Friday, December 20, 2019

യാത്ര

വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു

പുന്നയൂർക്കുളം സെയ്‌നുദ്ദീൻ


MATHRUBHUMI 20.12.19

വടക്കൻ ഷാർജയുടെ പ്രാന്ത പ്രദേശമായ വാസിത് പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. അജ്മാൻ എമിറേറ്റിനോട് അതിരിട്ടു കിടക്കുന്ന പ്രദേശം. 2019 ൽ ഈ തണ്ണീർത്തടം (Wasit Wetland)  യുനെസ്കോയുടെ റാംസർ സൈറ്റ് (Ramsar Site) ആയി പ്രഖ്യാപിക്കപ്പെട്ടു.

പാസ് എടുത്ത് അകത്തു പ്രവേശിച്ചാൽ വലതു വശത്തായി വാഹനങ്ങങ്ങൾ പാർക്ക് ചെയ്യാം. അകത്ത് എക്സ്പ്ലോർ ചെയ്യാൻ അവിടെ പ്രത്യേകം ചെറുവാഹനങ്ങൾ ഉണ്ട്. ഇതിൽ പ്രദേശം മുഴുവനും ചുറ്റിക്കാണാം. ഇടയ്ക്ക് വ്യൂ പോയിന്റ് കളിൽ ഇറങ്ങി പക്ഷികളെ നഗ്ന നേത്രങ്ങൾക്കൊണ്ടും വളരെ അകാലത്തായി ഉള്ളവയെ ബൈനോക്കുലർ ഉപയോഗിച്ചും കാണാൻ സംവിധാനങ്ങൾ ഉണ്ട് ഏതാണ്ട് 10 പേർക്ക് കയറാവുന്ന വാഹനമായിരുന്നു ഞങ്ങൾക്ക് ലഭ്യമായത്. ചെറു കൊമ്പൻ മീശയുള്ള സൽമാൻ ഖാന്റെ മുഖച്ഛായയുള്ള പാകിസ്താനി ചെറുപ്പക്കാരനാണ് വാഹനം നിയന്ത്രിക്കുന്നത്. അതിന്റേതായ ചെറിയ അഹങ്കാരവും അവന്റെ മുഖത്തുണ്ട്.


തണ്ണീർ തടങ്ങളിൽ പക്ഷികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തന്നെ ശല്യപ്പെടുത്താതെ വളരെയടുത്ത് നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ മനുഷ്യരോട് അകലം പാലിക്കുന്നയിനങ്ങളിൽപെട്ട ദേശാടനകിളികളെ വളരെ പവർഫുൾ ആയ ബൈനോക്കുലർസുകളിലൂടെ നിരീക്ഷിക്കാൻ വിവിധ സ്പോട്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്.

നീർത്തടത്തിന് ചുറ്റും വലിയ അക്കേഷ്യാമരങ്ങൾ കൊണ്ട് കോട്ട മതിൽ പോലെ  ജൈവ മതിൽ തീർത്തിട്ടുണ്ട്. അതിനരികിലൂടെ വെളുത്ത മൺപാതയ്ക്കിരുവശവും കുറ്റിചെടികൾ വളർന്നു നിൽക്കുന്നുണ്ട്. ചെടികൾ ഇടയ്ക്കിടെ വാഹനത്തെയും യാത്രക്കാരെയും കൈനീട്ടി തൊടും. ഒരു വശത്ത് ചൂരൽ പോലുള്ള തണ്ടോടു കൂടിയ വലിയ പുല്ലുകൾ വളർന്നു നിൽക്കുന്നുണ്ട്. അതിനിടയിലൂടെ ഇടയ്ക്കിടെ നീർത്തടങ്ങളിൽ നിന്നുള്ള നേർത്ത ദൃശ്യങ്ങൾ കണ്ടു തുടങ്ങി.

പെട്ടെന്ന് ഒരു പാമ്പ് മൺപാതയ്ക്ക് കുറുകെ ചാടി, നാലോ അഞ്ചോ അടിയോളം വരുന്ന ചുകന്ന നിറമുള്ള മണൽപാമ്പ്. തലയിൽ ചെറു കൊമ്പ് പോലെ ഒരു ഭാഗം. അടുത്തിരുന്ന ഒരു യുവതി ഭയന്നു നിലവിളിക്കാൻ തുടങ്ങുന്ന 7 വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയെ ചേർത്തു പിടിച്ചു. "പേടിക്കേണ്ട, അത് അങ്ങ് ഇഴഞ്ഞു പൊയ്ക്കൊള്ളും" 'സൽമാൻ ഖാൻ' അമ്മയെയും കുഞ്ഞിനേയും ആശ്വസിപ്പിച്ചു.


വാഹനം ഒരു വ്യൂ പോയിന്റിൽ നിർത്തിയപ്പോൾ രാജഹംസം (Flamingo), ചൂളനിരണ്ട (Whisling teal), കൊറ്റികൾ (Egrette), പവിഴക്കാലി, ചേരക്കോഴി (Snake Bird) , നീർകാക്കകൾ (Cormorants), വിവിധയിനം കടൽക്കാക്കകളായ ഗ്രേറ്റ് ഗൾസ്, കരിന്തല കാക്ക (Black headed gulls), പുള്ളിക്കാക്ക (spotted gulls), പ്ലോവർ, ലാപ്വിങ്, അവോസെറ്റ് തുടങ്ങി നിരവധിയിനം ദേശാടനക്കിളികളും സ്ഥിരവാസികളായ നിരവധി പക്ഷികളെയും കാണാനായി.

ബൈനോക്കുലേഴ്സിലൂടെ നോക്കിയപ്പോൾ കണ്ട കിളികളുടെ കാഴ്ച്ചകൾ പുന്നയൂർക്കുളത്തെ കോൾപ്പാടങ്ങളെയാണ് ഓർമിപ്പിച്ചത്. വിശാലമായി കിടക്കുന്ന കോൾപ്പാടം. സീസണിൽ അവിടെ 250 ലധികം ദേശാടനക്കിളികൾ സന്ദർശകരായെത്തും. പലതും മുട്ടയിട്ടു വിരിഞ്ഞു കുഞ്ഞുങ്ങളെയും കൊണ്ടാവും സീസൺ കഴിയുന്നതോടെ തിരികെപ്പോക്ക് ആരംഭിക്കുക. അപ്പോഴേക്കും ഇടിയും മിന്നലോടു കൂടിയ തുലാമഴ തുടങ്ങിയിരിക്കും. പക്ഷികളെ തേടി പുറകെ പോകുന്ന ബാല്യം. കൂട്ടിന് അവന്റെ എളാപ്പയുടെ കട്ടെടുത്ത (തൽക്കാലത്തേക്ക്) ചെറു തോണിയുമായി മുഹമ്മദ് കുട്ടിയുമുണ്ടാകും.


വയൽ നിറയെ വെള്ള, മഞ്ഞ, ചുകപ്പ്, നീല നിറങ്ങളിലുള്ള ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുന്നുണ്ടാകും. പറിച്ചെടുത്ത് മണത്താൽ നേർത്ത സുഗന്ധത്തോടൊപ്പം നിറയെ പൂമ്പൊടിയോടൊപ്പം മൂക്കിൽ കയറും. ആമ്പലുകളുടെ താലം പോലുള്ള പത്രങ്ങളിൽ നീലക്കോഴികൾ ചാടിച്ചാടി നടക്കും. ആമ്പൽ പൂവിതളുകൾ കഴിക്കും. വയൽ ചെടികളുടെ കമ്പുകളും ആമ്പൽ പൂവിതളുകളും മറ്റും ചേർത്ത് കൂടൊരുക്കി താമരക്കോഴികൾ മുട്ടയിടും. അവയുടെ നീല നിറത്തിലുള്ള മുട്ടകളും ചെറു കുഞ്ഞുങ്ങളെയും തേടിയാണ് പലപ്പോഴും യാത്ര. മുങ്ങാക്കോഴികളും എരണ്ടകളും ശബ്ദം വെച്ച് പറക്കും. മുങ്ങിയാൽ പൊങ്ങിവരുമ്പോൾ കൊക്കിൽ കറുപ്പുനിറമുള്ള കടു മീനിനെയും കൊത്തിയാണ്‌ മുങ്ങാങ്കോഴികളുടെ വരവ്. ചൂളനിരണ്ടകൾ  ശബ്‌ദത്തിലൂടെ സാന്നിദ്ധ്യം നിരന്തരം അറിയിച്ചു കൊണ്ടിരിക്കും.

"ദേ, നിങ്ങളങ്ങ് മാറിയേ" ലൈലയുടെ ശബ്ദം കേട്ടപ്പോഴാണ് ഞാൻ ബൈനോക്കുലറിലൂടെ കണ്ടിരുന്ന കാഴ്ച്ചകൾ പുന്നയൂർകുളത്തെ ഉപ്പുങ്ങൽ കോൾപ്പാടത്തെ കാഴ്ച്ചകളാണെന്ന ബോധ്യത്തിലേയ്ക്ക് കടന്നത്. തൊട്ടടുത്ത് സെൻസായി ഹാറൂൺ റഷീദ് വന്നേരി തന്റെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്നു.


അവധി ദിവസമായതിനാലാകാം വാസിത് നീർത്തടം കാണാൻ നിരവധി കുടുംബങ്ങളും എത്തിയിരുന്നു. ഓറഞ്ചു ചുരിദാറണിഞ്ഞ യുവതി അവരുടെ 9 വയസ്സുകാരൻ മകന് ബൈനോക്കുലേഴ്സിലൂടെ നീർത്തടത്തിലെ പക്ഷികൾ തമ്പടിച്ചത് കാണിച്ചു കൊടുക്കുകയായിരുന്നു. "ഭാവിയിലെ സാലിം അലി" അടുത്തു നിന്ന യുവാവ് ചിരിച്ചു കൊണ്ട് പറഞ്ഞു. കുട്ടിയുടെ അച്ഛനായിരിക്കാം.

യാത്രക്കിടെ ഞങ്ങൾ അങ്ങിങ്ങായി ചെറിയ ചെറിയ മാൻ കൂട്ടങ്ങളെ കണ്ടു. വാഹനം കണ്ടപ്പോൾ അവ ഓടിപ്പോയില്ല. ഇറങ്ങി ചെന്ന് ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോൾ അൽപ സമയം മാത്രം പോസ് ചെയ്ത് ഇനി മതിയാക്കിക്കോളൂ എന്ന മുന്നറിയിപ്പോടെ ശബ്ദം വെച്ചു കൊണ്ട് കുറ്റിക്കാടുകൾക്കിടയിൽ മറഞ്ഞു.

കൂടാതെ വിശാലമായ പക്ഷികളുടെ ശേഖരം തന്നെ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. അതിലാകട്ടെ പെലിക്കൻ, ഫ്ളെമിംഗോ, വിവിധയിനം ഐബിസ് പക്ഷികൾ, പെരും കൊക്ക് (Great Heron), പാതിരാ കൊക്ക് (Night heron), തവിട്ടു മുണ്ടി, ചട്ടുക കൊറ്റി (Spoon bills), വിവിധയിനം പരുന്തുകളും ഫാൽക്കൺ പക്ഷികളും, ഞാറപ്പക്ഷി, കാട്ടു താറാവ്, മരത്താറാവ് (Wood duck), കാട്ടു മൈന, നീലക്കോഴി (Moorhen) , കുളക്കോഴി, തുടങ്ങി നിരവധിയിനങ്ങളിൽപ്പെട്ട പക്ഷികളെയും കാണാനായി.


2015 ലാണ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസ്മി വാസിത് തണ്ണീർ തടം പൊതു ജനങ്ങൾക്കായി തുറന്ന് നൽകിയത്. ഷാർജ ഗവർമെന്റിന്റെ എൻവിറോൺമെന്റൽ & പ്രൊട്ടക്റ്റഡ് ഏരിയ അതോറിറ്റിയാണ് ഇത് പരിപാലിച്ചു പോരുന്നത്.

ഏകദേശം 210 ഏക്കർ വിസ്തൃമായ വാസിത്തിൽ നീർത്തടം മാത്രമല്ല കുറ്റിക്കാടുകളും ഇടയ്ക്കിടെ ചെറുതും വലുതുമായ  മരങ്ങളും നിറഞ്ഞതാണ്. വിവിധയിനം സസ്യ ജന്തു ജാലങ്ങളുടെ ആവാസ കേന്ദ്രമാണ് വാസിത് തണ്ണീർത്തടം. ജൈവ വൈവിധ്യം കൊണ്ട് വാസിത്തിലെ പരിസ്ഥിതി കൂടുതൽ സമ്പന്നമാകട്ടെയെന്നാശംസിക്കാം


END



Friday, June 23, 2017

ഇയ്യോബിന്റെ (അയ്യൂബ് നബി - Job) ചരിത്രം തേടി

Madhyamam 
യാത്ര
പുന്നയൂർക്കുളം സെയ്‌നുദ്ദീൻ

ഒമാനും യു  ഇയും അതിരിട്ടു കിടക്കുന്ന ഏറ്റവും ഉയരം കൂടിയ പർവത നിരയായ അൽ ഹാജർ മല നിരകൾ വിവിധയിനം സസ്യങ്ങളാലും വന്യ ജീവികളാലും സമ്പന്നമാണ്ഒമാന്റെ കാലാവസ്ഥയെരൂപപ്പെടുത്തുന്നതിൽ വിവിധ പർവത നിരകൾ  പ്രധാന പങ്കു ഹിക്കുന്നുണ്ട്അൽ ഹാജർ പർവതത്തിന്റെ ഏറ്റവും ഉയരമുള്ള കൊടുമുടി ജബൽ ഷംസിന്റെ (Sun Mountain) ഉയരം ഏകദേശം 9900അടിയാണ്.

ദുബായിൽ നിന്ന് സലാലയിലേക്ക് യാത്ര തിരിക്കുമ്പോൾ  പർവത നിരകൾ കടന്നു വേണം ഓമനിലെത്താൻഒമാന്റെ തെക്കൻ പ്രദേശമായ സലാല കാലാവസ്ഥ കൊണ്ടും ഭൂപ്രകൃതിയാലും ഏറെസമ്പന്നവും ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നതുമാണ്.

ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പർവതങ്ങൾ പച്ച പുതപ്പണിയും കോട മഞ്ഞിന്റെ ആവരണവുമുണ്ടാകുംസലാലയിലെ പ്രധാന പർവതം ദോഫാർ ഗവർണറേറ്റിലെ അൽ ജബൽ അൽ അഖ്തർ (Green Mountain) പർവതമാണ്
9800 അടിയാണ്  പർവതത്തിന്റെ ഉയരംകാലാവസ്ഥകൊണ്ട് ഏറെ അനുഗ്രഹീതമാണ്  മലനിരകൾഅത് കൊണ്ട് തന്നെ മറ്റു പല ഗൾഫ് നാടുകളിലും ഇല്ലാത്ത കാർഷിക വിളകളും ഇവിടെഉണ്ടെന്നറിയുന്നത് നമ്മെ അമ്പരപ്പിയ്ക്കും.

അത്തിപ്പഴം (Figs), പ്ലംസ്മുന്തിരിആപ്പിൾപെയേഴ്സ്‌ (Pears), Apricot (പ്ലംസിനോട് രൂപ സാദൃശ്യമുള്ള മഞ്ഞ നിറത്തിലുള്ള ഒരിനം പഴം)  തുടങ്ങി നിരവധിയിനം പഴവർഗങ്ങൾ വെയിൽ കത്തിക്കാളുന്നഒരു മരുഭൂമിയിൽ ഉണ്ടെന്ന് പറഞ്ഞാൽ ഒരു പ്രാവിശ്യമെങ്കിലും അവിടെ സന്ദർശിക്കാത്ത ഒരാൾ അത് സമ്മതിച്ചു തരുമെന്ന് തോന്നുന്നില്ലലോക ഗുണ നിലവാരത്തിൽ മുൻപതിയിൽ നിൽക്കുന്ന ഇനംനീർമാതളങ്ങൾ (Pomegranate) ഇവിടെ വിളയുന്നു ന്നത് അതിശയം തന്നെകൂടാതെ ബദാംവാൽനട്ട്കുങ്കുമം (Suffron) തുടങ്ങിയവയും കൃഷി ചെയ്യുന്നു. തണുപ്പ് കാലത്ത് പൂജ്യം ഡിഗ്രിയും അതിൽതാഴെയും വരുംമറ്റ് ഗൾഫ് രാജ്യങ്ങളിൽ ചൂട് 50 ഡിഗ്രിയിൽ എത്തുമ്പോൾ ഇവിടെ 22 ഡിഗ്രിയാണ് പരമാവധി.

 ഒമാന്റെ തലസ്ഥാനമായ മസ്കറ്റിൽ നിന്ന് ഏതാണ്ട് 1100 കിലോമീറ്റർ ദൈർഘ്യമുണ്ട് സലാലയിലേക്ക്ബസ് യാത്രയാണ് വിമാന യാത്രയേക്കാൾ ഉല്ലാസദായകംബസ്സിൽ 12 മണിക്കൂർ യാത്രയുണ്ട്റൂവിയിൽ നിന്ന് ആദം എത്തുന്നത് വരെ ഏതാണ്ട് ഇടത്തരം ഉയരമുള്ള മല നിരകളാണ്മാൻഉടുമ്പ്,കുറുക്കൻ , ചെന്നായ്അറേബ്യൻ പുള്ളിപ്പുലി (ഇത് വംശ നാശം നേരിടുന്ന അപൂർവ ഇനമാണ്മുതലായവ അധിവസിക്കുന്ന മല നിരകളിൽമുൾച്ചെടികൾ വളർന്നു നിൽപ്പുണ്ട്താരതമ്യേന അൽപ്പം ഉയരം കൂടിയ മരങ്ങൾ കാഫ് മരങ്ങളാണ്കാഴ്ച്ചയിൽ വളരെ മനോഹരംഇതിന്റെ ചെറുചില്ലകൾ പ്രധാന ശിഖരങ്ങളിൽ നിന്ന് താഴോട്ടാണ് വളരുന്നത്പൊതുവെ മരങ്ങൾ നന്നേ കുറഞ്ഞ വരണ്ട മല നിരകളാണ്മൺസൂൺ ഇല്ലാത്തത് തന്നെയാവാം കാരണംഎന്നാൽ മസ്ക്കറ്റ് കഴിഞ്ഞു സലാലയിലെത്തിയാൽ സ്ഥിതി മറിച്ചാണ്.


  Wadi Darbat 
ജൂൺജൂലൈആഗസ്റ്റ് മാസങ്ങളിൽ തകൃതിയായി മഴ പെയ്യുംഇതര ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒമാനെ വേറിട്ട് നിർത്തുന്നതും സലാലയെന്ന  ഹരിതഭൂമികയും അതിലെ കാലാവസ്ഥാ വിശേഷതയുമാണ്കേരളത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗൾഫ് രാജ്യമാണ് ഒമാൻഅതിൽ സാലയാണ്കൂടുതൽ ചേർന്ന് നിൽക്കുന്നത്മുകളിൽ സൂചിപ്പിച്ച മാസങ്ങളിലാണ് കരീഫ് ഫെസ്റ്റിവൽ നടക്കുന്നത്കരീഫ് ഫെസ്റ്റിവൽ എന്നാൽ വിളവെടുപ്പ്ഉത്സവം എന്നർത്ഥംചരിത്ര പരമായും കാലാവസ്ഥ കൊണ്ടും ഉള്ള സവിശേഷതയാൽ സലാലയിൽ ധാരാളം വിദേശ ടൂറിസ്റ്റുകൾ എത്തുന്നുഅറബ്രാജ്യങ്ങളിൽ നിന്നുള്ളവരുംഏഷ്യൻ രാജ്യക്കാരും യൂറോപ്യൻമാരും കൂടുതലായെത്തുന്നുറഷ്യ അർമേനിയഅസർബൈജാൻ തുർക്കി തുടങ്ങി വിവിധ രാജ്യക്കാരും എത്തുന്നുണ്ട്.

അയ്യൂബ് നബി (ഇയ്യോബ് -Job), ചേരമാൻ പെരുമാൾനബി ഒമ്രാൻ (യേശുവിന്റെ മാതാവ് മറിയത്തിന്റെ പിതാവ്എന്നിവരുടെ സ്മൃതി കുടീരങ്ങൾ -ഖബറിടങ്ങൾകൂടാതെ സാലിഹ് നബിയുടെ ഒട്ടകത്തെ അറുത്ത സ്ഥലം (സമൂദ് ഗോത്രക്കാരുടെ കാലത്താണ്  സംഭവം നടന്നതെന്ന് ഖുർആനിൽരേഖപ്പെടുത്തിയിരിക്കുന്നുഷേബായിലെ രാജ്ഞി ബൽക്കീസിന്റേതെന്നു കരുതപ്പെടുന്ന കോട്ടയുടെ അവശിഷ്ടങ്ങൾ (ബൽക്കീസിന്റെ കൊട്ടാരംയെമനിൽ ഉള്ളതായും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്തുടങ്ങി ബൈബിളിലും ഖുർആനിലും പറയുന്ന പല ചരിത്ര ശേഷിപ്പുകളും സ്ഥിതി ചെയ്യുന്നനാടാണ് ഒമാനിലെ സലാല.

അത് കൊണ്ട് തന്നെ ടൂർ പലപ്പോഴും തീർത്ഥാടനം കൂടിയാകുന്നുവാദി ദർബാത് (ദർബാത് തടാകം), ഖോർ റോറി എന്നിവ മനോഹരമാണ്ഖോർറോറിയിൽ 250 ലധികം ദേശാടനക്കിളികൾ സീസണിൽ എത്താറുണ്ട്.

ജലാശയത്തിൽ കടൽ കാക്കകൾഫ്ളമിംഗോപവിഴക്കാലി (Snipes) , നീർ കാക്കകൾ (Cormorants), കാട്ടു താറാവ് (Wild Ghoose), ചൂളൻ എരണ്ട (Whistling Teal)വെള്ള കൊറ്റിതവിട്ടു കൊറ്റിസാൻഡ് പൈപ്പർ തുടങ്ങിയവ ഇര തേടുമ്പോൾ തീരത്ത് ഒട്ടകം ചെമ്മരിയാടുകൾ മറ്റു കന്നുകാലികൾ മുതലായവമേയുന്നത്
ഇവിടങ്ങളിൽ മാത്രം കാണുന്ന അപൂർവ കാഴ്ചയാണ്ഐൻ ജർസിസ്ഐൻ റിസാക് മുതലായ സ്ഥലങ്ങൾ പ്രധാന  ടൂറിസ്ററ് കേന്ദ്രങ്ങളാണ്.

മറ്റൊരു ചെറു പർവ്വതമായ ഇത്തീനിലാണ് അയ്യൂബ് നബി അന്ത്യ വിശ്രമം കൊള്ളുന്നത്യാത്രയുടെ പ്രധാന ഉദ്ദേശ്യം അദ്ദേഹത്തിന്റെ ചരിത്ര പ്രദേശം സന്ദർശിക്കുക എന്നത് തന്നെയാണ്മാറാ രോഗംപിടിപെട്ട അയ്യൂബ് നബി (ഇയ്യോബ് -Job) ജനങ്ങളാൽ വെറുക്കപ്പെട്ട് ജനങ്ങളിൽ നിന്നെല്ലാം അകന്ന്  പർവതത്തിൽ വന്ന് താമസമാരംഭിക്കുകയായിരുന്നുദൈവത്തിന് ഏറെ പ്രിയങ്കരനായപ്രവാചകനായിരുന്നു അയ്യൂബ്അദ്ദേഹം സൽ സ്വാഭാവിയും ൽഗുണ സമ്പന്നനുമായിരുന്നുതന്റെ വാക്കുകൾ കൊണ്ടും പ്രവൃത്തി കൊണ്ടും സമ്പത്തിന്റെ ചെറു വിഹിതം കൊണ്ടും (സക്കാത്ത്)ജനങ്ങളെ സഹായിക്കാൻ അദ്ദേഹം സദാ ബദ്ധ ശ്രദ്ധനായിരുന്നുഅത് കൊണ്ട് തന്നെ അദ്ദേഹം ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നുദൈവത്തിനെന്ന പോലെ.

"ഊസ് എന്ന ദേശത്ത് ജനിച്ച നിഷ്ക്കളങ്കനും നേരുള്ളവനും ദൈവ വിശ്വാസിയുമായ ഇയ്യോബിന്‌ ഏഴ് പുത്രന്മാരും മൂന്ന് പുത്രിമാരും ഏഴായിരം ആടുകളും മൂവായിരം ഒട്ടകങ്ങളും അഞ്ഞൂറ് ഏർ കാളകളുംമറ്റു മൃഗ സമ്പത്തും ഭൂസമ്പത്തും ട്ടനവധി ദാസ ജനങ്ങളും ഉണ്ടായിരുന്നുവിശുദ്ധ ബൈബിൾ.

പുത്രന്മാർ ഓരോരുത്തരും തങ്ങളുടെ വസതികളിൽ ഓരോരുത്തർക്കനുവദിച്ച ദിനങ്ങളിൽ സൽക്കാരം ഓരു ക്കുകയും സഹോദരിമാരെ ആളയച്ചു വിളിപ്പിക്കയും സന്തോഷം പങ്കുവെക്കുകയും ചെയ്തുപോന്നുസൽക്കാരത്തിനൊടുവിൽ എല്ലാവരും വീഞ്ഞ് കുടിച്ചുഇത് ഓരോരുത്തരുടെ വസതികളിലും നടന്നു പോന്നുഎന്നാൽ ൽക്കാരം വട്ടമെത്തുമ്പോൾ ഇയ്യോബ് മക്കളെ വിളിപ്പിച്ച് അവർ പാപംചെയ്തിട്ടുണ്ടാകുമെന്നും ദൈവത്തെ മനസ്സ് കൊണ്ട് ത്യജിച്ചിച്ചിട്ടുണ്ടാകും എന്ന് പറഞ്ഞു തി പുലർച്ചെ എഴുന്നേറ്റ് അവരെ ഹോ യാഗങ്ങൾ നടത്തി ശുദ്ധീകരിച്ചു കർമ്മങ്ങൾ അദ്ദേഹം മുടങ്ങാതെചെയ്തു പോന്നു

അങ്ങനെയിരിക്കെ ഒരു ദിനം ഇയ്യോബും പുത്രന്മാരും പള്ളിയിൽ പ്രാർത്ഥനാ നിരതമായ വേളയിൽ പിശാചും അവരോടൊപ്പം ചേർന്നു.

ദൈവം ചോദിച്ചു:"പിശാചേ നീ എന്റെ ദാസനായ ഇയ്യോബിൽ കണ്ണ് വെച്ചുവോനേരും നന്മയുമുള്ളവനും നിഷ്കളങ്കനും തികഞ്ഞ ദൈവ വിശ്വാസിയുമായി അവനെപ്പോലൊലൊരാൾ ഭൂമിയിൽ വേറെഉണ്ടാകില്ല".

"ഇയ്യോബ് ദൈവ ഭക്തനായിരിക്കുന്നതിന് കാരണം നീ അവന് അളവറ്റ സമ്പത്ത് നൽകിയിരിക്കുന്നുഅവനുള്ളതൊക്കെയും നീ വേലികെട്ടി സംരക്ഷിച്ചിരിക്കുന്നുഅവന്റെ മൃഗ മ്പത്ത് അനുദിനംവർധിച്ചു വരുന്നു.

തൃക്കൈ നീട്ടി അവനുള്ളതൊക്കെയും നീയൊന്നു തൊടുകഅവൻ നിന്നെ മുഖത്ത് നോക്കി തള്ളിപ്പറയും തീർച്ച". പിശാച് പറഞ്ഞു നിർത്തി.

"ഇതാ അവനുള്ളതൊക്കെയും നിന്റെ കൈയിൽ ഇരിക്കുന്നുഅവന്റെ ശരീരത്തിൽ മാത്രം നീ കൈയേറ്റം ചെയ്യരുത്".  ദൈവ വചനം കേട്ടതും പിശാച് സന്തോഷത്തോടെ തുള്ളിച്ചാടിക്കൊണ്ട്ഇറങ്ങിപ്പോയി.

കുറച്ചു ദിവസങ്ങൾക്ക് ശേഷം മൂത് മകന്റെ വസതിയിൽ എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒരു ജോലിക്കാരൻ ഓടി വന്നു ഗദ്ഗദപ്പെട്ട് പറഞ്ഞുഞങ്ങൾ കാളകളെ ഉപയോഗിച്ച് നിലം ഉഴുതുകൊണ്ടിരിക്കെരികിൽ നമ്മുടെ കഴുതകൾ മേഞ്ഞു കൊണ്ടിരിക്കെ ശെബായറും സംഘവും കുതിരപ്പുറത്ത് വന്ന് ജോലിക്കാരെ വാളുപയോഗിച്ച് വെട്ടിക്കൊല്ലുകയും മൃഗ കൂട്ടത്തെ കൊള്ളയടിച്ചുകൊണ്ട് പോകുകയും ചെയ്തിരിക്കുന്നു."

പിന്നീട് കലയ് ദർ എന്നയാളും സംഘവും വന്ന് ഒട്ടകങ്ങളെ കൊള്ളയടിച്ചു കൊണ്ട് പോയിഇയ്യോബിന്റെ മക്കൾ ഒന്നിച്ചിരുന്ന് സൽക്കാരം ആസ്വദിച്ചു കൊണ്ടിരിക്കെ ചുഴലിക്കാറ്റടിച്ച് വീട് വീഴുകയുംഎല്ലാവരും മരിക്കുകയുമുണ്ടായി.

ഇതറിഞ്ഞ ഇയ്യോബിന്‌ അതി കഠിനമായ മനോവേദനയും തികച്ചും ഭ്രാന്തമാ മനസികാവസ്ഥയുമുണ്ടായിഅദ്ദേഹം വസ്ത്രം കീറിയ ശേഷം ദൈവ സന്നിധിയിൽ സാഷ്ടാംഗം വീണു കിടന്നു പ്രാർത്ഥിച്ചു.

“ദൈവമേഞാൻ വെറും കൈയോടെ വന്നുവെറും കൈയോടെ മടങ്ങി പോകുകയും ചെയ്യും നീ തന്നതെല്ലാം നീ തന്നെ തിരികെ എടുത്തുനിന്റെ നാമം വാഴത്തപ്പെടട്ടെ

ഇതിലൊന്നും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ തള്ളിപ്പറയുകയോ ചെയ്തില്ല.

പിന്നീടൊരു ദിവസം ഇയ്യോബിന്റെ പ്രാർത്ഥനാ വേളയിൽ പിശാചും കൂടെ ചേർന്നു.

ദൈവം പറഞ്ഞുനീ വലിയ ചതിവാണ് കാണിച്ചത്വളരെ സത്യസന്ധനും ദൈവ വിശ്വാസം മുറുകെ പിടിക്കുന്നവനുമായ ഇയ്യോബിനെ നശിപ്പിക്കാൻ നീ എന്നെകൊണ്ട് മ്മതിപ്പിച്ചുഎന്നിട്ടും അവൻവിശ്വാസം വെടിഞ്ഞോ?"

പിശാച് പറഞ്ഞു.   "ത്വക്കിന്
പകരം ത്വക്ക്മനുഷ്യൻ സ്വന്തം ജീവന് വേണ്ടി മറ്റെന്തും ത്യജിക്കുംഅങ്ങ് കൈ നീട്ടി അവന്റെ അസ്ഥിയിലും മാംസത്തിലും ഒന്ന് തൊടുകഅവൻ അങ്ങയെ മുഖത്ത് നോക്കിത്യജിച്ചു പറയും."

"ഇതാ അവൻ നിന്റെ കൈയിൽ ഇരിക്കുന്നുഅവന്റെ പ്രാണനെ മാത്രം തൊടരുത്." ദൈവ വചനം കേട്ടപ്പോൾ പിശാച് സന്തോഷ പൂർവ്വം ഇറങ്ങിപ്പോയി.

ഇയ്യോബിന്റെ ഉള്ളം കാൽ മുതൽ ശിരസ്സ് വരെ ഒരു തരം ചെറിയ കുരുക്കൾ ബാധിച്ചുഅത് വ്രണങ്ങളായി ഴുത്തു പൊട്ടാനും തുടങ്ങിപല വി ചികിത്സകൾ ചെയ്തിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല.

ഇത് പകരുന്ന വിധമുള്ള ഒരു മാറാ വ്യാധിയാണെന്നു മനസ്സിലാക്കിയ നങ്ങൾ അദ്ദേഹത്തെ വെറുത്തുനാട്ടിൽ നിന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടു.

ഗത്യന്തരമില്ലാതെ ഇയ്യോബും ഭാര്യയും ഇന്നത്തെ സലാലയിലെ താരതമ്യേന വളരെ ചെറിയ ഒരു പർവ്വതമായ ത്തീനിലേയ്ക്ക് പോയിഅവിടെ വെച്ച് അദ്ദേഹത്തിന് രോഗം മൂർച്ഛിച്ചു.

"നിങ്ങൾ ഇപ്പോഴും ദൈവ വിശ്വാസം മുറുകെപ്പിടിച്ചിരിക്കുന്നുവോ നുഷ്യാഇത്രയേറെ ശിക്ഷ കിട്ടിയിട്ടും!
ദൈവത്തെ തള്ളിപ്പറഞ്ഞു കൊണ്ട് പോയി മരിച്ചു കൊള്ളുകഇനി അതാണ് നല്ലത്."

"നീ എന്താണ് പൊട്ടിയെ പോലെ സംസാരിക്കുന്നത്ദൈവത്തിൽ നിന്നും നാം നന്മ കൈക്കൊള്ളുന്നുഅതുപോലെ തന്നെ തിന്മയും കൈക്കൊള്ളരുതോ?"

ഇതിലൊന്നും അദ്ദേഹം അധരങ്ങളാൽ പോലും പാപം ചെയ്തില്ല.

രോഗ വാർത്തയറിഞ്ഞു സുഹൃത്തുക്കളായ എലീഫസ്ബിൽദാദ്സോഫർ എന്നിവർ ഇയ്യോബിനെ സന്ദർശിക്കാനെത്തിതിരിച്ചറിയാനാവാത്ത വിധം ഇയ്യോബ് മാറിപ്പോയിരുന്നുമുഷിഞ്ഞ വസ്ത്രങ്ങളും ജട കുത്തിയ മുടിയും ശോഷിച്ചു  എല്ലുന്തിയവൃണങ്ങളാൽ നിറഞ്ഞതുമായി മാറിയിരുന്നു അദ്ദേഹത്തിന്റെ ശരീരംമനസ്സും അത് പോലെ തന്നെ തകർന്നു പോയിരുന്നു.

സുഹൃത്തുക്കൾ ഏതാനും ദിവസങ്ങൾ ദ്ദേഹത്തോടൊപ്പം ചിലവഴിച്ചുആത്മീയ കാര്യങ്ങളായിരുന്നു  ദിവസങ്ങളത്രയും അവർ ചർച്ച ചെയ്തിരുന്നത്.

ഒടുവിൽ ഇയ്യോബിന്റെ ദൃഢമായ വിശ്വാസം തിരിച്ചറിഞ്ഞ ദൈവം അദ്ദേഹത്തിന്റെ രോഗം ഭേദമാക്കി.

"കാലു കൊണ്ട് നിലത്തടിയ്ക്കാൻ ള്ളാഹു അയ്യൂബ് നബിയോട് കൽപ്പിച്ചുതുടർന്ന് കുടിക്കാനും കുളിയ്ക്കാനുമുള്ള വെള്ളം ലഭിയ്ക്കുമെന്നുമറിയിച്ചു." വിശുദ്ധ ഖുർആൻ

തുടർന്ന് ചെറിയ അരുവി രൂപപ്പെടുകയും അതിൽ നിന്ന് അദ്ദേഹം ജല പാനം നടത്തുകയും കുളിക്കുകയും ചെയ്തുപിന്നീട് അദ്ദേഹത്തിന്റെ അസുഖം ഭേദമായി.

"നഷ്ടപ്പെട്ട സ്വത്തുക്കളെല്ലാം ഇരട്ടിയായി തിരിച്ചു നൽകുകയും ചെയ്തുപിന്നീട് അദ്ദേഹത്തിന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരുമുണ്ടായിയെമീമകെസിയകേരൻ ഹപുക് എന്നിങ്ങനെയായിരുന്നു
പെണ്മക്കളുടെ പേരുകൾഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൗന്ദര്യവതികളായ സ്ത്രീകൾ  പ്രദേശത്തെങ്ങും ഉണ്ടായിരുന്നില്ലപിന്നെയും അദ്ദേഹം 140 വർഷം ജീവിച്ചു. നാലു തലമുറയെ കണ്ടു."ബൈബിൾ.

ഇബ്രാഹിം നബിയുടെ പൗത്രനായ മൂസ് ഇബ്‌ നു റസായാണ് അയ്യൂബ് നബിയുടെ പിതാവ്ബി സി ആറാം  നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയ്ക്കാണ് അദ്ദേഹം ജീവിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

 അദ്ദേഹത്തിന്റെ സ്മൃതി കുടീരത്തിനടുത്ത് തന്നെ തണൽ വിരിച്ചു നിൽക്കുന്ന മരങ്ങളും, അദ്ദേഹം പ്രാർത്ഥിച്ചിരുന്ന ചെറിയ ഭാഗത്തിന്റെ കൽഭിത്തികളുടെ ശേഷിപ്പുകളും ഞങ്ങൾ കണ്ടു. മിഹ്‌റാബ് ബൈത്തുൽ മുഖദ്ദിസിനോട് മുഖം തിരിഞ്ഞാണ് നിൽക്കുന്നത്. അന്ന് ബൈത്തുൽ മുഖദ്ദിസ് ആയിരുന്നു ഖിബ്‌ല. അന്ത്യ പ്രവാചകന് മുമ്പുള്ള കാലം. സന്ദർശകരിൽ ചിലർ ഈ ഭാഗത്ത് നിന്ന് നിസ്കാരം നിർവഹിക്കുന്നത് കാണാമായിരുന്നു.

"സൂക്ഷിച്ചു നിൽക്കണം അല്പം മാറിയാൽ നേരെ വലിയ താഴ്ചയിലേക്കാകും വീഴുക." പെരിങ്ങോട്ടുകര ക്കാരൻ സലീം ഓർമിപ്പിച്ചു..

താഴോട്ട് നോക്കിയാൽ മഞ്ഞു പുതഞ്ഞു കിടക്കുന്ന സലാലയുടെ ഗ്രാമ പ്രദേശങ്ങൾ കാണാംചെമ്മരിയാടുകളെ മേയ്ക്കുന്ന ഇടയന്മാരെയും..

യാത്ര വാസിത് തണ്ണീർത്തടം സഞ്ചാരികളെ മാടി വിളിക്കുന്നു പുന്നയൂർക്കുളം സെയ്‌നുദ്ദീൻ MATHRUBHUMI 20.12.19 വടക്കൻ ഷാർജയുടെ പ്രാന്ത പ്ര...