൈകാരികത കൊണ്ട് പറഞ്ഞതായിരുന്നു. മോദിയുടേത് പസ്യ പ്രചാരണങ്ങളുടെയും മാധ്യമ നയതന്ത്രത്തിന്‍റെയും വിജയമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Wednesday, May 14, 2014

കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാന്‍ നടപടിയെടുക്കും -ഉമ്മന്‍ചാണ്ടി:

കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാന്‍ നടപടിയെടുക്കും -ഉമ്മന്‍ചാണ്ടി:
ജനങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് ബാങ്കിങ് കമ്മറ്റി വിളിച്ചുചേര്‍ക്കും. കൂടാതെ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല കമ്മറ്റിയും ചേരും. വായ്പ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കാന്‍ സഹകരണവകുപ്പ് മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നിയന്ത്രണ വായ്പാസ്ഥാപനങ്ങള്‍ ആര്‍.ബി.ഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കുടുംബശ്രീ, മത്സ്യഫെഡ് എന്നിവയിലൂടെ ചെറുകിട വായ്പ ലഭ്യമാക്കുന്ന കാര്യവും സര്‍ക്കാരിന്‍െറ പരിഗണനയിലുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

COMMENT: പൊതു മേഖലാ ബാങ്കുകൾ സ്വകാര്യ ബാങ്കുകൾ സഹകരണ ബാങ്കുകൾ തുടങ്ങി സർക്കാർ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ സാധാരണക്കാർക്കും വിശിഷ്യാ പാവപ്പെട്ടവർക്കും വായ്പ നിഷേധിക്കുന്നതാണ് ഒരു പരിധിവരെ ബ്ലേഡ് മാഫിയ വളരാൻ കാരണമായത്.
നിരവധി മുട്ടു ന്യായങ്ങൾ നിരത്തി നീട്ടിക്കൊണ്ടു പോകുന്ന സ്ഥിതി വിശേഷമാണ് ബാങ്കുകളുടെ ഭാഗത്ത്‌ നിന്ന് കണ്ടു വരുന്നത്. ഇങ്ങനെ നീട്ടി കൊണ്ടു പോകുമ്പോൾ ആവശ്യക്കാരൻ താനെ ശ്രമം ഉപേക്ഷിച്ചു പൊയ്ക്കൊള്ളും അല്ലെങ്കിൽ കൊള്ളപ്പലിശക്കാരുടെ ബളേഡിന് കഴുത്തു വെച്ച് കൊടുക്കും എന്ന് ഇക്കൂട്ടർക്ക് നന്നായറിയാം. കൂടാതെ ബളേഡു മഫിയക്കാരും ബാങ്ക് കാരും തമ്മിൽ അവിഹിത കൂട്ടു കെട്ടും ഉണ്ടെന്നു പറയപ്പെടുന്നു. ബാങ്കിന്റെ കാശു തന്നെയാണ് പലപ്പോഴും ബളേഡു കാർ മറിച്ചു കൊടുക്കുന്നത്. ബാങ്ക് മാനേജർ മാർക്ക് കമ്മീഷനും ലഭിയ്ക്കും പണം തിരികെ വങ്ങേണ്ട ഉത്തര വാദിത്ത്വം ബളേഡു ഗുണ്ടകൾ ഏറ്റെടുക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ കൈ നനയാതെ മീൻ പിടിക്കാം.
ഇതിനൊക്കെ ഒരു പരിഹാരം സർക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകുമോ?

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...