
Saturday, November 21, 2009
Wednesday, June 17, 2009
ബുള്‍ഫൈറ്റര്‍ പ്രകാശനം

മലയാള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പുന്നയൂര്‍ക്കുളം സെയ് നുദ്ദീന്റെ ‘ബുള്‍ഫൈറ്റര്‍‘ കഥാ സമാഹാരത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം 2008 ജൂണ്‍ 19 ന് വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ നടന്നു. ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റും ഗള്‍ഫ് റ്റുഡേ എഡിറ്ററുമായ പി വി വിവേകാനന്ദ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ പി കെ വേങ്ങര ഏറ്റുവാങ്ങി.
പ്രശസ്ത അറബി സാഹിത്യകാരി അസ്മ അല്‍ സറൂനി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. അഡ്വക്കറ്റ് ഷബീല്‍ ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. ഏഷ്യാനെറ്റ് റേഡിയോ പ്രൊഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍ കഥകള്‍ പരിചയപ്പെടുത്തി. സബാ ജോസഫ്, കെ എ ജബ്ബാരി, മജീഷ്യന്‍ ആര്‍ കെ മലയത്ത്, ജീന (എഡിറ്റര്‍ ഇ വനിത), റഫീഖ് മേമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു. ഷീലാ പോള്‍, പുന്നക്കന്‍ മുഹമ്മതാലി, നാസര്‍ ബേപ്പൂര്‍, എസ് എ ഖുദ്സി, മായിന്‍ കുട്ടി അണ്ടത്തോട്,മുഹമ്മത് വെട്ടുകാട് തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.റീനാ സലീം സ്വഗതവും ബക്കര്‍ കൊരട്ടിക്കര നന്ദിയും പറഞ്ഞു. You want buy this book? please click here.
Tuesday, June 16, 2009
Monday, June 15, 2009
Saturday, February 14, 2009
Friday, February 13, 2009
Friday, January 30, 2009
ജെല്ലിക്കെട്ട് നിരോധം

തമിഴ് നാട്ടുകരുടെ കാളപ്പോരായ ജെല്ലിക്കെട്ട് താല്‍ക്കാലീകാമായി നിരോധിച്ചു. കൂറ്റന്‍ കാളകളെ കയറൂരീ വിട്ട ശേഷം കാളയെ പിടിച്ചു കെട്ടാന്‍ ഒരു കൂട്ടം ആളുകള്‍ മത്സരിക്കുന്ന ക്രൂര വിനോദമാണ് ജെല്ലിക്കെട്ട്. ഇതിനിടെ ആളുകള്‍ കാളകളെ ക്രൂരമായി പീഡിപ്പിക്കുന്നു. കാളപ്പോരിനിടയില്‍ നിരവധി ആളുകളും മരിച്ചു വീഴാറുണ്ട്.
മരിച്ചു വീഴുന്ന ആളുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് കണക്കിലെടുത്താണ് താല്‍ക്കാലിക നിരോധം.
Subscribe to:
Posts (Atom)
യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...
-
ഫുജൈറയിലെ കാളപ്പോര് തികച്ചും ക്രൂര വിനോദമാണെന്ന് നിങ്ങള് വിശ്വസിക്കുന്നുണ്ടോ? ഗള്‍ഫ് രാജ്യങ്ങള് ക്കിടയില് ഫുജൈറ യില് മാത്രം കാണപ്...