എഴുത്തുകാരന്‍റെ രാഷ്ടീയംനമ്മുടെ എഴുത്തു കര്‍ക്ക് രാഷ്ടീയമില്ലായിരുന്നുവെന്നും അതേ സമയം എഴുത്തുകാരെ രാഷ്ടീയക്കാര്‍ മാത്റുകയാക്കിയിട്ടുണ്ടെന്നും പ്രശസ്ത കഥാക്യത്തും മാധ്യമത്തിന്റെ മാഗസിന്‍ എഡിറ്ററുമായ പികെ പാറക്കടവ് അഭിപ്രയപ്പെട്ടു. ഓരോ ദിവസവും ഓരോ രാഷ്ട്രീയ മാത്റുകകളാണ് ഇവര്‍ക്കുള്ളത്. എഴുത്തുകാരുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്‍റ്റെ കഥകള്‍ കുറുകിപ്പോകുന്നത് രാസവളം ചേര്‍ക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീട്ടി വലിച്ച് കൊഴുപ്പിച്ച് എഴുതുന്നതിനേക്കാള്‍ ആശയ സമ്പുഷ്ടമെങ്കില്‍ കുറഞ്ഞവരികളാണ് അഭികാമ്യം. തിരക്കു പിടിച്ച വര്‍ത്തമാന കാലത്ത് കുറുകിയ വായനകളാണ് ആളുകള്‍ക്കിഷ്ടം.